കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്(മത്സ്യബോര്‍ഡ്)
കേരളത്തിലെ മത്സ്യ – അനുബന്ധത്തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തിക ക്ഷേമത്തിനുതകുന്ന വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനു വേണ്ടി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ആക്റ്റ് (1985 ലെ 30-ാം ആക്റ്റ്) പ്രകാരം 26/01/1986 ല്‍ നിലവില്‍ വന്നു.
1980 ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമസംഘം ആക്റ്റ്
1980 ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമസംഘം (മത്സ്യത്തൊഴിലാളി പട്ടിക തയ്യാറാക്കലും പ്രസിദ്ധീകരണവും) ചട്ടങ്ങള്‍
1985 ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ആക്റ്റ്
1986 ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി പദ്ധതി
1987 ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ആക്ട്
1999 ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ഭേദഗതി ആക്റ്റ്
1999 ലെ അനുബന്ധത്തൊഴിലാളി ക്ഷേമപദ്ധതി
എന്നിവയിലെ വകുപ്പുകള്‍ക്കും ചടങ്ങുകള്‍ക്കും വിധേയമായിട്ടാണ് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതും, പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതും.
ഭരണസമിതി(ബോര്‍ഡ്)
നിധിയുടെ നടത്തിപ്പിനും നിധിയില്‍ നിന്നും ധനസഹായം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നതിനും അവ നിര്‍വ്വഹിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ടു.
ബോര്‍ഡിലെ അംഗങ്ങള്‍
A.ഔദ്യോഗിക അംഗങ്ങള്‍ – 5
1.ഫിഷറീസ് സെക്രട്ടറി
2.ഫിഷറീസ് ഡയറക്ടര്‍
3.മത്സ്യഫെഡിന്‍റെ മാനേജിംഗ് ഡയറക്ടര്‍
4.നിയമവകുപ്പ് സെക്രട്ടറിയോ അദ്ദേഹം നാമ നിര്‍ദ്ദേശം ചെയ്യുന്ന നിയമവകുപ്പിലെഒരു ഉദ്യോഗസ്ഥനോ.
- സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ധനകാര്യ വകുപ്പിന്‍റെ ഒരു പ്രതിനിധി
B.അനൗദ്യോഗിക അംഗങ്ങള്‍ -5
- സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന 3 മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികള്‍, 2 അനുബന്ധമത്സ്യത്തൊഴിലാളികളുടെ പ്രതിനിധികള്‍.
- അനൗദ്യോഗിക അംഗങ്ങളില്‍ നിന്നും ഒരാളെ ചെയര്‍മാനായി നാമനിര്‍ദ്ദേശം ചെയ്യുന്നു.
പ്രവര്‍ത്തന ഘടന
- ഹെഡ്ക്വാര്‍ട്ടേഴ്സ് – തൃശ്ശൂര്‍
- മുഖ്യനിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ – കമ്മീഷണര്‍
- സെക്രട്ടറി, ജോയിന്‍റ് കമ്മീഷണര്‍, ഫൈനാന്‍സ് ഓഫീസര്‍ എന്നിവരും ഹെഡ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു.
- മേഖല ഓഫീസുകള്‍ – 5
- ഫിഷറീസ് ഓഫീസുകള്‍ – 54
പ്രവര്‍ത്തനങ്ങള്‍
- സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി പട്ടിക തയ്യാറാക്കല്‍
- സംസ്ഥാനത്തെ അനുബന്ധമത്സ്യത്തൊഴിലാളി പട്ടിക തയ്യാറാക്കല്‍
- മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികളുടെ നിര്‍വ്വഹണം
- അനുബന്ധ മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികളുടെ നിര്‍വ്വഹണം
- ഫിഷര്‍ഫോക്ക് ഫാമിലി രജിസ്റ്റര്‍ ഡാറ്റാ അംഗീകരിക്കല്‍
2019-20
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ എണ്ണം – 2,41,572
സംസ്ഥാനത്തെ അനുബന്ധമത്സ്യത്തൊഴിലാളികളുടെ എണ്ണം – 85,531
പെന്‍ഷണര്‍മാരുടെ എണ്ണം – 62,701
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്(മത്സ്യബോര്‍ഡ്), കണ്ണൂര്‍
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ കണ്ണൂർ മേഖല കാര്യാലയം കണ്ണൂർ മാപ്പിള ബേ ഫിഷറീസ് കോംപ്ലക്സിലാണ് പ്രവർത്തിക്കുന്നത്.കണ്ണൂർ, കാസർഗോഡ് ജില്ലകളിലെമത്സ്യ ബോർഡ് പദ്ധതികളുടെ നിർവ്വഹണം ഏകോപന ചുമതലയാണ് കണ്ണൂർ മേഖലാ കാര്യാലയത്തിനുള്ളത്.ജൂനിയർ എക്സിക്യൂട്ടീവ് ഓഫിസർക്കാണ് മേഖലാ കാര്യാലയത്തിന്റെ ചുമതല .കണ്ണൂർ ജില്ലയിലെ 11 കടലോര മത്സ്യഗ്രാമങ്ങളിലേയും 1 ഉൾനാടൻ മത്സ്യഗ്രാമത്തിലെയും കാസർഗോഡ് ജില്ലയിലെ 16 കടലോര മത്സ്യഗ്രാമങ്ങളിലേയും 1 ഉൾനാടൻ മത്സ്യഗ്രാമത്തിലെയും ക്ഷേമ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിന് 7 ഫിഷറീസ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട് .
