കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന്
ദൌത്യം
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ശാക്തീകരണത്തിലൂടെ, ദാരിദ്രത്തില്‍ നിന്നും, അപമാനകരമായ സാമ്പത്തിക സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ നിന്നും കരകയറുന്നതിന് അവരുടെ മനുഷ്യ വിഭവശേഷി വികസിപ്പിച്ചും, വരുമാനദായകവും ഫലപ്രദവുമായ സംരംഭങ്ങളില്‍ പങ്കാളികളാക്കിയും സാമൂഹ്യവും സാമ്പത്തികവുമായ നീതി ഈ വിഭാഗത്തിന് ഉറപ്പാക്കുക.
കാഴ്ചപ്പാട്
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതി, വികസനത്തെ സ്വാധീനിക്കുന്നതും, സംയോജിതവും ലക്ഷ്യ ബന്ധിതവുമായ വികസനത്തെ സഹായിക്കുന്ന നിരവധി പ്രയത്നങ്ങളുടെ പരിണിത ഫലമാണ്. അതിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷsâ അര്‍ത്ഥവത്തായ വായ്പാ സഹായവും, പ്രേരണയും, വിപുലമായ പ്രബോധനങ്ങളും ഈ വിഭാഗത്തിലെ അംഗങ്ങളുടെ സാമൂഹ്യ മാറ്റത്തിനും സാമ്പത്തിക ശാക്തീകരണത്തിനും സഹായകമാകും.
- ബെനിഫിഷ്യറി ഓറിയന്റഡ് സ്കീം
പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യൂവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുക എന്ന ഉദ്ദേശത്തിന് വേണ്ടി 6% പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 3,00,000/- രുപയാണ് പദ്ധതി തുക. പ്രായപരിധി 18-55 വരെയാണ്. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയാണ്.
- വിവാഹ വായ്പാ പദ്ധതി
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിത്തില്പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ ആവശ്യത്തിനായി 6% പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 2,50,000/- രൂപയാണ് വായ്പാ തുക. വരുമാന പരിധി 3,00,000/- ലക്ഷം രൂപയാണ്. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. രക്ഷിതാവിന് 65 വയസ് കവിയാന്‍ പാടില്ല.
- വാഹന വായ്പാ പദ്ധതി
ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സ് നേടിയ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് ഓട്ടോറിക്ഷ, ടാക്സി കാര്‍, ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെയുള്ള കമേഴ്സല്‍ വാഹനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി 6% മുതല്‍ 8% വരെ പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 10,00,000/- രൂപയാണ് വായ്പാ തുക. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയാണ്. പ്രായപരിധി 18-55 വയസ്സുവരെയാണ്.
- വ്യക്തിഗത വായ്പ (സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം)
പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വായ്പാ പദ്ധതിയാണ്. 2,00,000/-ലക്ഷം രൂപയാണ് പരമാവധി വായ്പാ തുക പലിശ 9% വരുമാന പരിധി ഇല്ല 6 വര്‍ഷത്തെ സര്‍വ്വീസ് ബാക്കി ഉണ്ടായിരിക്കണം. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി.
- കാര്‍ വായ്പ (സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം)
പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാര്‍ വാങ്ങുന്നതിനുള്ള വായ്പയാണിത്. 7,00,000/-രൂപയാണ് പരമാവധി വായ്പാ തുക പലിശ 8%, തിരിച്ചടവ് കാലാവധി 5 വര്‍ഷമാണ്. വരുമാന പരിധി ഇല്ല. 6 വര്‍ഷത്തെ സര്‍വ്വീസ് ബാക്കി ഉണ്ടായിരിക്കണം
- സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഇരുചക്ര വാഹന വായ്പ
പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇരുചക്ര വാഹനം വാങ്ങുന്നതിനുള്ള വായ്പയാണിത് 1,00,000/- രൂപയാണ് പരമാവധി വായ്പാ തുക പലിശ 8%, തിരിച്ചടവ് കാലാവധി 5 വര്‍ഷമാണ്.
- വിദ്യാഭ്യാസ വായ്പ
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്നതിനായി 6% പലിശ നിരക്കില്‍ പരമാവധി തുക കേരളത്തിനകത്ത് 2,00,000/- ലക്ഷം രൂപയും, കേരളത്തിന് പുറത്ത് 4,00,000/- ലക്ഷം രൂപയും അനുവദിക്കുന്ന വായ്പയാണിത്. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയാണ്. പ്രായവരിധി 18-35 വരെയാണ്. വായ്പാ തുക പഠനം കഴിഞ്ഞ് 6 മാസത്തിനുശേഷം അഥവാ ഉദ്യോഗം ലഭിക്കുന്നത് ഏതാണോ ആദ്യം ആ ക്രമത്തില്‍ 5 വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടത്.
