Close

പി.ഡബ്ല്യു.ഡി മെക്കാനിക്കല്‍ സബ് ഡിവിഷന്‍

പ്രവര്‍ത്തന പരിധി                               –  കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകള്‍

മാതൃ വകുപ്പ്                                           –  ജലസേചനം

ഓഫീസ് മേധാവി                                  –  അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍

മേല്‍വിലാസം                                       –  പി.ഡബ്ല്യു.ഡി കോംപ്ലക്സ്, പ്രൊജക്ട് സര്‍ക്കിള്‍ ബില്‍ഡിംഗ്

                                                                 ഒന്നാംനില,കണ്ണൂര്‍-670002

ഫോണ്‍ നം.                                          –  0497 2706725

ഇ. മെയില്‍ ഐ.ഡി                              aeemechpwdknr@gmail.com

വെബ് സൈറ്റ് മാതൃ വകുപ്പ്                     www.irrigation.gov.in

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍                             –   അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍

അസിസ്റ്റന്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍           –   അസിസ്റ്റന്റ് എഞ്ചിനീയര്‍, സെക്ഷന്‍ നം. 2

 

ലഭ്യമാകുന്ന സേവനങ്ങള്‍

  • സര്‍ക്കാര്‍ വകുപ്പുകളുടേയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടേയും അധീനതയിലുള്ള വാഹനങ്ങളുടേയും യന്ത്ര സാമഗ്രികളുടേയും ഇന്ധനക്ഷമത പരിശോധിക്കുകയും സാക്ഷ്യപത്രം നല്‍കുകയും ചെയ്യുന്നു.
  • സമാന രീതിയിലുള്ള വാഹനങ്ങളുടേയും യന്ത്ര സാമഗ്രികളുടേയും അറ്റകുറ്റപണികള്‍ക്കായുള്ള ആവശ്യകതാ സാക്ഷ്യപത്രം അനുവദിക്കുന്നു.
  • എം.പി മാരുടേയും എ.എല്‍.എ മാരുടേയും പ്രാദേശിക വികസനനിധി ഉപയോഗിച്ചുകൊണ്ട് പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വേണ്ടി ജില്ലാഭരണകൂടം രൂപീകരിക്കുന്ന വിദഗ്ദ്ധ സമിതികളില്‍ സാങ്കേതിക അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു.
  • സര്‍ക്കാര്‍ രൂപീകരിക്കുന്ന നിരാകരണ കമ്മറ്റിയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു.
  • സര്‍ക്കാര്‍ വാഹനങ്ങളുടേയും യന്ത്ര സാമഗ്രികളുടേയും അറ്റകുറ്റപണികള്‍ നടത്തുന്നതിന് സ്വകാര്യ വര്‍ക് ഷോപ്പുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നു.
  • വിവധ സര്‍ക്കാര്‍ വകുപ്പുകളുടേയും സ്വയംഭരണ സ്ഥാപനങ്ങളുടേയും അധീനതയിലുള്ള വാഹനങ്ങളുടേയും യന്ത്ര സാമഗ്രികളുടേയും വിലനിര്‍ണ്ണയം നടത്തുന്നു. സമാനരീതിയിലുള്ള ഉപയോഗപ്രദമല്ലാത്ത വാഹനങ്ങളുടേയും യന്ത്ര സാമഗ്രികളുടേയും വിലനിര്‍ണ്ണയം നടത്തുന്നു.
  • വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് കൂലിയിനത്തില്‍ ചെലവാകുന്ന ബില്ലുകള്‍ സൂക്ഷ്മ പരിശോധന നടത്തി അനുവദിക്കാവുന്ന തുകയ്ക്ക് അംഗീകാരം നല്‍കുന്നു.

ഒരു വാഹനത്തിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ അടക്കേണ്ട പരിശോധന ഫീസ്

സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങള്‍ക്ക്   –  ഇല്ല

മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് – 1105/- രൂപ (എല്ലാവിധ നികുതികളും ഉള്‍പ്പെടെ)

ശീര്‍ഷകം    –  1054-00-800-97