Close

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്

കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി നിയമവും പദ്ധതിയും

ഘടന:- കേരളത്തിലെ കൈത്തറി നെയ്ത്ത് മേഖലയിലെ തൊഴിലാളികള്‍ക്കും, സ്വയംതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പെന്‍ഷനും ഇതര ആനുകൂല്യങ്ങളും നല്‍കുന്നതിനു വ്യവസ്ഥ   ചെയ്യുന്ന 1989 ലെ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി നിയമം 1989 മെയ് 4-ാം തീയതി മുതല്‍ നിലവില്‍ വന്നു.  പ്രസ്തുത നിയമത്തിലെ 3(1) വകുപ്പു പ്രകാരം ആവിഷ്ക്കരിച്ച 1989 ലെ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി പദ്ധതി 1.6.1989 മുതല്‍ പ്രാബല്യത്തില്‍ വന്നു.  ക്ഷേമനിധിയുടെ ഭരണച്ചുമതല വഹിക്കുന്നത് നിയമത്തിലെ 6-ാം വകുപ്പു പ്രകാരം രൂപീകരിക്കപ്പെട്ട അഞ്ച് വീതം തൊഴിലാളി, തൊഴിലുടമ, സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങിയ കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആണ്.

     ബോര്‍ഡിന്‍റെ ഹെഡ്ഡാഫീസ് കണ്ണൂരില്‍ സ്ഥിതിചെയ്യുന്നു. ബോര്‍ഡിന് കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി നാല് റീജിയണല്‍ ഓഫീസുകളാണ് ഉള്ളത്. 

ബോര്‍ഡ് ഓഫീസുകളുടെ വിലാസം

ഹെഡ് ഓഫീസ്      –  ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, കേരള കൈത്തറി

                                             തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്,  കണ്ണൂര്‍-1,                                         

                                             ഫോണ്‍.04972702995,

                                             Email:  handloom.worker@gmail.com

ജില്ലാ  ഓഫീസ്      –     ജില്ലാ  ഓഫീസ്  എക്സിക്യുട്ടീവ് ഓഫീസര്‍, കേരള കൈത്തറി

                                             തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്,  കണ്ണൂര്‍-1,                                         

                                             ഫോണ്‍.0497-2703484

                                             Email:  handloom.worker@gmail.com                                                                        

അംഗത്വം

      സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെയും, സ്വകാര്യസ്ഥാപനങ്ങളിലെയും കൈത്തറി-കൈത്തറി അനുബന്ധ തൊഴിലാളികള്‍ക്കും  സ്വയം തൊഴിലാളികള്‍ക്കും ക്ഷേമനിധിയില്‍ അംഗത്വം എടുക്കാം. അപേക്ഷ ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

അംഗത്വം ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍

സ്ഥാപനതൊഴിലാളികള്‍

 1).അംഗത്വ അപേക്ഷ

 2). വയസ്സുതെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്

   (സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ജനനസര്‍ട്ടിഫിക്കറ്റ് ഇവയിലേതെങ്കിലും ഒന്നിന്‍റെ സാക്ഷ്യപ്പെടുത്തിയപകര്‍പ്പ്.)

 3) പാസ്പോര്‍ട്ട് സൈസ് ഫോട്ടോ – 2

 4). രജിസ്ട്രേഷന്‍ ഫീസ് 50/ രൂപ

 സ്വയം തൊഴിലാളികള്‍

1). അംഗത്വ അപേക്ഷ (ഫോറം നമ്പര്‍ കകഅ)

2). വയസ്സുതെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്

   (സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്/ജനനസര്‍ട്ടിഫിക്കറ്റ് ഇവയിലേതെങ്കിലും ഒന്നിന്‍റെ സാക്ഷ്യ    പ്പെടുത്തിയപകര്‍പ്പ്.)

