Close

കേരളാ കെട്ടിട നിർമ്മാണ  തൊഴിലാളി ക്ഷേമ ബോർഡ്

                  നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്ന 18 വയസ്സ് തികഞ്ഞവരും എന്നാൽ  60 വയസ്സ് പൂർത്തിയാകാത്തവർക്ക് തൊഴിൽ പരിചയം, ജനനതീയ്യതി എന്നിവ തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ അംഗത്വം നൽകുന്നു. നിർമ്മാണത്തൊഴിലാളിയല്ലെന്ന് തോന്നുവരുടെ അപേക്ഷകളിൽ നേരിട്ട് അന്വേഷണം നടത്തി അര്ഹതയില്ലെങ്കിൽ നിരസിക്കുന്നതാണ്.  നിരസന ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം ബോർഡ് സെക്രട്ടറിക്ക് അപ്പീൽ നൽകാവുന്നതാണ്. അംഗത്വം ലഭിക്കുന്ന തൊഴിലാളികൾ പ്രതിമാസം അൻപത് രൂപവീതം അംശാദായം അടയ്‌ക്കേണ്ടതാണ്.  ക്ഷേമനിധി അംഗത്വം ലഭിക്കുന്ന തൊഴിലാളികൾക്ക് താഴെ പറയുന്ന ആനുകൂല്യങ്ങൾ ലഭി,ക്കുന്നതാണ്.

പെൻഷൻ : അറുപത് വയസ്സ് പൂർത്തിയായ അഞ്ച് വർഷത്തെ അംഗത്വമുള്ള തൊഴിലാളിക്ക് പ്രതിമാസം 1200  രൂപ വീതം പെൻഷൻ നൽകുന്നതാണ്.  അപേക്ഷിക്കേണ്ട രീതി:

1 ) ഫോറം നമ്പർ 34  ലുള്ള അപേക്ഷ

2) ക്ഷേമനിധി ഐഡന്റിറ്റി കാർഡ്, പാസ്ബുക്ക്

3) തൊഴിലാളിയുടെ പേരിൽ മാത്രമുള്ള ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്

4) ആധാർ പകർപ്പ്

5) പെൻഷൻ തീയതി കഴിഞ്ഞ് 90 ദിവസത്തിനുശേഷമാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ.

പെൻഷന് അർഹതയില്ലാത്ത കേസുകളിൽ വ്യക്തമായ കാരണം കാണിച്ച് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ നിരസന ഉത്തരവ് നൽകും.  പ്രസ്തുത ഉത്തരവിൽ ആക്ഷേപമുണ്ടെങ്കിൽ 60 ദിവസത്തിനകം  ബോർഡ് മുൻപാകെ (സെക്രട്ടറിയുടെ വിലാസത്തിൽ ) അപ്പീൽ കൊടുക്കാവുന്നതാണ്. 

കുടുംബ പെൻഷൻ

ക്ഷേമബോർഡിൽ നിന്നും പെൻഷൻ വാങ്ങികൊണ്ടിരിക്കുന്ന വ്യക്തി മരണപ്പെടുകയാണെങ്കിൽ ടിയാന്റെ ജീവിച്ചിരിക്കുന്ന ഭാര്യ അല്ലെങ്കിൽ ഭർത്താവിന് കുടുംബപെൻഷൻ അനുവദിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട  രീതി :

1) ഫോറം നമ്പർ 45 ൽ  ഉള്ള അപേക്ഷ

2) പെൻഷണറുടെ മരണസർട്ടിഫിക്കറ്റ്    

3) അപേക്ഷകനും പെൻഷനറും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ്.

4) പെൻഷനർ മരണപ്പെട്ട 90 ദിവസം കഴിഞ്ഞ ശേഷമാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ കാലതാമസത്തിനുള്ള മാപ്പപേക്ഷ.

5) പെൻഷനർ മരിക്കുന്നതുവരെയുള്ള കുടിശ്ശിക പെൻഷനുണ്ടെങ്കിൽ ആയതിനുള്ള അപേക്ഷ

അവശത പെൻഷൻ

രോഗത്താലൊ അപകടം മൂലമോ സ്ഥായിയായ അവശത സംഭവിച്ച് സ്ഥിരമായി ജോലി ചെയ്യാൻ കഴിയാതെ വരുന്ന   അംഗത്തത്തൊഴിലാളികൾക്ക്  പ്രതിമാസം  1200 രൂപ അവശതപെൻഷനായി അനുവദിക്കുന്നതാണ്. 

അപേക്ഷിക്കേണ്ട രീതി:

1) ഫോറം നമ്പർ 38

2) മെഡിക്കൽ ബോർഡ് നൽകുന്ന അവശത സർട്ടിഫിക്കറ്റ്

3) ക്ഷേമനിധി ഐഡന്റിറ്റി കാർഡ്, പാസ്ബുക്ക്.