ഓഫീസ് തലവന്‍ &സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ |
അപ്പീല്‍ അധികാരി : |
ശ്രീ. എ. താജുദീൻ, ജൂനിയർ എക്സിക്യൂട്ടീവ് റീജിയണൽ ഓഫീസ്, . കണ്ണൂർ. ഫോണ്‍ :0497 2734587 9497715590 ഇ.മെയില്‍ :matsyacnnr@gmail.com
|
ശ്രീ. കെ.കെ. സതീഷ് കുമാര്‍ കമ്മീഷണര്‍ മത്സ്യബോർഡ് അയ്യപ്പ നഗര്‍, പൂങ്കുന്ന, തൃശ്ശൂർ. ഫോണ്‍ : 0487 2383088 ഇ.മെയില്‍ :matsyaboard@gmail.com
|
ഫിഷറീസ് ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുള്ള .മത്സ്യഗ്രാമങ്ങളുടെ വിശദാംശങ്ങൾ
ക്രമനമ്പർ |
ഫിഷറീസ് ഓഫീസർ |
ഫോൺ നമ്പർ |
മേൽവിലാസം |
ചുമതലപ്പെടുത്തിയിട്ടുള്ള മത്സ്യഗ്രാമങ്ങൾ |
1 |
ഫിഷറീസ് ഓഫീസർ, തലശേരി |
9497715584 |
ഫിഷറീസ് ഓഫീസർ, മത്സ്യബോർഡ് കാര്യാലയം,ധര്മ്മടം,കണ്ണൂര് |
1 കുറിച്ചിയിൽ 2 ചാലിൽ ഗോപാൽപ്പെട്ട 3 പാലിശ്ശേരി 4 എടക്കാട് |
2 |
ഫിഷറീസ് ഓഫീസർ,കണ്ണൂര് മറൈന് |
9497715585 |
ഫിഷറീസ് ഓഫീസർ(കണ്ണൂര് മറൈന്), മത്സ്യബോർഡ് കാര്യാലയം,മാപ്പിളബേ ഫിഷറീസ് കോപ്ലക്സ്, പി.ഒ. കണ്ണൂര് ജില്ലാ ആശുപത്രി,കണ്ണൂര് |
1 തയ്യില് 2 കണ്ണൂര് സിറ്റി 3 അഴീക്കോട് 4 മാട്ടൂല്
|
3 |
ഫിഷറീസ് ഓഫീസർ,പുതിയങ്ങാടി |
9497715586 |
ഫിഷറീസ് ഓഫീസർ, മത്സ്യബോർഡ് കാര്യാലയം,പുതിയങ്ങാടി, പി.ഒ. മാടായി,കണ്ണൂര് |
1 പുതിയങ്ങാടി കടപ്പുറ 2 പാലക്കോട് കടപ്പുറ 3 കവ്വായി
|
4 |
ഫിഷറീസ് ഓഫീസർ, കണ്ണൂര് ഉൾനാടൻ |
9497715587 |
ഫിഷറീസ് ഓഫീസർ(കണ്ണൂര് ഉൾനാടൻ), മത്സ്യബോർഡ് കാര്യാലയം,മാപ്പിളബേ ഫിഷറീസ് കോപ്ലക്സ്, പി.ഒ. കണ്ണൂര് ജില്ലാ ആശുപത്രി,കണ്ണൂര് |
1 കണ്ണൂര് ഉള്നാടന് മത്സ്യഗ്രാമം
|
5 |
ഫിഷറീസ് ഓഫീസർ, പിലിക്കോട്. |
9497715588 |
ഫിഷറീസ് ഓഫീസർ, മത്സ്യബോർഡ് കാര്യാലയം,മത്സ്യഭവന്, കുട്ടമത്ത് നഗര്, സ്റ്റേഷന് റോഡ്, ചെറുവത്തൂര്, കാസർഗോഡ് |
1.തൃക്കരിപ്പൂര് കടപ്പുറം 2.വലിയപറന്പ 3.പടന്ന കടപ്പുറം 4.കാടങ്കോട് 5.തൈക്കടപ്പുറം 6.കാസറഗോഡ് ഉൾനാടൻ |
6 |
ഫിഷറീസ് ഓഫീസർ, അജാനൂര് |
9497715589 |
ഫിഷറീസ് ഓഫീസർ, മത്സ്യബോർഡ് കാര്യാലയം,അജാനൂര്, മീനാപ്പീസ്, പി.ഒ. കാഞ്ഞങ്ങാട്,കാസർഗോഡ് |
1.പുഞ്ചാവി 2.ഹോസ്ദുര്ഗ് 3.അജാനൂര് 4.പള്ളിക്കര 5.കോട്ടിക്കുള |
7 |
ഫിഷറീസ് ഓഫീസർ, കാസറഗോഡ് |
9497715591 |
ഫിഷറീസ് ഓഫീസർ, മത്സ്യബോർഡ് കാര്യാലയം,അടുക്കത്ത് ബയല് ബീച്ച്, കസബ പി.ഒ, കാസർഗോഡ് |
1.കീഴുർ 2.കസബ 3.കാവുഗോളി 4.കോയിപ്പാടി 5. ഷിറിയ 6.ബങ്കര മഞ്ചേശ്വരം |
കണ്ണൂർ ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ എണ്ണം –6,629
കണ്ണൂർ ജില്ലയിലെ അനുബന്ധമത്സ്യത്തൊഴിലാളികളുടെ എണ്ണം –1,754
കണ്ണൂർ ജില്ലയിലെ പെന്‍ഷണര്‍മാരുടെ എണ്ണം – 2407
കാസർഗോഡ് ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ എണ്ണം –10,802
കാസർഗോഡ് ജില്ലയിലെ അനുബന്ധമത്സ്യത്തൊഴിലാളികളുടെ എണ്ണം – 990
കാസർഗോഡ് ജില്ലയിലെ പെന്‍ഷണര്‍മാരുടെ എണ്ണം – 2051
മത്സ്യത്തൊഴിലാളി പട്ടിക തയ്യാറാക്കല്‍
- 1980 ലെ കേരള മത്സ്യത്തൊഴിലാളി ക്ഷേമസംഘം (മത്സ്യത്തൊഴിലാളി പട്ടിക തയ്യാറാക്കലും പ്രസിദ്ധീകരണവും) ചട്ടങ്ങള്‍ പ്രകാരമാണ് പട്ടിക തയ്യാറാക്കുന്നത്.