3) പാസ്പോര്‍ട്ട് സൈസ് ഫോട്ടോ – 2

4). തൊഴില്‍ സര്‍ട്ടിഫിക്കറ്റ്  – സ്വയം തൊഴില്‍ ചെയ്യുന്നുണ്ടെന്ന് തെളിയിക്കുന്നതിനുളള വില്ലേജ് ഓഫീസര്‍, അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍, എം.എല്‍ എ, എം.പി, മാര്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തുന്ന തൊഴില്‍ സര്‍ട്ടിഫിക്കറ്റ് (വീട്ടില്‍ വച്ച് ജോലി ചെയ്യുന്നുവെന്ന് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിരിക്കണം)

5) രജിസ്ട്രേഷന്‍ ഫീസ് 50/ രൂപ

ഐഡന്‍റിറ്റി കാര്‍ഡ്

ക്ഷേമനിധിയില്‍ അംഗത്വം ലഭിക്കുന്നവര്‍ക്ക് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതാണ്.  ടി കാര്‍ഡ് ക്ഷേമനിധിയില്‍നിന്ന് ആനുകൂല്യങ്ങള്‍ കൈപ്പറ്റുമ്പോഴും ഇതര ആവശ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്.

ഐഡന്‍റിറ്റി കാര്‍ഡ് നഷ്ടപ്പെട്ട ഒരംഗത്തിന് മതിയായ കാരണം കാണിച്ച് അപേക്ഷിച്ചാല്‍  ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നല്‍കുന്നതാണ്.

 

ആനുകൂല്യങ്ങള്‍

  1. പെന്‍ഷന്‍

   (എ) 58 വയസ്സ് പൂര്‍ത്തിയായി സര്‍വ്വീസ്സില്‍ നിന്നു വിരമിക്കുന്ന സ്ഥാപന തൊഴിലാളികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ട്.

 (ബി) ശാരീരിക വൈകല്യത്താലോ സ്ഥായിയായ അവശതമൂലമോ ജോലി ചെയ്യാന്‍ കഴിയാതാകുമ്പോള്‍ ജോലിയില്‍ നിന്ന് വിരമിക്കുന്ന ഒരാള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ട്. (അവശതമൂലം ജോലി  ചെയ്യാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍  ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.)

ആവശ്യമായ രേഖകള്‍

  1. അപേക്ഷ
  2. വയസ്സ് തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് (സര്‍ട്ടിഫിക്കറ്റില്‍ അംഗത്തിന്‍റെ വ്യക്തമായ മേല്‍വിലാസം ചേര്‍ത്തിരിക്കണം)

(അംഗത്വ അപേക്ഷയോടൊപ്പം വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ മാത്രം ഹാജരാക്കിയാല്‍ മതി)

  1. ആധാര്‍ കാര്‍ഡിന്‍റെയും, ക്ഷേമനിധി ഐഡന്‍റിറ്റി കാര്‍ഡിന്‍റെയും പകര്‍പ്പ്
  2. ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്‍റെ പകര്‍പ്പ്
  3. സ്വയം തൊഴിലാളിയാണെങ്കില്‍ ക്ഷേമനിധി പാസ്ബുക്കിന്‍റെ പകര്‍പ്പ്
  1. വിവാഹ ധനസഹായം

      ക്ഷേമനിധിയിലെ അംഗത്തിന്‍റെ  പെണ്‍മക്കളുടെ വിവാഹത്തിനും വനിതാ അംഗത്തിന്‍റെ സ്വന്തം വിവാഹത്തിനും, വിവാഹ ധനസഹായമായി  5,000/ രൂപ നല്‍കുന്നു.  ഒരംഗത്തിന് തന്‍റെ  അംഗത്വ കാലയളവില്‍ രണ്ടു തവണ ഈ ആനുകൂല്യം അനുവദിക്കുന്നതാണ്.    വിവാഹം കഴിഞ്ഞ് 60 ദിവസത്തിനകം അപേക്ഷ ഓഫീസില്‍ ലഭിച്ചിരിക്കണം. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് വിവാഹ തീയ്യതിക്ക് രണ്ട് വര്‍ഷത്തെ അംഗത്വം പൂര്‍ത്തിയാക്കിയിരിക്കണം.

