ജില്ലയെക്കുറിച്ച്
കണ്ണൂർ ജില്ല എന്ന പേര് ജില്ലയുടെ ആസ്ഥാനമായ കണ്ണൂർ പട്ടണത്തിൽ നിന്നാണ് ലഭിച്ചത്. കണ്ണൂർ എന്ന പേര് പുരാതന ഗ്രാമമായ കാനത്തൂരിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് ഒരു അഭിപ്രായമുണ്ട്. ഇപ്പോഴും കണ്ണൂർ നഗരസഭയിലെ ഒരു വാർഡിന് കാനത്തൂർ എന്ന പേരുണ്ട്. കണ്ണന്റെ (ശ്രീകൃഷ്ണന്റെ) ഊര് എന്ന അർത്ഥത്തിൽ നിന്നാണ് കണ്ണൂർ എന്ന പേര് ഉണ്ടായതെന്നും മറ്റൊരു അഭിപ്രായമുണ്ട്. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠ ആദ്യം കണ്ണൂർ പട്ടണത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള കടലായി കോട്ടയിലെ ക്ഷേത്രത്തിലായിരുന്നു എന്നത് ഈ വാദത്തിന് പിന്തുണ നൽകുന്നു.