- ഉപജീവനത്തിനുള്ള മുഖ്യതൊഴിലായി മത്സ്യബന്ധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.
- അംഗത്വത്തിനുള്ള നിശ്ചിത അപേക്ഷഫോറം (10 രൂപ) പൂരിപ്പിച്ച് ജൂലൈ 31 നകം ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കണം.
- ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ ഒഴികെ ഏതൊരു പ്രവര്‍ത്തി ദിവസവും അപേക്ഷകള്‍ സമര്‍പ്പിക്കാം.
- എല്ലാ വര്‍ഷവും മത്സ്യത്തൊഴിലാളി പട്ടികയുടെ കരട് സെപ്തംബര്‍ ഒന്നാം തിയ്യതി ഫിഷറീസ് ഓഫീസര്‍മാര്‍ പ്രസിദ്ധപ്പെടുത്തുന്നു.
- ആക്ഷേപങ്ങളുണ്ടെങ്കില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ഫിഷറീസ് ഓഫീസര്‍ക്ക് പരാതി സമര്‍പ്പിക്കണം.
- അപേക്ഷകന്‍റെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ (ഫോം 3) 2. അനര്‍ഹര്‍ ലിസ്റ്റില്‍ വന്നിട്ടുണ്ടെ ങ്കില്‍ (ഫോം 4) 3. പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തിയുടെ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ (ഫോം 5)
- ഫിഷറീസ് ഓഫീസര്‍മാരുടെ തീരുമാനങ്ങളില്‍ പരാതിയുള്ളവര്‍ക്ക് ജില്ലാ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന് അപ്പീല്‍ സമര്‍പ്പിക്കാം (ഫോം 14, 15, 16).
- മത്സ്യത്തൊഴിലാളി പട്ടിക അസ്സല്‍ രൂപത്തില്‍ ഫിഷറീസ് ഓഫീസര്‍ പ്രസിദ്ധപ്പെടുത്തുന്ന തിയ്യതി മുതല്‍ 15 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കണം.
- അപ്പീല്‍ കിട്ടി 30 ദിവസത്തിനകം അപ്പലേറ്റ് അതോറിറ്റി തീര്‍പ്പ് കല്‍പിക്കേണ്ടതാണ്.
- അപ്പലേറ്റ് അതോറിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
- ഫിഷറീസ് ഓഫീസര്‍ക്കു ലഭിക്കുന്ന പരാതികള്‍ വീണ്ടും അന്വേഷണം നടത്തിയോ / ഹിയറിംഗ് നടത്തിയോ അര്‍ഹതയുള്ളവരെ കരട് പട്ടികയോടു കൂടി കൂട്ടി ചേര്‍ത്ത് അസ്സല്‍ പട്ടിക, ഒക്ടോബര്‍ 1 ന് പ്രസിദ്ധീകരിക്കുന്നു.
മത്സ്യത്തൊഴിലാളി അംഗത്വം ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍
- പൂരിപ്പിച്ച അപേക്ഷയും 2 പാസ്സ്പോര്‍ട്ട്സൈസ് ഫോട്ടോയും
- ജനന തിയ്യതി തെളിയിക്കുന്ന രേഖ
- ബാങ്ക് പാസ്സ്ബുക്കിന്‍റെ കോപ്പി – വ്യക്തിഗതം
- ആധാര്‍ കോപ്പി
- റേഷന്‍ കാര്‍ഡ് കോപ്പി
- രണ്ട് മത്സ്യത്തൊഴിലാളികള്‍ സാക്ഷികളാവുകയും അവരുടെ ബുക്കിന്‍റെ കോപ്പി അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.
- ഫോണ്‍ നമ്പര്‍/മൊബൈല്‍ നമ്പര്‍
- നോമിനിയുടെ ആധാര്‍, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍
പാസ്സ്ബുക്ക് വിതരണം
- മത്സ്യബോര്‍ഡ്അംഗങ്ങള്‍ക്ക് ഫിഷറീസ് ഓഫീസര്‍മാര്‍ പാസ്സ്ബുക്ക് തയ്യാറാക്കി നല്‍കുന്നു.
- പാസ്സ്ബുക്കിന്‍റെനിശ്ചിത വില 10 രൂപയാണ്.
- ഓരോവര്‍ഷവും വിഹിതമടയ്ക്കുമ്പോള്‍ രസീത് വാങ്ങേണ്ടതും ആയത് പാസ്സ്ബുക്കില്‍പതിക്കേണ്ടതുമാണ്. നിലവില്‍ 100 രൂപയാണ് വാര്‍ഷിക അംശാദായം.
- പാസ്സ്ബുക്കില്‍തൊഴിലാളികളുടെ ഫോട്ടോ പതിപ്പിക്കേണ്ടതാണ്.
