Close

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയം ,കണ്ണൂർ

കേരള സംസ്ഥാനത്ത് ആദ്യമായി രൂപീകൃതമായ വകുപ്പുകളിൽ ഒന്നാണ്കേരള സ്റ്റേറ്റ് എക്സൈസ് വകുപ്പ്. സംസ്ഥാന വരുമാനത്തിന്റെ നല്ലൊരു പങ്ക് സംഭാവനചെയ്യുന്നത്  എക്സൈസ് വകുപ്പാണ്. സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, ലഹരിഅടങ്ങിയ ഔഷധങ്ങള്‍ തു‌ങ്ങിയവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍നടപ്പിലാക്കുന്നത് എക്സൈസ് വകുപ്പാണ്.

ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. വ്യക്തിയെയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരിഎന്ന ഈ വിപത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് പ്രത്യേകിച്ചും യുവജനങ്ങള്‍ക്ക്അവബോധം നല്‍കുന്നതിനായി കേരള സര്‍ക്കാര്‍ ആരംഭിച്ച ലഹരി വിമുക്ത പ്രചരണപരിപാടിയാണ് ‘വിമുക്തി’.ലഹരി വിമുക്ത കേരളം എന്നതാണ് വിമുക്തി മുന്നോട്ട് വെയ്ക്കുന്ന പ്രധാന ലക്ഷ്യം.ലഹരി വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായുംഇല്ലാതാക്കുക എന്ന ലക്ഷ്യം കേരള സര്‍ക്കാരും എക്‌സൈസ് വകുപ്പും കൂട്ടായസാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ നടപ്പിലാക്കുകയാണ് വിമുക്തിയിലൂടെ.

കൂടുതൽ വിവരങ്ങൾക്ക്  താഴെകാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ്.

https://excise.kerala.gov.in/

https://services.keralaexcise.gov.in/

https://vimukthi.kerala.gov.in/