- പെട്രോളിയം ഡീലര്‍മാര്‍ക്കുള്ള വായ്പാ പദ്ധതി
പട്ടികജാതിയില്‍പ്പെട്ട പെട്രോളിയം ഡീലര്‍മാര്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പയായി പരമാവധി 7.50 ലക്ഷം രൂപ വായ്പ നല്കുന്ന പദ്ധതിയാണിത്. 4% പലിശ നിരക്കില്‍ 8 വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്. കുടുംബ വാര്‍ഷിക വരുമാനം 6,00,000/- രൂപയാണ് . പ്രായപരിധി 18-60 വയസ്സുവരെയാണ്.
- ഭവന പുനരുദ്ധാരണ വായ്പ
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് പുതുക്കി പണിയുന്നതിന് 6% പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 5,00,000/- രൂപയാണ് വായ്പാ തുക 6 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പ്രായപരിധി 18-55 വയസ്സുവരെയാണ്. വരുമാന പരിധിയില്ല.
- ഭവന പുനരുദ്ധാരണ വായ്പ ( സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്)
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട് പുതുക്കി പണിയുന്നതിന് 7% പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പാ പദ്ധതിയാണ്. പരമാവധി 5,00,000/-രൂപയാണ് വായ്പാ തുക. 6 വര്‍ഷമാണ് തിരിച്ചടവ് കാലാവധി പ്രായപരിധി 18-55 വരെയാണ്. 7 വര്‍ഷം വരെ സര്‍വ്വീസ് ബാക്കി ഉണ്ടായിരിക്കണം.
- ഭവന വായ്പ
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് പണിയുന്നതിന് 6% മുതല്‍ 7% വരെ പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 10,00,000/-രൂപയാണ് വായ്പാ തുക. 7 വര്‍ഷം മുതല്‍ 10 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. കുടുംബ വാര്‍ഷിക വരുമാന പരിധി 6 ലക്ഷം രൂപയാണ്. പ്രായപരിധി 18-55 വരെയാണ്.
- ഭവന വായ്പ (സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്)
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീട് പണിയുന്നതിന് 8% പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 10,00,000/-രൂപയാണ് വായ്പാ തുക. പ്രായപരിധി 18-55 വരെയാണ്. 7 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് തിരിച്ചവ് കാലാവധി . കുടുംബ വാര്‍ഷിക വരുമാന പരിധി 6 ലക്ഷം രൂപയാണ്. 8 മുതല്‍ 11 വര്‍ഷം വരെ സര്‍വ്വീസ് ബാക്കി ഉണ്ടായിരിക്കണം.
- മള്‍ട്ടി പര്‍പ്പസ് വായ്പ
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട മികച്ച സംരംഭകര്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുക എന്ന ഉദ്ദേശത്തിന് വേണ്ടി 6% മുതല്‍ 8% വരെ പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 50,00,000/-രൂപയാണ് പദ്ധതി തുക. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പ്രായം 18-55 വയസ്സ് വരെയാണ്. കുടുംബ വാര്‍ഷിക വരുമാന പരിധി 5 ലക്ഷം രൂപ.
- പ്രൊഫഷണല്‍ സര്‍വ്വീസ് പദ്ധതി
പ്രൊഫഷണല്‍ യോഗ്യതയുള്ള പട്ടികജാതിയില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് വേണ്ടി 7% പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 5,00,000/-രൂപയാണ് പദ്ധതി തുക. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. പ്രായം 18-55 വയസ്സ് വരെ. കുടുംബ വാര്‍ഷിക വരുമാന പരിധി 3.5 ലക്ഷം രൂപയാണ്.
- വിദേശ തൊഴില്‍ വായ്പ പദ്ധതി
വിദേശത്ത് തൊഴില്‍ തേടി പോകുന്ന തൊഴില്‍ രഹിതരായ പട്ടികജാതിക്കാര്‍ക്ക് പരമാവധി 2,00,000/-രൂപ വരെ വായ്പ നല്കുന്ന പദ്ധതിയാണിത്. പലിശ 6% കുടുംബ വാര്‍ഷിക വരുമാന പരിധി 3.5 ലക്ഷം രൂപയാണ്. പ്രായം 18-55 വയസ്സ് വരെ തിരിച്ചടവ് കാലാവധി 3 വര്‍ഷമാണ്.