- ആനുകൂല്യങ്ങള്‍ക്കുള്ളഅപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് അത്യാവശ്യമാണ്.
- അംഗത്വകോഡ്ഓരോ മത്സ്യഗ്രാമത്തിനും വ്യത്യസ്തമാണ്
2019 ല്‍ പുതുതായി ചേരുന്ന അംഗങ്ങള്‍ അടക്കേണ്ട അംശാദായം
year |
age |
contribution |
penality |
pb |
total |
1986 |
51 |
2020.00 |
480.00 |
10 |
2510.00 |
1987 |
50 |
1990.00 |
473.00 |
10 |
2473.00 |
1988 |
49 |
1960.00 |
465.00 |
10 |
2435.00 |
1989 |
48 |
1930.00 |
458.00 |
10 |
2398.00 |
1990 |
47 |
1900.00 |
450.00 |
10 |
2360.00 |
1991 |
46 |
1870.00 |
443.00 |
10 |
2323.00 |
1992 |
45 |
1840.00 |
435.00 |
10 |
2285.00 |
1993 |
44 |
1810.00 |
428.00 |
10 |
2248.00 |
1994 |
43 |
1780.00 |
420.00 |
10 |
2210.00 |
1995 |
42 |
1750.00 |
413.00 |
10 |
2173.00 |
1996 |
41 |
1720.00 |
405.00 |
10 |
2135.00 |
1997 |
40 |
1690.00 |
398.00 |
10 |
2098.00 |
1998 |
39 |
1660.00 |
390.00 |
10 |
2060.00 |
1999 |
38 |
1630.00 |
383.00 |
10 |
2023.00 |
2000 |
37 |
1600.00 |
375.00 |
10 |
1985.00 |
2001 |
36 |
1550.00 |
363.00 |
10 |
1923.00 |
2002 |
35 |
1500.00 |
350.00 |
10 |
1860.00 |
2003 |
34 |
1450.00 |
338.00 |
10 |
1798.00 |
2004 |
33 |
1400.00 |
325.00 |
10 |
1735.00 |
2005 |
32 |
1350.00 |
313.00 |
10 |
1673.00 |
2006 |
31 |
1300.00 |
300.00 |
10 |
1610.00 |
2007 |
30 |
1250.00 |
288.00 |
10 |
1548.00 |
2008 |
29 |
1200.00 |
275.00 |
10 |
1485.00 |
2009 |
28 |
1100.00 |
250.00 |
10 |
1360.00 |
2010 |
27 |
1000.00 |
225.00 |
10 |
1235.00 |
2011 |
26 |
900.00 |
200.00 |
10 |
1110.00 |
2012 |
25 |
800.00 |
175.00 |
10 |
985.00 |
2013 |
24 |
700.00 |
150.00 |
10 |
860.00 |
2014 |
23 |
600.00 |
125.00 |
10 |
735.00 |
2015 |
22 |
500.00 |
100.00 |
10 |
610.00 |
2016 |
21 |
400.00 |
54.00 |
10 |
464.00 |
2017 |
20 |
300.00 |
24.00 |
10 |
334.00 |
2018 |
19 |
200.00 |
6.00 |
10 |
216.00 |
2019 |
18 |
100.00 |
0.00 |
10 |
110.00 |
അനുബന്ധമത്സ്യത്തൊഴിലാളി പട്ടിക തയ്യാറാക്കുന്നത്
- ബീച്ച് വര്‍ക്കര്‍മാര്‍, ചെറുകിട മത്സ്യവിതരണക്കാര്‍, മത്സ്യം ഉണക്കുന്നവര്‍, പീലിംഗ് വര്‍ക്കേഴ്സ്, ചെറുകിട സംസ്കരണ ശാലകളിലെ വര്‍ക്കര്‍മാര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ട തൊഴിലാളികളെയാണ് അനുബന്ധത്തൊഴിലാളികളായി അംഗീകരിച്ചിട്ടുള്ളത്.
- 18 നും 60 നും ഇടയില്‍ പ്രായമുള്ളവരും മറ്റു ക്ഷേമബോര്‍ഡുകളില്‍ നിന്നും അംഗത്വമില്ലാത്തവരും രണ്ട് വര്‍ഷമെങ്കിലും തുടര്‍ച്ചയായി മത്സ്യബന്ധന അനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കുമാണ് അംഗത്വം നല്‍കുന്നത്.
- അംഗത്വത്തിന് അപേക്ഷിക്കുന്നവര്‍ അടുത്തുള്ള ഫിഷറീസ് ഓഫീസറെ സമീപിച്ച് 20 രൂപ (രജിസ്ട്രേഷന്‍ ഫീസും അപേക്ഷ ഫോമും) അടച്ച് ഫെബ്രുവരി അവസാനത്തെ പ്രവര്‍ത്തി ദിവസത്തിനകം സമര്‍പ്പിക്കേണ്ടതാണ്.
- അപേക്ഷയോടൊപ്പം 3 പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, ജനനതിയ്യതി തെളിയിക്കുന്നതിനുള്ളരേഖ, അനുബന്ധത്തൊഴിലാളിയാണെന്ന് തെളിയിക്കുന്നതിനുള്ള രേഖ, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കേണ്ടതാണ്.
- മാര്‍ച്ച്, ഏപ്രില്‍, മെയ് ഒഴിച്ചുള്ള മാസങ്ങളില്‍ ഏത് പ്രവര്‍ത്തി ദിവസവും ഫിഷറീസ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം.