ആവശ്യമായ രേഖകള്‍

  1. അപേക്ഷ (2 പകര്‍പ്പ്)
  2. വിവാഹ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  3. ആധാര്‍, ക്ഷേമനിധി കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്
  4. സ്വയം തൊഴിലാളിയാണെങ്കില്‍ ക്ഷേമനിധി പാസ്ബുക്കിന്‍റെ പകര്‍പ്പ്
  1. പ്രസവാനുകൂല്യം

      2012 ലെ അസംഘടിത മേഖലയിലെ സ്ത്രി തൊഴിലാളികളുടെ പദ്ധതി പ്രകാരം   പ്രസവാനുകൂല്യമായി 15,000/ രുപ വരെ നല്‍കുന്നു. പ്രസവ തീയ്യതി മുതല്‍ 90 ദിവസത്തിനകം അപേക്ഷ ബോര്‍ഡിന്‍റെ ജില്ല എക്സിക്യൂട്ടീവ് ഓഫീസില്‍ ലഭിച്ചിരിക്കണം.  ഈ ഇനത്തില്‍ ഏതെങ്കിലും സര്‍ക്കാര്‍ ധനസഹായത്തിന് അര്‍ഹതയുളളവര്‍ക്കും, 1961 ലെ മെറ്റേര്‍ണിറ്റി ബെനിഫിറ്റ് നിയമത്തിന്‍റെ പരിധിയില്‍ വരുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അംഗങ്ങള്‍ക്കും  ഈ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് പ്രസവ തീയ്യതിക്ക് രണ്ട് വര്‍ഷത്തെ അംഗത്വം വേണം. 

ആവശ്യമായ രേഖകള്‍

  1. അപേക്ഷ (2 പകര്‍പ്പ്)
  2. ജനന മരണ രജിസ്ട്രാര്‍ നല്‍കിയ ബന്ധപ്പെട്ട കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ

   സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.

  1. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
  1. വിദ്യാഭ്യാസ ഗ്രാന്‍റ്.

     വിവിധ കോഴ്സുകള്‍ക്ക് പഠിക്കുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് പ്രതിവര്‍ഷം 500/രൂപ മുതല്‍ 5000/ രൂപ വരെ വിദ്യാഭ്യാസ ഗ്രാന്‍റ് നല്‍കുന്നു.  അപേക്ഷ കോഴ്സ് തുടങ്ങി 45 ദിവസത്തിനകം ബോര്‍ഡിന്‍റെ, ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ലഭിച്ചിരിക്കണം.  ഹൈസ്കൂള്‍ ക്ലാസ്സുകള്‍ക്കൊഴികെ ഓരോ കോഴ്സിനും ഒന്നാം വര്‍ഷത്തേക്കാണ് ഗ്രാന്‍റിന് തിരഞ്ഞെടുക്കാനുളള അപേക്ഷ സമര്‍പ്പിക്കേണ്ടത്.  എന്നാല്‍ ഒന്നാം വര്‍ഷത്തേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് തുടര്‍ന്നുളള വര്‍ഷത്തേക്ക് ഗ്രാന്‍റിന് തെരഞ്ഞെടുക്കാനുളള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ഓരോ ക്ലാസ്സുകളിലും പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഹൈസ്കൂള്‍ ക്ലാസ്സുകള്‍ക്കൊഴികെയുളള മറ്റ് കോഴ്സുകള്‍ക്ക് ഒരിക്കല്‍ ഗ്രാന്‍റിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആ കോഴ്സിന്‍റെ  തുടര്‍ന്നുളള വര്‍ഷത്തെ ഗ്രാന്‍റിന് അര്‍ഹതയുണ്ടായിരിക്കും.  അവര്‍ അടുത്തവര്‍ഷത്തേക്ക് തുടര്‍ച്ചയായി പ്രൊമോഷന്‍ ലഭിച്ചവരായിരിക്കണം. ഗ്രാന്‍റ് പുതുക്കാനുളള നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