മരണാനന്തര ചിലവിനുള്ള ധനസഹായം

പെൻഷനർ  /അംഗത്തൊഴിലാളി മരണപ്പെട്ടാൽ തീയാളുടെ നോമിനിക്ക് /ആശ്രിതർക്ക് മരണാനന്തര ചെലവുകൾക്കായി മൂവായിരം / നാലായിരം രൂപ അനുവദിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട രീതി

  • ഫോറം നമ്പർ 40 ൽ ഉള്ള അപേക്ഷ.
  • ജനന/മരണ രജിസ്ട്രാർ നൽകുന്ന മരണസർട്ടിഫിക്കറ്റ്‌
  • ക്ഷേമനിധി ഐഡന്റിറ്റി കാർഡ്, പാസ്സ്‌ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
  • പെൻഷനർ മരണപ്പെട്ട് 90 ദിവസം കഴിഞ്ഞാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ കാലതാമസത്തിനുള്ള മാപ്പപേക്ഷ.

മരണാനന്തര ധനസഹായം

അംഗത്തൊഴിലാളി മരണപ്പെട്ടാൽ  ടിയാന്റെ നോമിനിക്ക്/ആശ്രിതർക്ക് മരണാനന്തര  അനുകൂല്യമായി 25000/-രൂപ നൽകുന്നതാണ്.

അപേക്ഷിക്കേണ്ട രീതി

  • ഫോറം നമ്പർ 36 ൽ ഉള്ള അപേക്ഷ.
  • ജനന/മരണ രജിസ്ട്രാർ നൽകുന്ന മരണസർട്ടിഫിക്കറ്റ്‌
  • ക്ഷേമനിധി ഐഡന്റിറ്റി കാർഡ്, പാസ്ബുക്ക്
  • ബന്ധുത്വ സർട്ടിഫിക്കറ്റ്.
  • മൈനർ നോമിനിയുടെ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  • മരണാനന്തര സഹായത്തോടൊപ്പം റീഫണ്ട് തുക കൂടി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അനുവദിക്കുന്നതാണ്.

അപകട മരണ ധനസഹായം

അംഗത്തൊഴിലാളി തൊഴിൽ സ്ഥലത്ത് വെച്ച് തൊഴിൽ ചെയ്തുകൊണ്ടിരിക്കുമ്പോൾ അപകടത്തെത്തുടർന്ന് മരിക്കുകയാണെങ്കിൽ ടിയാന്റെ അവകാശിക്ക് മൂന്ന് ലക്ഷം രൂപ അപകടമരണ ധനസഹായമായി അനുവദിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി

1) ഫോറം നമ്പർ 36(എ)ൽ ഉള്ള അപേക്ഷ

2) എഫ്.ഐ.ആറിന്റെ കോപ്പി

3) പോസ്റ്റ് മോർട്ടം  റിപ്പോർട്ടിന്റെ കോപ്പി

4) ഐഡന്റിറ്റി കാർഡ്

5) നോമിനി മൈനർ ആണെങ്കിൽ വില്ലേജ് ഓഫിസറിൽ നിന്നും രക്ഷകർത്താവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

6) മൈനർ നോമിനിയുടെ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

7) ബന്ധുത്വ സർട്ടിഫിക്കറ്റ്.

8) മരണപ്പെട്ട് 90 ദിവസം കഴിഞ്ഞാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ കാലതാമസത്തിനുള്ള മാപ്പപേക്ഷ.

സാന്ത്വന സഹായധനം

ബോർഡിൽ അംഗമായിരിക്കെ മരണമടയുന്ന അംഗത്തൊഴിലാളിയുടെ ഭാര്യ അല്ലെങ്കിൽ ‘അമ്മ അല്ലെങ്കിൽ മൈനർ   നോമിനികളായ മക്കൾ ennivark പ്രതിമാസം 1200 രൂപ നിരക്കിൽ സാന്ത്വന ധനസഹായം അനുവദിക്കാവുന്നതാണ്.