- വിദേശ വിദ്യാഭ്യാസ വായ്പാ പദ്ധതി
പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് വിദേശത്തുള്ള ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാല കളിലോ, സ്ഥാപനങ്ങളിലോ വെച്ചുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ബിരുദം, ബിരുദാനന്ദര ബിരുദം, ഗവേഷണം എന്നീ തലങ്ങളിലെ പഠനത്തിന് പരമാവധി 10,00,000/-രൂപ വരെയാണ് വായ്പ 6% മുതല്‍ 8.5% മാണ് പലിശ. കുടുംബ വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയാണ്.
- സ്റ്റാര്‍ട്ട് അപ് സംരംഭകര്‍ക്കുള്ള വായ്പാ പദ്ധതി
പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ക്ക് കോര്പ്പറേഷന് സ്റ്റാര്‍ട്ട് അപ് മിഷന്, കേരള അക്കാമദി ഓഫ് സ്കില്‍സ് എക്സലന്‍സ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ഒരു കൂട്ടം സംരംഭകരെ വാര്‍ത്തെടുക്കുവാനും അവര്‍ക്ക് വായ്പ നല്കുവാനും ലക്ഷ്യമിടുന്നുണ്ട്. പരമാവധി പദ്ധതി തുക 50,00,000/- രൂപയാണ്. 6% മുതല്‍ 8% പലിശ നിരക്കില്‍ 5 വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്. കുടുംബ വാര്‍ഷിക വരുമാന പരിധി 25 ലക്ഷം രൂപയാണ്.
- പ്രവാസി പുനഃരധിവാസ വായ്പാ പദ്ധതി
വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്നവരം പുനഃരധിവസിപ്പിക്കു ന്നതിനുള്ള ഈ പദ്ധതി പരമാവധി 20,00,000/-രൂപയാണ്. അതില്‍ പരമാവധി 15% വരെ കാപ്പിറ്റല്‍ സബ്സിഡിയായി നോര്‍ക്ക റൂട്ട്സ് നല്‍കുന്നതാണ്. പ്രായപരിധി 18-55 വയസ്സ് വരെയാണ്. കുടുംബ വാര്‍ഷിക വരുമാന പരിധി 6 ലക്ഷം രൂപയാണ്. പലിശ 6% മുതല്‍ 7% മാണ്.
- വനിതാ ശാക്തീകരണ പദ്ധതി (കുടുംബശ്രീ)
കുടുംബശ്രീയുമായി ചേര്‍ന്ന് വനിതകളുടെ ഗ്രൂപ്പുകള്‍ക്ക് (അയല്‍ കൂട്ടങ്ങള്‍ക്ക്) ജാമ്യമില്ലാതെ 10 പേര് ഉള്‍പ്പെട്ട ഒരു സംഘത്തിന് വായ്പ നല്‍കകുന്ന പദ്ധതിയാണിത്. പരമാവധി 3,00,000/-രൂപയാണ്. ഇതില്‍ 1 ലക്ഷം രൂപ സബ്സിഡിയാണ്. 5% പലിശ തിരിച്ചടവ് കാലാവധി 3 വര്‍മാണ്. വരുമാന പരിധി 3.5 ലക്ഷം രൂപയാണ്. പ്രായപരിധി 18-55 വരെയാണ്.
- ഗവണ്മെന്റ് കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള വായ്പാ പദ്ധതി
സംസ്ഥാന പൊതുമരാമത്ത് വകുപ്പിലോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലോ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് നേടിയ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഗവണ്മെന്റ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുവാന്‍ പദ്ധതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി വായ്പ അനുവദിക്കുന്ന വായ്പയാണിത്. വായ്പാ തുക 50,00,000/- രൂപയാണ്. 6% മുതല്‍ 9% വരെയാണ് പലിശ നിരക്ക്. കുടുംബ വാര്‍ഷിക വരുമാന പരിധി 3.5 ലക്ഷം രൂപയാണ്.
- കൃഷിഭൂമി വായ്പാ പദ്ധതി
പട്ടികജാതിയില്‍പ്പെട്ട ഭൂരരഹിത കര്ഷത്തൊഴിലാളികളെ ഭൂവുടമളാക്കുക എന്ന മഹത്തായ ലക്ഷ്യം മുന്‍ നിര്‍ത്തി നടപ്പിലാക്കുന്ന പുതിയ വായ്പാ പദ്ധതിയാണ്. കുറഞ്ഞത് 30 സെന്റ് കൃഷി ഭൂമി വാങ്ങുന്നതിനായി പരമാവധി 5,00,000/-രൂപ വരെയാണ് അനുവദിക്കുന്നത് . ഇതില്‍ 50,000/-രൂപ സബ്സിഡിയാണ്. 6% പലിശ നിരക്ക്, തിരിച്ചടവ് കാലാവധി 8 വര്‍ഷമാണ്. പ്രായം 21-55 വയസ്സ് വരെയാണ്.
