Close

അസിസ്റ്റന്റ് ഡ്രഗ്സ് കോൺട്രോളറുടെ കാര്യാലയം

ഗുണനിലവാരമുള്ള മരുന്നുകൾ ഏറ്റവും മിതമായ നിരക്കിൽ ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് രാജ്യത്ത് ഡ്രഗ്സ് & കോസ്‌മെറ്റിക് ആക്ട് 1940 റൂൾസ് 1945  നടപ്പാക്കിയത്. കേരളത്തിൽ ഈ നിയമം നടപ്പാക്കുന്നതും ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നടത്തിനടത്തി വരുന്നതും സംസ്‌ഥാന ഡ്രഗ്സ് കണ്ട്രോൾ വകുപ്പാണ്. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വകുപ്പിൽ ഒരു സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ,ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർമാർ , അസിസ്റ്റന്റ് ഡ്രഗ്സ് കോൺട്രോളർ മാർ, റീജിയണൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ മാർ, ഡ്രഗ്സ് ഇൻസ്‌പെക്ടർ മാർ എന്നിവർക്ക് പുറമെ ആവശ്യത്തിന് മിനിസ്റ്റീരിയൽ സ്റ്റാഫുകളും ജോലി ചെയ്യുന്നു. ഈ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നതും, കണ്ണൂർ , കാസറഗോഡ് ജില്ലകളിലെ അലോപ്പതി, ഹോമിയോപ്പതി മരുന്നുകളുടെ സംഭരണം , വിതരണം, വിൽപ്പന , ഗുണനിലവാരം ഉറപ്പുവരുത്തൽ എന്നിവ സംബന്ധിച്ചു നിയന്ത്രണാധികാരമുള്ളതുമായ കാര്യാലയമാണ് അസിസ്റ്റന്റ് ഡ്രഗ്സ് കോൺട്രോളറുടെ കാര്യാലയം, കണ്ണൂർ. ഓഫീസ് മേധാവി അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ,

താഴെ പറയുന്ന നിയമങ്ങളും, ചട്ടങ്ങളും നടപ്പാക്കുക എന്നതാണ് ഈ കാര്യാലയത്തിന്റെ ലക്‌ഷ്യം

1)ഡ്രഗ്സ് & കോസ്‌മെറ്റിക്സ് ആക്ട് 1940 & റൂൾസ് 1945

2)ഡ്രഗ്സ്(പ്രൈസ് കൺട്രോൾ )ഓർഡർ 1995

3)ഡ്രഗ്സ് & മാജിക് റെമെഡീസ് (ഒബ്ജെക്ഷണബിൾ അഡ്വെർടൈസ്മെന്റ് ) ആക്ട് 1954 & റൂൾസ് 1955

4)കേരള പോയ്സൺ റൂൾസ് 1996

കണ്ണൂർ അസിസ്റ്റന്റ് ഡ്രഗ്സ് കോൺട്രോളറുടെ കാര്യാലയത്തിൽ നിന്ന് നൽകിവരുന്ന സേവനങ്ങൾ

ക്രമ നമ്പർ

സേവനം

ചുമതലപ്പെട്ട ഉദ്യോഗസ്‌ഥൻ

സ്ഥാനപ്പേര്

ഫോൺ നമ്പർ

ഇ – മെയിൽ

 

1

മരുന്ന് വില്പന ലൈസൻസ് നൽകൽ(മരുന്നുകൾ മൊത്ത വില്പന,ചില്ലറ വിൽപ്പന നടത്തുന്നതിനുള്ള ലൈസൻസുകൾ

ശ്രീ. ഹരീഷ് കുമാർ.എ

അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ

0497-2707499

adcknr.drugs@kerala.gov.in

 

adcknr@gmail.com

 

2

മരുന്ന് വില്പന ലൈസൻസ് പുതുക്കൽ

 

 

 

 

 

3

പോയ്സൺ ലൈസൻസ്/ പെർമിറ്റ്(മെഥനോൾ സൂക്ഷിക്കുന്നതിനും, വില്പന നടത്തുന്നതിനുമുള്ള ലൈസൻസ്, മെഥനോൾ സൂക്ഷിക്കുന്നതിനും, കൈകാര്യം ചെയ്യുന്നതിനുമുള്ള പെർമിറ്റ്)

