Close

ഇറിഗേഷന്‍ ഡിവിഷന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം

                     ചീഫ് എഞ്ചിനീയര്‍, ഇറിഗേഷന്‍ & അഡ്മിനിസ്ട്രേഷന്‍റെ പരിധിയിലുള്ള സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍, കോഴിക്കോടിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിവിഷന്‍റെ കീഴില്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍, തലശ്ശേരി, ഇറിഗേഷന്‍ സബ് ഡിവിഷന്‍, കണ്ണൂര്‍ എന്നിങ്ങനെ 2 സബ് ഡിവിഷനുകളും അവയുടെ കീഴില്‍ 6 സെക്ഷനുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇറിഗേഷന്‍ സബ് ഡിവിഷന്‍ തലശ്ശേരിയുടെ കീഴില്‍ ഇറിഗേഷന്‍ സെക്ഷന്‍ തലശ്ശേരി, എ.എസ്.ഇ. സെക്ഷന്‍ തലശ്ശേരി, എ.എസ്.ഇ. സെക്ഷന്‍ കണ്ണൂര്‍ എന്നിവയും ഇറിഗേഷന്‍ സബ് ഡിവിഷന്‍ കണ്ണൂരിന്‍റെ കീഴില്‍ ഇറിഗേഷന്‍ സെക്ഷന്‍ കണ്ണൂര്‍, ഇറിഗേഷന്‍ സെക്ഷന്‍ കാട്ടാമ്പള്ളി, ഇറിഗേഷന്‍ സെക്ഷന്‍ പയ്യന്നൂര്‍ എന്നിവയാണ്.
ഈ കാര്യാലയത്തിലെ അധികാര പരിധി കണ്ണൂര്‍ റവന്യൂ ജില്ലയാണ്. വടക്ക് എട്ടിക്കുളം മുതല്‍ തെക്ക് മാഹി വരെ 62.5 കി. മീ. കടല്‍ തീരം ഈ കാര്യാലയത്തിന്‍റെ അധികാര പരിധിയിലാണ്. പ്രസ്തുത ഭാഗത്ത് ആവശ്യമായ കടല്‍ഭിത്തി നിര്‍മ്മാണം, നിലവിലുള്ള കടല്‍ഭിത്തിയുടെ പുനരുദ്ധാരണം, അറ്റകുറ്റപ്പണികള്‍, പുഴകളുടെ സംരക്ഷണ പ്രവൃത്തി എന്നിവ ഈ ഡിവിഷന്‍റെ അധികാര പരിധിക്കുള്ളിലാണ്.
                   കണ്ണൂര്‍ റവന്യൂ ജില്ലയുടെ പരിധിയില്‍ വരുന്ന പുഴകളുടെ തീര സംരക്ഷണം വി.സി.ബി., ചെക്ക് ഡാം, റഗുലേറ്റര്‍ കം ബ്രിഡ്ജ് എന്നിവയുടെ നിര്‍മ്മാണം ഹരിതകേരള പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, കണ്ണൂര്‍ കോര്‍പ്പറേഷനിലെ കാനാമ്പുഴ പുനരുജ്ജീവനം, പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പദ്ധതി പ്രദേശത്ത് കൂടി പൈപ്പ് ലൈന്‍ (കെ.ഡബ്ല്യൂ.എ.) സ്ഥാപിക്കുന്നതിനുള്ള അനുമതി, നദിയില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനുള്ള അനുമതി എന്നിവയും കൂടാതെ സി ക്ലാസ്സ് കോണ്‍ട്രാക്ടര്‍ രജിസ്ട്രേഷന്‍ എന്നിവ നല്‍കിവരികയും ചെയ്യുന്നു