ജില്ലാ സൈനികക്ഷേമ ഓഫീസ്

ജില്ലാ സൈനികക്ഷേമ ഓഫീസ്,

സിവില് സ്റ്റേഷന് കണ്ണൂര്

(സൈനികക്ഷേമ വകുപ്പ് )

ഫോണ് 0497 2700069,  email:  zswokannur@gmail.com

 

 

                    വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമത്തിനും പുനരധിവാസത്തിനും, സൈനികരുടെയും അവരുടെ ആശ്രിതരുടെയും പ്രശ്നങ്ങള് പരിഹരിക്കുന്നതിനും വേണ്ടി കേരള സര്ക്കാരിന്റെ കീഴില് സൈനികക്ഷേമ വകുപ്പ് പ്രവര്ത്തിക്കുന്നു. സൈനികക്ഷേമ വകുപ്പിന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്. പ്രസ്തുത വകുപ്പിന്റെ കീഴില് ജില്ലാ സൈനികക്ഷേമ ആഫീസരുടെ മേല് നോട്ടത്തില് ജില്ലകള് തോറും പ്രവര്ത്തിക്കുന്ന ഓഫീസാണ് ജില്ലാ സൈനികക്ഷേമ ഓഫീസ് . സംസ്ഥാന സംയുക്ത നിധി, സ്റ്റേറ്റ് മിലിറ്ററി ബനവലന്റ് ഫണ്ട്, ജില്ലാ മിലിറ്ററി ബനവലന്റ് ഫണ്ട് എന്നിവയില് നിന്നാണ് സംസ്ഥാനത്തെ വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും ക്ഷേമത്തിനും പുനരധിവാസത്തിനും ഉള്ള സാമ്പത്തിക സഹായം നല്കുന്നത്. കേന്ദ്രീയ സൈനികബോരഡില് നിന്നും വിമുക്തഭടന്മാരുടെയും അവരുടെ ആശ്രിതരക്കും നല്കിവരുന്ന എല്ലാ സഹായങ്ങളും ജില്ലാ സൈനികക്ഷേമ ആഫീസ് മുഖാന്തരമാണ് നല്കിവരുന്നത്.

 

പ്രധാന പ്രവര്ത്തനങ്ങള്

  1. തൊഴില് സഹായം
  2. ക്ഷേമ പ്രവര്ത്തനങ്ങള്
  3. സാമ്പത്തിക സഹായം