- എന്നാല്‍ ഏപ്രില്‍ മാസം മാത്രമേ അംഗത്വം നല്‍കുകയുള്ളൂ.
- ഫിഷറീസ് ഓഫീസറുടെ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്നിന് കരട് പട്ടിക പ്രസിദ്ധപ്പെടുത്തുന്നു.
- ആക്ഷേപങ്ങളുണ്ടെങ്കില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം അതാത് മേഖല ഓഫീസര്‍മാര്‍ക്ക് പരാതി സമര്‍പ്പിക്കണം.
മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികള്‍ – 17
സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികള്‍ – 5
1.ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി-അപകട സാഹചര്യങ്ങളെ തീര്‍ത്തുംഅവഗണിച്ചുകൊണ്ട് ജീവസന്ധാരണത്തിനും നാടിന്‍റെ നന്മയ്ക്കും വേണ്ടി പണിയെടുക്കുവാന്‍ ബാദ്ധ്യസ്ഥരായ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കുടുംബഭദ്രത ഉറപ്പുവരുത്തുന്നതിനുവേണ്ടി മത്സ്യബോര്‍ഡിന്‍റെ തുടക്കം മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിയാണിത്.ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള 18 മുതല്‍ 70 വയസ്സ് വരെയുള്ള എല്ലാ മത്സ്യത്തൊഴിലാളികളെയും ഈ പദ്ധതി പ്രകാരം ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്.ഇന്‍ഷുറന്‍സ് പ്രീമിയം പൂര്‍ണ്ണമായുംസര്‍ക്കാരില്‍ നിന്നും ലഭിക്കുന്നു.മത്സ്യത്തൊഴിലാളികളില്‍ നിന്നും പ്രീമിയം ഒന്നും ഈടാക്കുന്നില്ല.
2.വാര്‍ദ്ധക്യകാല പെന്‍ഷന്‍ – വാര്‍ദ്ധക്യകാലത്ത്വരുമാനമാര്‍ഗ്ഗമൊന്നുമില്ലാതെ കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിയാണിത്.ഈ പദ്ധതി പ്രകാരം പ്രതിമാസം 1200/- രൂപയാണ് നല്‍കുന്നത്.
3.മത്സ്യത്തൊഴിലാളി വിധവ പെന്‍ഷന്‍- മത്സ്യബോര്‍ഡില്‍ വിഹിതമടച്ച് അംഗത്വമെടുത്തശേഷം വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി പ്രകാരമുള്ള പെന്‍ഷന്‍ ഒരു ഗഡുപോലും വാങ്ങുന്നതിനുമുമ്പായി മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് ഈ പദ്ധതി പ്രകാരം പ്രതിമാസം 1200/- രൂപയാണ് നല്‍കുന്നത്.
4.PMJJBY/PMSBY, കണ്‍വേര്‍ജ്ഡ് ആംആദ്മി പദ്ധതി- കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ മാറ്റിയെടുക്കുന്നതിനായി കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് എല്‍.ഐസിയുമായി സഹകരിച്ച് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന പദ്ധതി. ഹൃദയാഘാതം മൂലമുള്ള മരണത്തിനും സാധാരണ മരണത്തിനും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ധനഹായം ലഭിക്കുന്നില്ല.ഈ പദ്ധതിയില്‍ ആത്മഹത്യ ഒഴിച്ചുള്ള ഏത് തരം മരണത്തിനും ധനസഹായം ലഭിക്കുന്നു.
- തണല്‍ പദ്ധതി-സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് തണല്‍.കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന വിവരശേഖരണം നടത്തി ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡിന് എന്‍റോള്‍ ചെയ്തതും അപേക്ഷിച്ചതുമായ 60 വയസ്സിന് താഴെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 1350/- രൂപ നിരക്കില്‍ ധനസഹായം നല്‍കുന്നു.
തനത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ – 12
കേരളമത്സ്യത്തൊഴിലാളിക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കിവരുന്ന വിവിധ മത്സ്യത്തൊഴിലാളിക്ഷേമപദ്ധതികള്‍
ക്രന. |
പദ്ധതിയുടെ പേര് |
|
തുക |
അപേക്ഷയുടെകൂടെഉള്ളടക്കംചെയ്യേണ്ടരേഖകള്‍ |
കാലാവധി |
1 |
അപകട ഇന്‍ഷൂറന്‍സ് (മരണം) |
|
10 ലക്ഷംരൂപ 5000 രൂപ വീതം 2 കുട്ടികളുടെ പഠനച്ചെലവ് 2500/- രൂപ ആംബുലന്‍സ് ബില്‍ ആകെ1012500/- |
