Close

ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനീയരുടെ കാര്യാലയം

 

സിവില്‍ സ്റ്റേഷന്‍, കണ്ണൂര്‍

ഫോണ്‍ നമ്പര്‍ 04972 700117

ഇ-മെയില്‍ –  midknr@gmail.com 

        ഈ കാര്യാലയത്തിന്റെ അധികാര പരിധി കണ്ണൂര്‍ റവന്യു ജില്ലയാണ്. ജലസ്രോതസ്സുകള്‍ സംരക്ഷിക്കുകയും ഇതുവഴി കൃഷിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ കാര്യാലയത്തിന്‍റെ പ്രധാന പ്രവര്‍ത്തനം. ഇതിനായി ഈ ഡിവിഷന്‍ ഓഫീസിന്‍റെ കീഴില്‍ ചെറുകിട ജലസേചന പദ്ധതികളായ ചെക്ക് ഡാം റഗുലേറ്റര്‍ കം ബ്രിഡ്ജ്, വിസിബി കം ബ്രിഡ്ജ്, ഉപ്പുവെളള പ്രതിരോധ ബണ്ട് എന്നിവയുടെ നിര്‍മ്മാണവും, പരിപാലനവും, തോടുസംരക്ഷണം, കുളം നവീകരണം, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ എന്നിവ നടപ്പിലാക്കി വരുന്നു. ഹരിത കേരളം പദ്ധതികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഈ കാര്യാലയത്തിന്‍റെ കീഴില്‍ നടപ്പിലാക്കി വരുന്നു. കൂടാതെ കോണ്‍ട്രാക്ടര്‍മാരുടെ ‘ സി ’ ക്ലാസ് രജിസ്ട്രേഷനും ഈ കാര്യാലയം മുഖേന നല്‍കുന്നുണ്ട്.

  1. സി ക്ലാസ് രജിസ്ട്രേഷന്‍ ലഭിക്കുന്നതിനുവേണ്ടി പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് , അപക്ഷകന്‍ അപേക്ഷിക്കുന്നതിന് തൊട്ട് മുന്‍പുളള മൂന്ന് വര്‍ഷത്തിനുളളിൽ ഒരു കോണ്‍ട്രാക്ടർ ആയൊ അല്ലെങ്കില്‍ സൈറ്റ് സൂപ്പര്‍വൈസർ ആയൊ 25 ലക്ഷത്തിന്റെ ഒരൊറ്റ സിവില്‍ വര്‍ക്കൊ അല്ലെങ്കില്‍ 10 ലക്ഷത്തില്‍ കുറയാതെ ആകെ മൊത്തം 50 ലക്ഷം രൂപയുടെ വര്‍ക്കൊ ഏറ്റെടുത്ത് നടത്തിയിട്ടുളള പ്രവൃത്തി പരചിയ സര്‍ട്ടിഫിക്കറ്റ്.
  2. സാമ്പത്തിക സ്ഥിരത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് – 10 ലക്ഷം രൂപ
  3. അപേക്ഷിക്കുന്നതിന് തൊട്ടുമുന്‍പത്തെ വര്‍ഷത്തെ ഇന്‍കം ടാക്സ് റീട്ടേണ്‍സ് ഫയല്‍ ചെയ്തിന്‍റെ അംഗീകരിച്ച പകര്‍പ്പ്.
  4. പാന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്.
  5. പേരും മേല്‍ വിലാസലും തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്.
  6. പ്രായം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ്.
  7. പ്രൈറ്റ്/പബ്ലിക് കമ്പനി, പാര്‍ട്ട്ണർ ഷീപ്പ് ഫേമ് എന്നിവയും കരാര്‍ ഉടമ്പടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
  8. രജിസ്ട്രേഷന്‍ ഫീസ് 2760/- രൂപ.