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

4

കോംപീറ്റന്റ് പേഴ്സണായി അംഗീകരിക്കൽ (മരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള അറിവും, നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും ഉള്ള വ്യക്തികളെ മൊത്ത മരുന്ന് വിൽപ്പന മേൽനോട്ടം വഹിക്കുന്നതിന് അധികാരം നൽകുക

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

5

ഫർമസിസ്റ്റിന്റെ പേര് ഡ്രഗ് ലൈസൻസിൽ ചേർക്കൽ 

 

 

 

 

 

6

പെത്തഡിൻ അലോട്ട്മെന്റ്(ആശുപത്രികളിൽ ആവശ്യമായ പെത്തഡിൻ ലഭ്യമാക്കുന്നതിനുള്ള അലോട്ട്മെന്റ് നൽകൽ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

വിവിധ സേവനങ്ങൾക്കുള്ള ഫീസുകൾ

 

 

 

 

 

 

ക്രമനമ്പർ

 

സേവനം

 

ഫീസ്

സേവനം നൽകുന്നതിനുള്ള പരമാവധി കാലാവധി

1

അലോപ്പതി മരുന്ന് വിൽപ്പന ലൈസൻസ്

ഫോറം 20, ഫോറം 20B, ഫോറം 21,ഫോറം 21B

 

ഷെഡ്യൂൾ X മരുന്ന് ലൈസൻസ് (ഫോറം 20G ,20F )

 

ഹോമിയോ മരുന്ന് വിൽപ്പന ലൈസൻസ് (ഫോറം 20C ,20D )

 

റെസ്ട്രിക്ടഡ് മരുന്ന് വിൽപ്പന ലൈസൻസ് (ഫോറം 20A )

 

 

 

 

1500/- രൂപ വീതം  ഓരോ ലൈസെൻസിനും

 

500/- രൂപ

 

 

250/- രൂപ

 

 

 

500/- രൂപ

 

 

 

28 ദിവസം

 

 

28 ദിവസം

 

 

28 ദിവസം

 

 

 

28 ദിവസം

2

അലോപ്പതി മരുന്ന് വിൽപ്പന ലൈസൻസ് പുതുക്കൽ

ഫോറം 20, ഫോറം 20B, ഫോറം 21,ഫോറം 21B

 

ഷെഡ്യൂൾ X മരുന്ന് ലൈസൻസ്

 

 

1500/- രൂപ വീതം  ഓരോ ലൈസെൻസിനും

 

500/- രൂപ

 

 

 

 

28 ദിവസം

 

28 ദിവസം

3

പോയ്സൺ ലൈസൻസ്

1000/- രൂപ

 

28 ദിവസം

4

പോയ്സൺ പെർമിറ്റ്

500/- രൂപ

 

28 ദിവസം

5

കോംപീറ്റന്റ് പേഴ്സൺ ആയി അംഗീകരിക്കൽ

555/- രൂപ

 

28 ദിവസം

 

6

ഫാര്മസിസ്റ്റിന്റെ പേര് ഡ്രഗ് ലൈസൻസിൽ ചേർക്കൽ

280/- രൂപ

 

28 ദിവസം

 

                   

ഓരോ സേവനങ്ങൾക്കും സമർപ്പിക്കേണ്ട രേഖകൾ

1 അപേക്ഷകന്റെ ഒപ്പോടുകൂടിയ ആമുഖ കത്ത് (അസിസ്റ്റന്റ് ഡ്രഗ്സ് കോൺട്രോളറെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ളത്) 5 /- രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചതു (അപേക്ഷയുടെ തീയ്യതി , ഉള്ളടക്കം ചെയ്ത രേഖകൾ , വീട്ടു മേൽവിലാസം എന്നിവ വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ് )

2)ഫോറം 19 (തിരുത്തലുകൾ കൂടാതെ പൂരിപ്പിക്കേണ്ടതാണ്,മരുന്നുകളുടെ കാറ്റഗറി വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ് )

3) ചോദ്യാവലി

4) അഫിഡവിറ്റ്‌ നോട്ടറി സാക്ഷ്യപെടുത്തിയത് (100 /- രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയത് )