അപേക്ഷിക്കേണ്ട രീതി

  • ഫോറം നമ്പർ 36(സി)ൽ ഉള്ള അപേക്ഷ.
  • മൈനർ നോമിനിയുടെ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  • നോമിനി മൈനറാണെങ്കിൽ വില്ലേജ് ഓഫിസിൽ നിന്നും രക്ഷാകർത്യ സർട്ടിഫിക്കറ്റ്
  • അവകാശി ഭാര്യയാണെങ്കിൽ അവർ പുനർവിവാഹിതയല്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫിസർ അല്ലെങ്കിൽ ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്

സാധാരണ രോഗ ചികിത്സ ധനസഹായം

ഒരു വർഷത്തെയെങ്കിലും സജീവ അംഗത്വമുള്ള  തൊഴിലാളി, ബോർഡ് അംഗീകരിച്ച ആശുപത്രികളിൽ അഞ്ച് ദിവസം കിടന്ന് ചികിത്സ നടത്തിയാൽ ആദ്യത്തെ അഞ്ചു ദിവസത്തെ ചികിത്സയ്ക്കു എണ്ണൂറു  രൂപയും  തുടർന്നുള്ള ഓരോ ദിവസത്തേക്കും നൂറ്റമ്പത് രൂപ വീതവും പരമാവധി അഞ്ചായിരം രൂപ വരെ അനുവദിക്കുന്നതാണ്.

അപേക്ഷിക്കേണ്ട  രീതി

  • ഫോറം നമ്പർ 42ലുള്ള അപേക്ഷ
  • അസ്സൽ ഡിസ്ചാർജ് കാർഡ്
  • ക്ഷേമനിധി ഐഡന്റിറ്റി കാർഡ്, പാസ്സ്ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ .
  • 90 ദിവസത്തിനുമേൽ കാലതാമസം വന്നിട്ടുണ്ടെങ്കിൽ മാപ്പപേക്ഷ.

 

അപകട ചികിത്സ ധനസഹായം

അപകടത്തെത്തുടർന്ന് ഇൻപേഷ്യന്റായോ ഔട്‍പേഷ്യന്റായോ സർക്കാരാശുപത്രിയിലോ ബോർഡ് അംഗീകൃത സ്വകാര്യ ആശുപത്രികളിലോ അഞ്ചു ദിവസത്തിനുമേൽ ചികിത്സ നടത്തുകയാണെങ്കിൽ ആദ്യ അഞ്ചു ദിവസത്തിന് ആയിരത്തി അഞ്ഞൂറ് രൂപയും തുടർന്നുള്ള ഓരോ ദിവസത്തിനും ഇരുന്നൂറു രൂപ വീതവും പരമാവധി ഇരുപതിനായിരം രൂപ വരെ അനുവദിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി

  • ഫോറം 46ൽ ഉള്ള അപേക്ഷ.
  • അസ്സൽ ഡിസ്ചാർജ് കാർഡ് അല്ലെങ്കിൽ ഓ.പി ശീട്ടുകൾ.
  • ക്ഷേമനിധി ഐഡന്റിറ്റി കാർഡ്, പാസ്സ്‌ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ.
  • അപേക്ഷകന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കിന്റെ പകർപ്പ്.
  • 90 ദിവസത്തിന് മുകളിൽ കാലതാമസം ഉണ്ടെങ്കിൽ മാപ്പപേക്ഷ. 

മാരകരോഗ ചികിത്സാ ധനസഹായം

മാരകരോഗങ്ങൾക്ക് ബോർഡ് അംഗീകരിച്ച ആശുപത്രികളിൽ ചികിത്സ തേടുന്ന അംഗത്തൊഴിലാളിക്ക് അൻപതിനായിരം രൂപ വരെ ചികിത്സ ധനസഹായം നൽകുന്നു. അംഗത്വ കാലയളവിൽ പരമാവധി അമ്പതിനായിരം മാത്രമേ അനുവദിക്കുകയുള്ളു

അപേക്ഷിക്കേണ്ട രീതി

  • ഫോറം നമ്പർ 42ലുള്ള അപേക്ഷ (അപേക്ഷയിൽ മാരകരോഗം എന്ന് രേഖപ്പെടുത്തണം)
  • സിവിൽ സർജനിൽ കുറയാത്ത റാങ്കിലുള്ള ഡോക്ടറുടെ ചികിത്സ സർട്ടിഫിക്കറ്റ്
  • അസ്സൽ ഡിസ്ചാർജ് കാർഡ്
  • ഒറിജിനൽ ബില്ലുകൾ
  • ക്ഷേമനിധി ഐഡന്റിറ്റി കാർഡ്, പാസ് ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്

വിദ്യാഭ്യാസത്തിനുള്ള സാമ്പത്തികസഹായം

അംഗത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനായി ബോർഡ് അംഗീകരിച്ച വിവിധ കോഴ്‌സുകൾക്ക് വിവിധ നിരക്കിലുള്ള തുകകൾ സ്കോളർഷിപ് ആയി അനുവദിക്കുന്നതാണ് . വിദ്യാർത്ഥിക്ക് കോഴ്‌സിൽ പ്രവേശനം ലഭിച്ചു നാൽപ്പത്തിയഞ്ച് ദിവസത്തിനകം  താഴെ പറയുന്ന രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അംഗത്തൊഴിലാളികളുടെ മക്കൾക്ക് എസ് എസ് എൽ സി പഠനസഹായവും മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങിനുള്ള ധനസഹായം. എസ് എസ് എൽ സിക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന പത്തു കുട്ടികൾക്ക് മൂവായിരം രൂപ വെച്ച് ക്യാഷ് അവാർഡ് നൽകിവരുന്നു.

