Close

ക്ഷീര വികസന വകുപ്പ്

ക്ഷീര വികസന വകുപ്പ് , കണ്ണൂർ

ഒരു കാർഷിക സംസ്ഥാനമായ കേരളത്തിന്റെ പ്രധാന കാർഷിക ഉപമേഖലയാണ് ക്ഷീരമേഖല . കേരളത്തിന്റെ പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും അതുവഴി ക്ഷീരമേഖല ഉപജീവനമാക്കിയിരിക്കുന്ന ക്ഷീരകർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ക്ഷീരവികസനവകുപ്പ് നടപ്പിലാക്കിവരുന്ന ഒരു പ്രധാന വാർഷിക പദ്ധതിയാണ് മുൽക്ക്ഷെഡ് ഡെവലപ്മെൻറ് പദ്ധതി . പാൽ ഉൽപ്പാദനവും ഉപഭോഗവും തമ്മിൽ നിലനിൽക്കുന്ന അന്തരം നികത്തുന്നതിനുവേണ്ടി കേരളത്തിലെ പാൽ ഉല്പ്പാദനത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാകേണ്ടതുണ്ട് . മാത്രവുമല്ല ക്ഷീരകർഷകരുടെ ഈ മേഖലയിൽ നിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിടുന്നതിന് വേണ്ടി ക്ഷീരകർഷകരെ സഹായിക്കുന്നതിനും പുതിയ സംരഭകരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു . ഈ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനായി എം . എസ് .ഡി . പി പദ്ധതിയിൽ 1 പശു യൂണിറ്റ് , 2 പശു യൂണിറ്റ് , 5 പശു യൂണിറ്റ് ,10 പശു യൂണിറ്റ് എന്നിവ തുടങ്ങുന്നതിനായി ക്ഷീരകർഷകർക്ക് ധനസഹായം നൽകുന്നു . വരും നാളെക്കായി നല്ല ഉൽപ്പാദനക്ഷമതയുള്ള കറവപ്പശുക്കളെ വളർത്തിയെടുക്കുന്നതിനായി 5 കിടാരി , 10 കിടാരി യൂണിറ്റുകൾക്കും ധനസഹായം അനുവദിക്കുന്നുണ്ട് . പാൽ ഉൽപ്പാദനത്തിൽ എന്നതുപോലെ കന്നുകാലി സമ്പത്തിലും വർദ്ധനവും സ്വയംപര്യാപ്തതയും ഈ പദ്ധതി ഇനങ്ങളിലൂടെ ലക്ഷ്യമിടുന്നു . കൂടാതെ അത്യാധുനിക രീതിയിലുള്ള തൊഴുത്ത് നിർമിക്കുന്നതിനും, ഫാമിൽ യന്ത്രവൽക്കരണം നടത്തുന്നതിനായി കറവയന്ത്രം വാങ്ങിക്കുന്നതിനും, ക്ഷീരകർഷകർക്ക് ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് ആധുനികവൽക്കരണത്തിനും യന്ത്രവൽക്കരണത്തിനും സാധ്യമാകുന്ന ഏതൊരിനത്തിനും ആവശ്യാധിഷ്ഠിത പദ്ധതിയിനത്തിൽ ധനസഹായം നൽകുന്നു. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ കർഷകരിൽ എത്തിക്കുന്നതിനായി വനിതാ പശുപരിപാലകരുടെ സേവനവും പദ്ധതിയിലൂടെ കർഷകരിലെത്തിക്കുന്നു.

സേവനങ്ങൾ