ജില്ലാ ഭരണകൂടത്തിൽ കളക്ടറേറ്റ് ഒരു പ്രധാന പങ്കു വഹിക്കുന്നു. ഐ എ എസ് കേഡറിലുള്ള ഒരു ഉദ്യോഗസ്ഥൻ ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്നു. ജില്ലാ മജിസ്‌ട്രേറ്റ് എന്ന പദവിയിൽ ക്രമസമാധാന പാലനത്തിൻറെ ചുമതലയും ഇദ്ദേഹം വഹിക്കുന്നു. ആസൂത്രണവും വികസനവും, ക്രമസമാധാനവും, ജനറൽ ഇലക്ഷനും, ആയുധ ലൈസൻസിങ്ങും പ്രധാനമായും അദ്ദേഹം കൈകാര്യം ചെയ്യുന്നു. അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ കളക്ടറെ റെവന്യൂ ഭരണത്തിലും ക്രമസമാധാന പാലനനത്തിലും സഹായിക്കുന്നു ഇതിനു പുറമെ ഡെപ്യൂട്ടി കലക്ടർമാരുടെ ഒരു ടീം ഭരണ സഹായത്തിനായി ജില്ലാ കളക്ടറുടെ കീഴിൽ പ്രവർത്തിക്കുന്നു
ജില്ലാ കളക്ടർ ഓഫീസ്,കളക്ട്രേറ്റ് റോഡ്,കണ്ണൂർ ,കേരളം 670 002
ഫോൺ: 0497 270 0243