5)ഇ ചലാൻ രസീതി, 3000 /- രൂപ (ഓരോ അഡിഷണൽ ഡോർ നമ്പറിനും അധിക ഫീസ് ആവശ്യമാണ് . ഇ ചലാൻ  രസീതിൽ അപേക്ഷകൻ ഒപ്പിടേണ്ടതാണ്)

6) രെജിസ്റ്റേർഡ് ഫർമസിസ്റ്റിന്റെ ഡിക്ലറേഷൻ നിർദിഷ്ട മാതൃകയിൽ സ്വന്തം കൈപ്പടയിൽ എഴുതിയത് (ഡിക്ലറേഷൻ     ഡ്രഗ്സ് ഇൻസ്‌പെക്ടർ സാക്ഷ്യപ്പെടുത്തേണ്ടതാണ്.ഫർമസിസ്റ് ഡ്രഗ്സ് ഇൻസ്‌പെക്ടറുടെ മുൻപാകെ ഒപ്പിടേണ്ടതാണ് മൊബൈൽ നമ്പർ , ആധാർ നമ്പർ രേഖപ്പെടുത്തേണ്ടതാണ്)

7) നിലവിൽ വാലിഡിറ്റി  ഉള്ള ഫർമസി രെജിസ്ട്രേഷൻ സെർട്ടിഫിക്കറ്റിന്റെ പകർപ്പ്

8)റെഫ്രിജറേറ്റർ പർച്ചേസ് ബിൽ (പുതിയ റെഫ്രിജറേറ്റർ )

9)ഓപ്ഷനുള്ള അപേക്ഷ

10)പാർട്ണർഷിപ് / കോ-ഓപ്പറേറ്റീവ് / ട്രസ്റ്റ് സ്ഥാപനമാണെങ്കിൽ ഡീഡിന്റെ പകർപ്പ് /ബൈലോ / മെമ്മോറാണ്ടം&ആർട്ടിക്കിൾസ് ഓഫ് അസ്സോസിയേഷൻ , കമ്പനി സൊസൈറ്റി എന്നിവയുടെ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

11) രെജിറ്റേർഡ് ഫാർമസ്‌സിസ്റ്റു/മാനേജിങ് പാർട്ണർ / പാർട്നെർസ് / ഡയറക്ടർ/ സെക്രട്ടറി / ട്രസ്റ്റീ എന്നിവരുടെ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്(നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് )

12)സ്ഥാപനത്തിന്റെയോ / പ്രൊപ്രൈറ്റർ / മാനേജിങ് പാർട്ണർ/ ഡയറക്ടർ/ സെക്രെട്ടറി മുതലായവരുടെയോ പാൻ കാർഡിന്റെ കോപ്പി

13) 2 ഫോട്ടോഗ്രാഫ്(അപേക്ഷകന്റെ)

14) വാടക കച്ചീട്ട് (പരസ്പര ഉടമ്പടി പ്രകാരമുള്ളതായിരിക്കണം , മേൽവാടക ഉടമ്പടി സ്വീകരിക്കുന്നതല്ല ,ബിൽഡിംഗ് നമ്പർ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം)

15)കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (അസിസ്റ്റന്റ് ഡ്രഗ്സ് സിൺട്രോളറുടെ ഓഫീസ് ആവശ്യത്തിന്)

16)പ്രൊപ്രൈറ്റർ / മാനേജിങ് പാർട്ണറുടെ ഡിക്ലറേഷൻ

17) ബിൽഡിങ്ങിന്റെ  പ്ലാൻ& ലൊക്കേഷൻ പ്ലാൻ

നിബന്ധനകൾ

1) മുറിക്കു 10 ചതുരശ്ര മീറ്റർ (ഏകദേശം 110 സ്‌ക്വർ ഫീറ്റ് ) വിസ്തീർണ്ണം ഉണ്ടായിരിക്കണം