- മൈക്രോ ക്രെഡിറ്റ് ഫിനാന്‍സ് സ്കീം
പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുക എന്ന ഉദ്ദേശത്തിന് വേണ്ടി 5% പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 50,000/-രൂപയാണ് പദ്ധതി തുക. പ്രായപരിധി 18-55 വരെയാണ്. കുടുംബ വാര്‍ഷിക വരുമാന പരിധി 3 ലക്ഷം രൂപയാണ്. തിരിച്ചടവ് കാലാവധി 3 വര്‍ഷവുമാണ്.
- മഹിളാ സമൃദ്ധി യോജന സ്കീം
പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുകഎന്ന ഉദ്ദേശത്തിന് വേണ്ടി 4% പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 50,000/-രൂപയാണ് പദ്ധതി തുക. പ്രായപരിധി 18-55 വരെയാണ്. കുടുംബ വാര്‍ഷിക വരുമാന പരിധി 3 ലക്ഷം രൂപയാണ്. തിരിച്ചടവ് കാലാവധി 3 വര്‍ഷമാണ്.
- ലഘു വ്യവസായ യോജന സ്കീം
പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുക എന്ന ഉദ്ദേശത്തിന് വേണ്ടി 6% പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 4,00,000/- രൂപയാണ് പദ്ധതി തുക. പ്രായപരിധി 18-55 വരെയാണ്. കുടുംബ വാര്‍ഷിക വാര്‍ഷിക വരുമാന പരിധി 3 ലക്ഷം രൂപയാണ് തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
- ആദിവാസി മഹിളാ ശാക്തീകരണ യോജന സ്കീം
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുക എന്ന ഉദ്ദേശത്തിന് വേണ്ടി 4% പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 50,000/-രൂപയാണ് പദ്ധതി തുക. പ്രായപരിധി 18-55 വരെയാണ്. കുടുംബ വാര്‍ഷിക വരുമാന പരിധി ഗ്രാമ പ്രദേശങ്ങളില്‍ 98,000/-രൂപയും നഗര പ്രദേശങ്ങളില്‍ 1,20,000/-രൂപയുമാണ്. തിരിച്ചടവ് കാലാവധി 5 വര്‍ഷവുമാണ്.
- ട്രൈബല്‍ എâര്പ്രണറര് സ്കീം
പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ തുടങ്ങുക എന്ന ഉദ്ദേശത്തിന് വേണ്ടി 6% പലിശ നിരക്കില്‍ അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 3,00,000/-രൂപയാണ് പദ്ധതി തുക. പ്രായ പരിധി 18-55 വരെയാണ്. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ഗ്രാമ പ്രദേശങ്ങളില്‍ 98,000/-
രൂപയും നഗര പ്രദേശങ്ങളില്‍ 1,20,000/-രൂപയുമാണ്.
- ട്രാന്‍സ്പോര്‍ട്ട് സ്കീം
ഡ്രൈവിംഗ് പഠിച്ച് ലൈസന്‍സും ബാഡ്ജും നേടിയ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍
രഹിതരായ യുവതീ യുവാക്കള്‍ക്ക് വാഹനമ വാങ്ങുന്നതിന് വേണ്ടി 6% പലിശ നിരക്കില്‍
അനുവദിക്കുന്ന വായ്പയാണിത്. പരമാവധി 2,30,000/-രൂപയാണ് വായ്പാ തുക.
പ്രായപരിധി 18-55 വയസ്സ് വരെയാണ്. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ഗ്രാമ പ്രദേശങ്ങളില്‍ 98,000/-രൂപയും നഗര പ്രദേശങ്ങളില്‍ 1,20,000/-രൂപയുമാണ്.
