Close

ഭൂജല വകുപ്പ് 

        കേരളത്തിന്‍റെ കാര്‍ഷികമേഖലയുടെ പുരോഗതിയെ ലക്ഷ്യമിട്ട് 1978 ല്‍ രൂപീകൃതമായ സുപ്രധാന വകുപ്പാണ് ഭുജലവകുപ്പ്. നാല്‍പത്തിരണ്ട് വര്‍ഷങ്ങള്‍ പിിടുമ്പോള്‍ വകുപ്പിന്‍റെ പ്രധാനപ്രവര്‍ത്തനമേഖല കുടിവെള്ളത്തിനായുള്ള പദ്ധതികളില്‍ കൂടി വ്യാപിച്ചിരിക്കുു. നിലവില്‍ ഭൂജലപര്യവേഷണം, ഭൂജലസ്രോതസ്സിന്‍റെ പരിപാലനം, ഭൂജലസംപോഷണം എന്നീ മേഖലകള്‍ വകുപ്പിന്‍റെ പ്രവര്‍ത്തനമേഖലയില്‍പ്പെടുന്നുണ്ട്.
ശാസ്ത്രീയമായ ഭൂജലപര്യവേഷണം ആണ് ഭൂജലവകുപ്പിന്‍റെ പ്രധാനമായ മറ്റൊരു സേവനമേഖല. ഹൈഡ്രോജിയോളജിക്കല്‍, ജിയോഫിസിക്കല്‍, റിമോര്‍ട്ട്സെന്‍സിംഗ് എീ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധതരം കിണറുകള്‍ക്കുള്ള സ്ഥാനനിര്‍ണ്ണയം നടത്തപ്പെടുന്നുണ്ട്. ജലദൗര്‍ലഭ്യം പരിഹരിക്കുവാനായി വകുപ്പിന്‍റെ ശാസ്ത്ര സാങ്കേതിക സേവനം പ്രയോജനപ്പെടുത്തുുണ്ട് ജലദൗര്‍ലഭ്യം വളരെയധികം നേരിടു സ്ഥലങ്ങളില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കിവരു വിവിധതരം പദ്ധതികള്‍ക്കും കുഴല്‍കിണര്‍ കൈപമ്പ് സ്ഥാപിക്കുതിനും റിപ്പയര്‍ ചെയ്യുതിനും വകുപ്പിന്‍റെ സഹായത്തോടെ ചെയ്തുവരുന്നുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ ഭൂജലത്തിന്‍റെ ക്രമീകരണവും നിയന്ത്രണവും അത്യന്താപേക്ഷിതമാണ്. സ്വകാര്യ ഏജന്‍സികള്‍ അശാസ്ത്രീയമായും നിയമാനുസൃതമല്ലാതെയും ചെയ്യു കുഴല്‍കിണര്‍ നിര്‍മ്മാണം ഭൂജലവ്യതിയാനത്തില്‍ കാര്യമായ പ്രത്യാഘാതങ്ങളും ജലദൗര്‍ലഭ്യവും ഉണ്ടാക്കുുണ്ട്. പ്രളയത്തിനുശേഷം കുടിവെള്ളം കിട്ടാത്ത അവസ്ഥ ഭൂജല സംരക്ഷണത്തിന്‍റെ പ്രാധാന്യം കാണിച്ചു തരുന്നുണ്ട്
പ്രദേശത്തിന്‍റെ ഭൂജലവിതാനത്തിന്‍റെയും മറ്റു ഭൂജല സ്രോതസ്സുകളുടെ ജലലഭ്യതയെയും ബാധിക്കാത്ത രീതിയില്‍ ഓരോ ജലസ്രോതസ്സില്‍ നിും എത്ര ജലം പമ്പ് ചെയ്യാന്‍കഴിയും എ് ശാസ്ത്രീയമായി നിര്‍ണ്ണയിക്കു പമ്പിംഗ് ടെസ്റ്റ് വകുപ്പ് നടത്തിക്കൊടുക്കുു. വിവിധ കുടിവെള്ള പദ്ധതികള്‍ക്കുവേണ്ടിയും പരാതികളുടെ പരിഹാരങ്ങള്‍ക്കും വേണ്ടി ഈ ടെസ്റ്റ് നടത്തുു.
ദേശീയ ഹെഡ്രോളജി പ്രൊജക്ടിന്‍റെ ഭാഗമായി വകുപ്പില്‍ 64 നിരീക്ഷണകിണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ നിരീക്ഷണകിണറുകളിലെ ഭൂഗര്‍ഭജലനിരപ്പും ഭൂഗര്‍ഭജലത്തിന്‍റെ ഗുണനിലവാരവും കൃത്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുതിനായി ഇടയ്ക്കിടെ നിരിക്ഷിക്കുന്നു . കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഈ ഡാറ്റ സായത്തമാക്കിയതും തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ടുകളെല്ലാം സംസ്ഥാനത്തെ ഭൂഗര്‍ഭജലവികസനവും വരള്‍ച്ച ലഘൂകരണവുമായി ബന്ധപ്പെട്ട ആസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുു.
കേരള സംസ്ഥാനത്ത് ഭൂജല സംരക്ഷണം, അതിചൂഷണം ഉപയോഗം എിവ ക്രമീകരിക്കുതിനും നിയന്ത്രിക്കുതിനും വ്യവസ്ഥ ചെയ്യു 2002 കേരള ഭൂജല ആക്ട് ഭൂജല അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ഭൂജലവകുപ്പ് നടപ്പിലാക്കുന്നു.