യോഗ്യതകള്‍

  1. 50% മാര്‍ക്ക് മുന്‍കോഴ്സിന്/ യോഗ്യതാ കോഴ്സിന് ലഭിച്ചിരിക്കണം.
  2. അപേക്ഷിക്കുന്ന അദ്ധ്യയന വര്‍ഷത്തിന്‍റെ തൊട്ട് മുമ്പുള്ള മാര്‍ച്ച് 31 തീയ്യതിയിലേക്ക് 2 വര്‍ഷത്തെ അംഗത്വം നിലനിര്‍ത്തിവരുന്നവരായിരിക്കണം.
  3. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ ഫുള്‍ടൈം/റഗുലര്‍ കോഴ്സിന് പഠിക്കുന്നവരായിരിക്കണം.

ആവശ്യമായ രേഖകള്‍

  1. അപേക്ഷ (2 പകര്‍പ്പ്)
  2. യോഗ്യത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  3. ബന്ധുത്വസര്‍ട്ടിഫിക്കറ്റ് – വിദ്യാര്‍ത്ഥി അപേക്ഷകന്‍റെ മകന്‍/മകള്‍ ആണെന്ന് തെളിയിക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍/പഞ്ചായത്ത് സെക്രട്ടറി/വിദ്യാ ഭ്യാസ സ്ഥാപനത്തിന്‍റെ തലവന്‍ ഇവരില്‍ ആരെങ്കിലും നല്‍കിയ സര്‍ട്ടിഫിക്കറ്റ് (അപേക്ഷയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ മേധാവി ബന്ധുത്വം രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍)  
  1. എസ്.എസ്.എല്‍.സി പരീക്ഷ-ഉന്നത വിജയികള്‍ക്ക് സ്വര്‍ണ്ണമെഡല്‍

(എ) സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിക്കുന്ന, അംഗത്തിന്‍റെ മക്കള്‍ക്ക് സ്വര്‍ണ്ണപ്പതക്കം നല്‍കുന്നു.

    എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അപേക്ഷ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ്  ഓഫീസുകളില്‍ ലഭിച്ചിരിക്കണം.

ആവശ്യമായ രേഖകള്‍

  1. അപേക്ഷ (2 പകര്‍പ്പ്)
  2. എസ്.എസ്.എല്‍.സി.സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  3. ക്ഷേമനിധി കാര്‍ഡിന്‍റെ പകര്‍പ്പ്

ക്ഷേമനിധി ഓഫിസില്‍ ഹാജരാക്കേണ്ട എല്ലാവിധ ഫോറങ്ങളും  ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളില്‍ നിന്നും സൗജന്യമായി ലഭി ക്കുന്നതാണ്.  നിശ്ചിത മാതൃ കയിലുളള അപേക്ഷാ ഫോറങ്ങളും സ്വീകാര്യമാണ്.  ജില്ലാ എക്സി ക്യൂട്ടീവ് ഓഫീസറോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറോ നിരസിക്കുന്ന അപേക്ഷകളിേډല്‍ ബോര്‍ഡ് മുമ്പാകെ നിശ്ചിത സമയത്തിനകം വ്യക്തമായ കാരണത്തോടുകൂടി അപ്പീല്‍ ബോധിപ്പിക്കാവുന്നതാണ്.

  1. എക്സ്ഗ്രേഷ്യാ ധനസഹായം

      അംഗത്തിന്‍റെ ദീര്‍ഘകാലചികില്‍സമൂലമുളള അവശത, സ്ഥായിയായ അവശത എന്നിവയ്ക്ക് എക്സ്ഗ്രേഷ്യാ ധനസഹായമായി 10,000/ രൂപ വരെ നല്‍കുന്നു. (അവശത തെളിയിക്കുന്നതിന് സര്‍ക്കാര്‍ സര്‍വ്വീസിലെ അസിസ്റ്റന്‍റ് സര്‍ജന്‍റെ പദവിയില്‍ കുറയാത്ത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം)

ആവശ്യമായ രേഖകള്‍

      1  .അപേക്ഷ (2 പകര്‍പ്പ്)

  1. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്
  2. ആധാര്‍, ക്ഷേമനിധി കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്
  3. സ്വയം തൊഴിലാളിയാണെങ്കില്‍ ക്ഷേമനിധി പാസ്ബുക്കിന്‍റെ പകര്‍പ്പ്                                                       
  1. ആശ്രിതധനസഹായം

      ജോലിയിലിരിക്കെ മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് 25,000/ രൂപ ആശ്രിതധനസഹായം നല്‍കുന്നു.  അംഗം, മരണമടഞ്ഞ് 90 ദിവസത്തിനകം അപേക്ഷ ഓഫീസില്‍ ലഭിച്ചിരിക്കണം.