1.മത്സ്യത്തൊഴിലാളി പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് 2. എഫ്.ഐ.ആര്‍. 3. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് 4. പോസ്റ്റ്മോര്‍ട്ടംറിപ്പോര്‍ട്ട് 5. മരണസര്‍ട്ടിഫിക്കറ്റ് 6. ആംബുലന്‍സ് ബില്‍ (ഉണ്ടെങ്കില്‍) 7. 21 വയസ്സില്‍താഴെയുള്ള പഠിക്കുന്ന കുട്ടികള്‍ഉണ്ടെങ്കില്‍സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് |
|
2 |
അപകടംമൂലംകാണാതായാല്‍ |
|
10 ലക്ഷംരൂപ |
1. പോലീസ്സ്റ്റേഷനില്‍ നിന്നുള്ളറിപ്പോര്‍ട്ട് 2. ഇന്‍റംനിറ്റിബോണ്ട് 3. മാര്‍ഗ്ഗരേഖ പ്രകാരമുള്ള അവകാശികളുടെസത്യപ്രസ്താവന 4. പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് |
|
3 |
സ്ഥിരവും പൂര്‍ണ്ണവുമായ അവശത |
|
10 ലക്ഷംരൂപ |
1. ആശുപത്രിയിലെകേസ്സര്‍ട്ടിഫിക്കറ്റ് 2. ഡോക്ടറുടെസര്‍ട്ടിഫിക്കറ്റ് നിശ്ചിത ഫോറത്തില്‍. 3. പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് |
|
4 |
സ്ഥിരവും ഭാഗികമായ അവശത |
|
5 ലക്ഷംരൂപ |
1. മെഡിക്കല്‍ബോര്‍ഡിന്‍റെ ഡിസ്എബിലിറ്റിസര്‍ട്ടിഫിക്കറ്റ് 2. ഡോക്ടറുടെസര്‍ട്ടിഫിക്കറ്റ് നിശ്ചിത ഫോറത്തില്‍. 3. പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് |
|
5 |
ആശുപത്രിചികിത്സ |
|
25,000 രൂപ |
1.മത്സ്യത്തൊഴിലാളി പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് 2. വാങ്ങിയമരുന്നുകളുടേയും ആശുപത്രിചെലവുകളുടേയും യഥാര്‍ത്ഥ ബില്ലുകള്‍. (ബില്ലിനു പുറത്ത്ചികിത്സിച്ച ഡോക്ടറുടെഒപ്പുംസീലുംവേണം) 3. പരിക്കിന്‍റേയുംചികിത്സയുടേയും വിവരങ്ങള്‍അടങ്ങിയഡിസ്ചാര്‍ജ് സമ്മറി |
|
6 |
മത്സ്യബന്ധനസമയത്തോഅതിനുതൊട്ടു പിന്നാലെയോ അപകടംകൊണ്ടല്ലാതെ മരണമടയുന്ന മത്സ്യത്തൊഴിലാളിയുടെ ആശ്രിതര്‍ക്ക് ധനസഹായം |
|
50,000 രൂപ |
1.മത്സ്യത്തൊഴിലാളി പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് 2. മരണസര്‍ട്ടിഫിക്കറ്റ് 3. എഫ്.ഐ.ആര്‍. 4. ഡോക്ടറുടെസര്‍ട്ടിഫിക്കറ്റ് |
|
7 |
വാര്‍ദ്ധക്യകാല പെന്‍ഷന്‍ |
|
1,200 രൂപ |
കുറഞ്ഞത് 5 വര്‍ഷമെങ്കിലുംമത്സ്യത്തൊഴിലാളിആയി ജോലിചെയ്തിരിക്കണം. 60 വയസ്സ് പൂര്‍ത്തിയാവുകയുംവേണം. അപേക്ഷയുടെകൂടെഹാജരാക്കേണ്ട രേഖകള്‍ -വയസ്സ്തെളിയിക്കുന്ന രേഖ, മത്സ്യത്തൊഴിലാളി പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്, മറ്റുസാമൂഹ്യസുരക്ഷിതത്വ പെന്‍ഷനുകള്‍ഒന്നുംലഭിക്കുന്നില്ലഎന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റിസെക്രട്ടറിയുടെസാക്ഷ്യപത്രം, റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്, ആധാര്‍കോപ്പി |
|
8 |
മത്സ്യത്തൊഴിലാളിവിധവാ പെന്‍ഷന്‍ |
|
1,200 രൂപ |
1.മത്സ്യത്തൊഴിലാളി പാസ്സ് ബുക്കിന്‍റെ പകര്‍പ്പ് 2.മത്സ്യത്തൊഴിലാളിയുടെമരണ സര്‍ട്ടിഫിക്കറ്റ് 3. അപേക്ഷക പുനര്‍ വിവാഹംചെയ്തി ട്ടില്ലമറ്റുസാമൂഹ്യ പെന്‍ഷനോ, സ്ഥിരവ രുമാനമോ ഇല്ല എന്മ്പഞ്ചായത്ത്/ മുനിസി പ്പാലിറ്റിസെക്രട്ടറിയുടൊക്ഷ്യപത്രം, 3. ബാങ്ക് പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്, 4.റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ് 5. ആധാര്‍കോപ്പി |
മരണം നടന്ന് 3 മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. |
9 |
രോഗചികിത്സാ ധനസഹായം ഹൃദ്രോഗം, കേന്‍സര്‍, കിഡ്നി, തലച്ചോറിലെമുഴ |
|
50,000 രൂപ |
1. 21വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളമത്സ്യത്തൊഴിലാളിആയിരി ക്കണം. 2.വിഹിതമടച്ച് 3 വര്‍ഷം പൂര്‍ത്തിയായിരി ക്കണം. ആവശ്യമായരേഖകള്‍– 1. മത്സ്യത്തൊഴിലാളി പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്. 2.വരുമാന സര്‍ട്ടിഫിക്കറ്റ് – 50000/-രൂപയില്‍കൂടുതലാവരുത് (റേഷന്‍കാര്‍ഡിന്‍റെ പകര്‍പ്പ്) 3. മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ് 4. വയസ്സ്തെളിയിക്കുന്ന രേഖ 5. ചികിത്സപ്രൈവറ്റ് ഹോസ്പിറ്റലാണെങ്കില്‍ ഒരുസര്‍ക്കാര്‍ഡോക്ടറുടെ റഫറല്‍കത്ത് 6.മെഡിക്കല്‍ ബില്ലുകള്‍ഒറിജിനല്‍- ബില്ലിനു പുറത്ത്ഡോക്ടറുടെഒപ്പും സീലുംവേണം |