2)രേജിസ്റ്റേർഡ് ഫർമസിസ്റ്റിന്റെ സേവനം അനിവാര്യമാണ്

3)1.5 ക്യുബിക് മീറ്റർ (ഏകദേശം 50 ക്യുബിക് ഫീറ്റ്) ഗ്ലാസ് ഷട്ടറോട്കൂടിയ അലമാര

4)1.5 ക്യുബിക് മീറ്റർ മരത്തിന്റെ ഷട്ടറോട് കൂടിയ അലമാര

5)മിനിമം 165 ലിറ്റർ കപ്പാസിറ്റിയുള്ള റെഫ്രിജറേറ്റർ

6)ഉദ്ദേശിക്കുന്ന മുറിക്ക് പ്രത്യേക ഡോർ നമ്പർ ഉണ്ടായിരിക്കണം

7)പ്രത്യേകം വൈദുതി കണക്ഷൻ ഉണ്ടായിരിക്കണം (കൺസ്യൂമർ നമ്പർ രേഖപെടുത്തിയതായിരിക്കണം)

  1. II) പോയ്സൺ ലൈസൻസ്/പർമിറ്റു

1)അപേക്ഷകന്റെ ഒപ്പോടുകൂടിയ ആമുഖ കത്ത്, 5 /-രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ചത്

2)ഫോറം 1

3)ചോദ്യാവലി

4)അപേക്ഷകന്റെ സത്യപ്രസ്താവന

5)പോയ്‌സന്റെ ചാർജുള്ള ആളുടെ സത്യപ്രസ്താവന

6)പോയ്‌സന്റെ ചാർജുള്ള ആളുടെ ആധാറിന്റെ കോപ്പി

7)അപേക്ഷകന്റെ ആധാറിന്റെ കോപ്പിയും ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോയും

 

III) കോംപീറ്റന്റ് പേഴ്സനായി അംഗീകരിക്കൽ

  • അപേക്ഷകന്റെ ഒപ്പോടുകൂടിയ ആമുഖ കത്ത്, 5 /-രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ചത്
  • കോംപീറ്റന്റ് പേഴ്സൺ ആയി അംഗീകരിക്കേണ്ട ആളുടെ ബയോഡാറ്റ (ഫോട്ടോ പതിച്ചത്)
  • പ്രവർത്തിപരിചയ സാക്ഷ്യപത്രം
  • 555 /-രൂപയുടെ ചലാൻ
  • ഫോറം ബി ബി(തൊഴിൽ വകുപ്പിലുള്ള രെജിസ്ട്രേഷൻ സമ്പന്ധിച്)
  • സത്യപ്രസ്താവന (ഫോട്ടോ പതിച്ചത്)
  • അസ്സൽ ഡ്രഗ് ലൈസൻസ്
  • ഹാജർ പട്ടികയുടെ പകർപ്പ്/ ശമ്പളം വാങ്ങിയ രസീത് പകർപ്പ്
  1. ഫാർമസിസ്റ്റിന്റെ പേര് ചേർക്കൽ

1) അപേക്ഷകന്റെ ഒപ്പോടുകൂടിയ ആമുഖ കത്ത് , 5 /-രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചത്

2)280 /- രൂപയുടെ ചലാൻ

3)അപേക്ഷകന്റെ ആധാറിന്റെ പകർപ്പ്

4)ഫാർമസിസ്റ്റിന്റെ സത്യപ്രസ്താവന

5)ഫാർമസിസ്റ്റിന്റെആധാറിന്റെ പകർപ്പ്

6)അസ്സൽ ഡ്രഗ് ലൈസൻസ്

  1. പെത്തഡിൻ അലോട്ട്മെന്റ്

1) അപേക്ഷകന്റെ ഒപ്പോടുകൂടിയ ആമുഖ കത്ത് , 5 /-രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ചത്

2)790 /- രൂപയുടെ ചലാൻ

3)ND3 ലൈസൻസിന്റെ പകർപ്പ്

4) RMI സെർട്ടിഫിക്കറ്റിന്റെ പകർപ്പ്

വിവരാവകാശ നിയമം

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ പേരും തസ്തികയും

ശ്രീമതി.നീതു. കെ , ഡ്രഗ്സ് ഇൻസ്‌പെക്ടർ

അപ്പലേറ്റ് അധികാരിയുടെ പേരും തസ്തികയും

ശ്രീ. ഹരീഷ് കുമാർ. എ , അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