Close

കേരള തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ്

കേരള തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ് തയ്യൽത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഗവൺമെൻറ് ഗസറ്റ് നോട്ടിഫിക്കേഷൻ നമ്പർ 10784 / എൽ ഇ ജി / സി 3 / 92 / നിയമം  അനുസരിച്ച്  14 / 06 / 1994 ൽ കേരള തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കപ്പെട്ടു  . ഈ ബോർഡിൽ അംഗമാകുന്ന ഒരു തൊഴിലാളി പ്രതിമാസം 20 രൂപ നിരക്കിൽ പ്രതിവർഷം 240 രൂപ ബോർഡിൽ അടക്കേണ്ടതാണ് .ഇങ്ങിനെ രജിസ്റ്റർ ചെയ്ത തൊഴിലാളി കൾക്ക് 60 വയസ്സ് തികയുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതാണ് .കൂടാതെ പ്രതിമാസം 1200 രൂപ നിരക്കിൽ പെൻഷൻ ലഭിക്കുന്നതാണ് .സജീവമായ അംഗങ്ങൾക്ക് വിവാഹനുകുല്യം ,പ്രസവാനുകുല്യം, ക്യാഷ്അവാർഡ് ,ചികിത്സാധനസഹായം  ,സ്കോളർഷിപ്പ് , മരണാനന്തരാധനസഹായം ,കുടുംബപെൻഷൻ അവശതാപെൻഷൻ എന്നിവപോലുള്ള ആനുകൂല്യം ലഭിക്കുന്നു .കേരളത്തിൽ ഏകദേശം 7 ലക്ഷം പേർ ബോർഡിൽ അംഗങ്ങളായുണ്ട് . ഏകദേശം 43000 റിട്ടയർ തൊഴിലാളികൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകി വരുന്നുണ്ട് .

 കണ്ണൂർജില്ലാ തയ്യൽത്തൊഴിലാളി ക്ഷേമനിധി ബോർഡ്ഓഫീസ് തെക്കിബസാറിൽ കക്കാടുറോഡിലുള്ള മുഫീദാ കോംപ്ലെക്‌സിലാണ് പ്രവർത്തിക്കുന്നത് .ജില്ല മൊത്തം അധികാരപരിധിയുള്ള  ഈ ഓഫീസിനു മറ്റു ശാഖാ  ഓഫീസുകളില്ല .കണ്ണൂർ ജില്ലയിൽ ഏകദേശം 70000 അംഗങ്ങളാണ് ബോർഡിലുള്ളത് .ഏകദേശം 5000 പെൻഷൻകാർ ജില്ലയിലുണ്ട് .