|
10 |
തളര്‍വാതം |
|
12,000രൂപ |
തളര്‍വാതത്തിനു മാത്രംകോട്ടക്കല്‍ ആര്യവൈദ്യശാല. |
|
11 |
ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റുന്ന മാനസികരോഗം |
|
5,000 രൂപ |
|
|
12 |
മത്സ്യത്തൊഴിലാളി മരണം |
|
15,000 രൂപ |
മത്സ്യത്തൊഴിലാളിയുടെ മരണത്തെ തുടര്‍ന്ന് ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായം 1. മരണസര്‍ട്ടിഫിക്കറ്റ് 2. ആശ്രിതനാണെന്ന്തെളിയിക്കുന്ന രേഖ 3. മത്സ്യത്തൊഴിലാളി പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്. |
മരണം നടന്ന് 3 മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. |
13 |
മത്സ്യത്തൊഴിലാളി ആശ്രിത മരണം |
|
600 രൂപ |
മത്സ്യത്തൊഴിലാളിയുടെഅച്ഛന്‍,അമ്മ,ഭാര്യ/ഭര്‍ത്താവ്, മൈനര്‍മാരായആണ്‍മക്കള്‍,അവിവാഹിതരായ പെണ്‍മക്കള്‍ എന്നിവരുടെമരണത്തെതുടര്‍ന്ന് നല്‍കുന്ന ധനസഹായം. ഹാജരാക്കേണ്ട രേഖകള്‍: 1. ആശ്രിതന്‍റെമരണസര്‍ട്ടിഫിക്കറ്റ് 2. മത്സ്യത്തൊഴിലാളി പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്. |
ആശ്രിതന്‍ മരിച്ച് 3 മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. |
14 |
മത്സ്യത്തൊഴിലാളി മകളുടെ വിവാഹം |
|
10,000 രൂപ |
ആദ്യവിഹിതംഅടച്ച്3 വര്‍ഷമെങ്കിലുംപൂര്‍ത്തിയായിരിക്കണം. ഹാജരാക്കേണ്ട രേഖകള്‍: 1. അപേക്ഷ 2. വരുമാന സര്‍ട്ടിഫിക്കറ്റ്ഛഞ റേഷന്‍കാര്‍ഡിന്‍റെ പകര്‍പ്പ്50000/രൂവരെ 3. മത്സ്യത്തൊഴിലാളി പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്. 4. വധുവിന്‍റെവയസ്സ്തെളിയിക്കുന്ന രേഖ 5. വിവാഹസര്‍ട്ടിഫിക്കറ്റ്. |
വാഹംകഴിഞ്ഞ് 60 ദിവസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. |
15 |
അപകടം മൂലം താല്‍ക്കാലിക അവശത |
|
500 രൂപ (7 ദിവസത്തേക്ക് 100 രൂപയും പിന്നീടുള്ളഓരോദിവസത്തേക്കും 15 രൂപാ വീതം പരമാവധി 500 രൂപ) |
1. അപേക്ഷ 2. മത്സ്യത്തൊഴിലാളി പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്. 3. സര്‍ക്കാര്‍ഡോക്ടറില്‍ നിന്നുള്ള മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ്. |
അപകടം സംഭവിച്ച തീയ്യതിമുതല്‍ 3മാസത്തി നകംഅപേക്ഷ സമര്‍പ്പിക്കണം. |
16 |
പ്രസവശുശ്രൂഷാ ധനസഹായം |
|
750 രൂപ |
ആദ്യത്തെ രണ്ട് പ്രസവങ്ങള്‍ക്ക്. ഹാജരാക്കേണ്ട രേഖകള്‍: 1. അപേക്ഷ 2. മത്സ്യത്തൊഴിലാളി പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്. 3. ചികിത്സിച്ച ഡോക്ടറില്‍ നിന്നുള്ള മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ്. 4. ഭാര്യയുടെവയസ്സ്തെളിയിക്കുന്ന രേഖ 5. അപേക്ഷകന്‍റെവിവാഹസര്‍ട്ടിഫിക്കറ്റ് |
പ്രസവം നടന്ന്8 ആഴ്ചയ്ക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. |
17 |
കുടുംബ സംവിധാന പദ്ധതി |
|
500 രൂപ |
വന്ധ്യംകരണശസ്ത്രക്രീയക്ക്വിധേയരാകുന്ന മത്സ്യത്തൊഴിലാളിസ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും സാമ്പത്തികസഹായം ഹാജരാക്കേണ്ട രേഖകള്‍: 1. അപേക്ഷ 2. മത്സ്യത്തൊഴിലാളി പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്. 3. ശസ്ത്രക്രീയ നടത്തിയഅംഗീകൃത സര്‍ക്കാര്‍ഡോക്ടറില്‍ നിന്നുള്ള മെഡിക്കല്‍സര്‍ട്ടിഫിക്കറ്റ്. |
ശസ്ത്രക്രീയ നടന്ന്60 ദിവസത്തിനനകം അപേക്ഷ സമര്‍പ്പിക്കണം. |
18
|
എസ്.എസ്.എല്‍.സി/പ്ലസ്ടു -വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി |
|
10 അ+: 5,000 9 അ+ : 4,000 8 അ+ : 3,000 |