സ്വയം തൊഴില്‍ വായ്പാ അപേക്ഷായോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
- കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്
- ജാതി സര്‍ട്ടിഫിക്കറ്റ്
- റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
- ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും അതിന്റെ പകര്‍പ്പും
- വയസ്സ് തെളിയിക്കുന്ന രേഖ
- തൊഴില്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ഉണ്ടെങ്കില്‍)
- പദ്ധതി തുടങ്ങുന്നത് സ്വന്തം കെട്ടിടത്തിലോ വാടക കെട്ടിടത്തിലോ എന്ന് വ്യക്തമാക്കുന്ന രേഖ
- പദ്ധതി റിപ്പോര്‍ട്ട്
- ജാമ്യക്കാരന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി
- ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി
- പാസ്പോര്‍ട്ട് പകര്‍പ്പ് (വിദേശ തൊഴില്‍ വായ്പ, പ്രവാസി പുനരധിവാസ വായ്പ)
- വര്‍ക്ക് എഗ്രിമെന്റ് & വിസ (വിദേശ തൊഴില്‍ വായ്പ)
- ഡ്രൈവിംഗ് ലൈസന്‍സ് (വാഹന വായ്പ)
- തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള അനുമതി (ആവശ്യമെങ്കില്‍)
ജാമ്യ വ്യവസ്ഥ
ഉദ്യോഗസ്ഥ ജാമ്യം അല്ലെങ്കില്‍ വസ്തു ജാമ്യം
വിവാഹ വായ്പാ അപേക്ഷായോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്
- ജാതി സര്‍ട്ടിഫിക്കറ്റ് (അപേക്ഷകന്റേയും വധുവിന്റെയും)
- റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
- ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും അതിന്റെ പകര്‍പ്പും(അപേക്ഷകന്റേയും വധുവിന്റെയും)
- വയസ്സ് തെളിയിക്കുന്ന രേഖ (അപേക്ഷകന്റേയും വധുവിന്റെയും)
- ജാമ്യക്കാരന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി
- ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി
- വിവാഹം തീരുമാനിച്ചു എന്നു തെളിയിക്കുന്നതിന് പഞ്ചായത്ത് മെമ്പര്‍/പ്രസിഡന്റില്‍ നിന്നുള്ള സാക്ഷ്യപത്രം.
ജാമ്യ വ്യവസ്ഥ
ഉദ്യോഗസ്ഥ ജാമ്യം അല്ലെങ്കില്‍ വസ്തു ജാമ്യം
ഭവന/ ഭവന പുനരുദ്ധാരണ വായ്പാ അപേക്ഷായോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
- കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്
- ജാതി സര്‍ട്ടിഫിക്കറ്റ്
- റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
- ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും അതിന്റെ പകര്‍പ്പും
- വയസ്സ് തെളിയിക്കുന്ന രേഖ
- ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി
- ബില്‍ഡിംഗ് പര്‍മിറ്റ്
- ബില്‍ഡിംഗ് പ്ലാന്‍, എസ്റ്റിമേറ്റ്
ജാമ്യ വ്യവസ്ഥ
വസ്തു ജാമ്യം
വിദ്യാഭ്യാസ വായ്പ
- കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്
- ജാതി സര്‍ട്ടിഫിക്കറ്റ്
- റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
- ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡും അതിന്റെ പകര്‍പ്പും
- വയസ്സ് തെളിയിക്കുന്ന രേഖ
- ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി
- വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്.
- ഫീസ് ഘടന,പ്രവേശനം ലഭിച്ചു എന്ന് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം
- കോഴ്സിനെ കുറിച്ചുള്ള ലഘുലേഖ (പ്രോസ്പെക്റ്റ്സ്)
ജാമ്യ വ്യവസ്ഥ
ഉദ്യോഗസ്ഥ ജാമ്യം അല്ലെങ്കില്‍ വസ്തു ജാമ്യം
വിവരാവകാശ നിയമം 2005
ജില്ലാ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – ജില്ലാ മാനേജര്‍, ജില്ലാ പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന്, കണ്ണൂര്‍
അസി.പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – ജുനിയര്‍ സൂപ്രണ്ട് , ജില്ലാ പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന്, കണ്ണൂര്‍
അപ്പലേറ്റ് അതോരിറ്റി – മാനേജിംഗ് ഡയറക്ടര്‍, മുഖ്യ കാര്യാലയം, തൃശ്ശുര്‍
സേവനാവകാശ നിയമം
ക്രമ നം |
നല്കി വരുന്ന സേവനം |
സേവനം നല്‍കുന്നതിനുള്ള കാലയളവ് |
ഉത്തരവാദപ്പെട്ട അധികാരി |
ഒന്നാം അപ്പീല്‍ അധികാരി |
രണ്ടാം അപ്പീല്‍ അധികാരി |
1 |
വായ്പ |
7 ദിവസം (പുര്‍ണ്ണമായ അപേക്ഷയും നിയമ പരിശോധനാ റിപ്പോര്‍ട്ടും ലഭിച്ചതിന് ശേഷം) |
ജില്ലാ മാനേജര്‍ |
മാനേജിംഗ് ഡയറക്ടര്‍ |
ഡയറക്ടര്‍ ബോര്‍ഡ് |