അപേക്ഷിക്കേണ്ട രീതി

  • ഫോറം 43ലുള്ള അപേക്ഷ
  • യോഗ്യത സർട്ടിഫിക്കറ്റ്
  • കുട്ടിയും ക്ഷേമനിധി അംഗവും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനുള്ള രേഖ
  • അംഗത്തൊഴിലാളിയുടെ ക്ഷേമനിധി ഐഡന്റിറ്റി കാർഡ്, പാസ് ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  • സ്വാശ്രയസ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മെറിറ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അലോട്ട്മെന്റ് മെമോ ഹാജരാകണം

 

വിവാഹ ധനസഹായം

അംഗത്തൊഴിലാളികൾക്കും അവരുടെ രണ്ടു മക്കൾക്കും വിവാഹ ധനസഹായമായി പതിനായിരം രൂപ നല്കുന്നു.

അപേക്ഷിക്കേണ്ട രീതി

  • ഫോറം നമ്പർ 44ലുള്ള അപേക്ഷ
  • വിവാഹ സർട്ടിഫിക്കറ്റ്
  • ക്ഷേമനിധി ഐഡന്റിറ്റി കാർഡ്, പാസ് ബുക്ക് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
  • തൊണ്ണൂറു ദിവസത്തിന് ശേഷമാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കിക്കൊണ്ടുള്ള മാപ്പപേക്ഷ

 

പ്രസവാനുകൂല്യം

അംഗത്തൊഴിലാളികളായ സ്ത്രീകൾക്ക് പ്രസവാനുകൂല്യമായി പതിനഞ്ചായിരം രൂപ അനുവദിക്കുന്നു. ക്ഷേമബോർഡിൽ ഒരു വർഷത്തെ സർവീസ് പൂർത്തിയാക്കിയിരിക്കണം.  രണ്ടു പ്രസവങ്ങൾക്ക് മാത്രമേ തുക അനുവദിക്കുകയുള്ളു.

അപേക്ഷിക്കേണ്ട രീതി

  • ഫോറം നമ്പർ 33ൽ ഉള്ള അപേക്ഷ.
  • ജനന/മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സർക്കാർ ആശുപത്രിയിൽ വെച്ചാണ് പ്രസവം നടക്കുന്നതെങ്കിൽ അസിസ്റ്റന്റ് സർജനിൽ കുറയാതെയുള്ള ഡോക്ടർ നൽകുന്ന പ്രസവം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് .
  • ക്ഷേമനിധി ഐഡന്റിറ്റി കാർഡ്, പാസ്സ്‌ബുക്കിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ .
  • 90 ദിവസത്തിനുശേഷമാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കിക്കൊണ്ടുള്ള മാപ്പപേക്ഷ

 

 

അപാകതയുള്ളതും കാലതാമസം വന്നതുമായ അപേക്ഷകൾ നിരസിച്ചുകൊണ്ട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ഉത്തരവ് നൽകുന്നതാണ്. പ്രസ്തുത ഉത്തരവിൽ ആക്ഷേപമുണ്ടെങ്കിൽ അറുപതു ദിവസത്തിനകം ബോർഡ് മുൻപാകെ(സെക്രട്ടറിയുടെ വിലാസത്തിൽ) അപ്പീൽ കൊടുക്കാവുന്നതാണ്

വിവരാവകാശ നിയമം 2005 പ്രകാരം വിവരാവകാശ പ്രകാരമുള്ള പരാതികളിൽ നിന്ന് മറുപടി നല്കുന്നതിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും അപ്പലേറ്റ് അതോറിറ്റിയുടെയും വിവരം താഴെ ചേർക്കുന്നു.

മുഖ്യ വിവരാവകാശ ഉദ്യോഗ്യസ്ഥൻ – അഡിഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ

അപ്പലേറ്റ് അതോറിറ്റി – ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ

ഓഫീസിന്റെ വിലാസം:

കേരളാ കെട്ടിട നിർമ്മാണ  തൊഴിലാളി ക്ഷേമ ബോർഡ്,

കരുവള്ളിക്കാവിനു സമീപം, താണ,

കണ്ണൂർ, 04972704014

അപ്പീൽ അതോറിറ്റിയുടെ മേൽവിലാസം:

സെക്രട്ടറി, കേരളാ കെട്ടിട നിർമ്മാണ  തൊഴിലാളി ക്ഷേമ ബോർഡ്

നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈക്കാട്,

തിരുവനന്തപുരം 0471-2337941 .