വെള്ളക്കടലാസില്‍തയ്യാറാക്കിയ അപേക്ഷയോടൊപ്പംതാഴെ പറയുന്ന രേഖകള്‍ ഹാജരാക്കണം. 1. വിദ്യാര്‍ഥിയുടെഎസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ്. 2. മത്സ്യത്തൊഴിലാളി പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്. |
|
പ്ലസ്ടു/വിഎച്ച്എസ്സ്സി്എല്ലാവിഷയങ്ങള്‍ക്കും+ |
|
5,000/രൂപ |
|||
ഗവ.ഫിഷറീസ്ടെക്ക്നിക്കല്‍ സ്ക്കൂളില്‍ഒന്നുംരണ്ടുംമൂന്നുംസ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് പാരിതോഷികം |
|
3000/ രൂപ വീതം |
|||
19 |
ചെയര്‍മാന്‍ ദുരിതാശ്വാസ നിധി
|
|
500രൂപ മുതല്‍5,000രൂപവരെ |
തീപ്പിടുത്തം, പ്രകൃതിക്ഷോഭംതുടങ്ങിയകാരണത്താല്‍വീടിനും വീട്ടുപകരണങ്ങല്‍ക്കും നാശനഷ്ടങ്ങള്‍ സംഭിക്കുക, അഭയാര്‍ഥി കേമ്പുകളില്‍ പ്രവെശിപ്പിക്കപ്പെടുക,. പാമ്പ്, പേനായഎന്നിവകടിക്കുകതീപ്പൊള്ളലേല്‍ക്കുക, ഇലക്ട്രിക്ക്ഷോക്കേറ്റ്അടിയന്തിരചികിത്സവേണ്ടിവരുന്ന സന്ദര്‍ഭംതുടങ്ങികുടുംബത്തിന് ദുരിതമുണ്ടാക്കുന്ന അവസരങ്ങളില്‍സാഹചര്യത്തിന്‍റെഗൗരവമനുസരിച്ച് ധനസഹായം അനുവദിക്കുന്നു. |
|
20 |
തണല്‍ പദ്ധതി |
|
1350 രൂപ |
ഹാജരാക്കേണ്ട രേഖകള്‍: 1. മത്സ്യത്തൊഴിലാളി പാസ്സ് ബുക്കിന്‍റെ പകര്‍പ്പ്. 2. ബേങ്ക് പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് |
|
21 |
ആംആദ്മി ബീമയോജന പദ്ധതി:
1. അപകട മരണം |
|
1)CAABYപ്രകാരം01.06.2019 നും 31.05.2020 നും ഇടയിലുള്ളമരണത്തിന്, 51വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമാണെങ്കില്‍75,000/ രൂപ മാത്രംലഭിക്കും. 2) 01.06.2019 നും 31.05.2020 നും ഇടയിലുള്ളമരണത്തിന് (18-നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് PMSBY പ്രകാരം2,00,000/രൂപയും CAABY പ്രകാരം75000/-രൂപയുംകൂടിമൊത്തം2,75,000/-രൂപ ലഭിക്കും. |
1.മത്സ്യത്തൊഴിലാളി പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് 2. എഫ്.ഐ.ആര്‍. 3. പോലീസ് ഇന്‍വെസ്റ്റിഗേഷന്‍റിപ്പോര്‍ട്ട് 4. പോസ്റ്റ്മോര്‍ട്ടംറിപ്പോര്‍ട്ട് 5. മരണസര്‍ട്ടിഫിക്കറ്റ് 6. ബേങ്ക് പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് 7. ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പ് 8. വയസ്സ്തെളിയിക്കുന്ന രേഖ |
01.3.2018 മുതല്‍ 31.05.2019വരേയുള്ള അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. മരണം സംഭവിച്ച് 6 മാസത്തിനുള്ളില്‍ അപേക്ഷ എല്‍ഐസിഓഫീസില്‍ലഭിച്ചിരിക്കണം |
|
1) 18-നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് PMSBY പ്രകാരം2,00,000/രൂപയും PMJJBY പ്രകാരം2,00,000/രൂപയുംകൂടിമൊത്തം4,00,000/ രൂപ ലഭിക്കും. (01.06.2019മുതല്‍ 31.05.2020വരെ) |
||||
|
2. അപകടംമൂലംസ്ഥിരവും പൂര്‍ണ്ണവുമായ അവശത |
|
2,00,000/ രൂപ |
|
|
|
3. അപകടംമൂലംസ്ഥിരവും ഭാഗികവുമായ അവശത |
|
1,00,000/ രൂപ |
|
|
|
4. സാധാരണ മരണം |
|
1) 18 വയസ്സ്1നും 50വയസ്സ്1നും ഇടയിലാണെങ്കില്‍ 2,00 ,000/രൂപ 2)വയസ്സ് 51 നും 59 നും ഇടയിലാണെങ്കില്‍30,000/രൂപ മാത്രം |
1.മത്സ്യത്തൊഴിലാളി പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് 2.മരണസര്‍ട്ടിഫിക്കറ്റ്ഒറിജിനല്‍ 3. ബേങ്ക് പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് |
|
|
5. 9,10,11,12 ക്ലാസ്സുകള്‍ &ഗവ. ഐടിഐയില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളിമക്കള്‍ക്ക് (പരമാവധി രണ്ട് മക്കള്‍ക്ക്പ്രതിവര്‍ഷം) സ്ക്കോളര്‍ഷിപ്പ് |
|
1200/രൂപ |
1.മത്സ്യത്തൊഴിലാളി പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് 2.ബേങ്ക് പാസ്സ്ബുക്കിന്‍റെ പകര്‍പ്പ് |
|