ആവശ്യമായ രേഖകള്‍

      1  .അപേക്ഷ (2 പകര്‍പ്പ്)

  1. മരണ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  2. ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്
  3. ക്ഷേമനിധി കാര്‍ഡിന്‍റെ പകര്‍പ്പ്
  1. അംശദായം തിരിച്ചു നല്‍കല്‍

ജോലിയിലിരിക്കെ മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് അംശദായം തിരിച്ചുനല്‍കല്‍ ഇനത്തില്‍ 1,000/ രൂപ നല്‍കുന്നു.

ആവശ്യമായ രേഖകള്‍

      1  .അപേക്ഷ (2 പകര്‍പ്പ്)

  1. മരണ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
  2. ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്
  3. ക്ഷേമനിധി കാര്‍ഡിന്‍റെ പകര്‍പ്പ്

സേവനാവകാശ നിയമം – വിവരങ്ങള്‍ 

സേവനം

നിശ്ചിത സമയ  പരിധി

നിയുക്ത ഉദ്യോഗസ്ഥന്‍

ഒന്നാം അപ്പീല്‍   അധികാരി

രണ്ടാം അപ്പീല്‍   അധികാരി

രജിസ്ട്രേഷന്‍

20 ദിവസം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍  ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ 
പെൻഷൻ അപേക്ഷ  20 ദിവസം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ 

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ 

വിവാഹ ധന 

സഹായം 

60  ദിവസം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

വിദ്യാഭ്യാസ ആനുകൂല്യം 

90  ദിവസം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

എക്സ്ഗ്രേഷ്യാ ആനുകൂല്യം

60 ദിവസം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ആശ്രിത ധന സഹായം 

60 ദിവസം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

പ്രസവാനുകൂല്യം 

60 ദിവസം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

 

 

അംശായം തിരിച്ചു നൽകൽ 

60 ദിവസം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

പെൻഷൻ കുടിശ്ശിക 

 

60 ദിവസം

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

അംഗത്വം പുനഃസ്ഥാപിക്കാൻ 

15ദിവസം

ജില്ലാ  എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ഡ്യൂപ്ലിക്കേറ്റ് ഐഡന്റിറ്റി കാർഡ് 

15 ദിവസം

ജില്ലാ  എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

അഡ്രസ് തിരുത്തൽ 

15 ദിവസം

ജില്ലാ  എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

പെൻഷൻ അപ്പീൽ 

ബോർഡ് യോഗം നടക്കുന്നതിന് അനുസരിച് 

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍(ബോർഡ് തീരുമാനപ്രകാരം)

 

വിവരാവകാശ നിയമം 

ഹെഡ് ഓഫീസ്      :    അക്കൗണ്ട്സ് ഓഫീസര്‍, കേരള കൈത്തറി

                                              തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്, 

                                              കണ്ണൂര്‍-1,

                                             ഫോണ്‍.04972702995,                           

                                              Email :  handloom.worker@gmail.com

 

ജില്ലാ എക്സിക്യുട്ടീവ്  കണ്ണൂര്‍      :  ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍,

                                                                     കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്,

                                                                     താളിക്കാവ്, കണ്ണൂര്‍-1,

                                                                     ഫോണ്‍. 04972703484

അപ്പീല്‍ അധികാരി –      ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, കേരള കൈത്തറി

                                                     തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, താളിക്കാവ്,                      

                                                     കണ്ണൂര്‍-1,

                                                     ഫോണ്‍.04972702995,

                                                    Email.: handloom.worker@gmail.com