ഭൂജല വകുപ്പ്  കണ്ണൂർ  ജില്ലാ  ഓഫിസിന്  കീഴിൽ  നൽകിവരുന്ന  സേവനങ്ങളുടെ  വിവരങ്ങൾ 
ക്രമനമ്പർ  സേവനങ്ങൾ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻറെ  പേര്  സ്ഥാനപ്പേര്  ഇ -മെയിൽ &  ഫോൺ നമ്പർ അനുവദിച്ച കാലപരിധി  സമർപ്പിക്കേണ്ട രേഖകൾ സേവനം ലഭ്യമാക്കുന്നതിന്  ആവശ്യമായ ഫീസ്    അപ്പീൽ  അധികാരി 
1 കിണർ ,കുഴൽ കിണർ  എന്നിവയുടെ  സ്‌ഥല നിർണ്ണയം നടത്തുവാനുള്ള  പ്രദിപ് ബി  ഹൈഡ്രോജിയോളജിസ്റ്റ് 949534 7740 (gwdknr@gmail.com) ഒരു വർഷം  വരെ/  മുൻഗണന  ക്രമത്തിൽ  നിശ്ചിത അപേക്ഷയോടൊപ്പം  സ്ഥലത്തിൻറെ  നികുതി  രശീതിയുടെ കോപ്പിയും ആധാർ കാർഡ് / ഇലക്ഷൻ ഐഡൻറിറ്റി  കാർഡിൻറെ കോപ്പിയും വ്യക്തിഗതം -585/-     സർക്കാർ / തദ്ദേശസ്വയംഭരണ സ്ഥാപനം / പൊതുമേഖലാ സ്ഥാപനം -1935/- വ്യവസായം-3685/- ജില്ലാഓഫീസർ
2 കുഴൽ കിണർനിർമ്മാണം ധനേശൻ.കെ.പി  അസി.എഞ്ചിനീയർ  949572 2284 (gwdknr@gmail.com) ഒരു വർഷം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ  നിന്നുള്ള അനുമതി പത്രം ,കാർഷികാവശ്യത്തിനാണെങ്കിൽ  അതാതു കൃഷിഭവനിൽ നിന്നുള്ള  ചെറുകിട നാമമാത്ര കർഷകനാണെന്നുള്ള  സാക്ഷ്യപത്രം  4.5″ ജില്ലാഓഫീസർ
3 കുഴൽ കിണർ വൃത്തിയാക്കൽ  ധനേശൻ.കെ.പി  അസി.എഞ്ചിനീയർ  949572 2284 (gwdknr@gmail.com) 6-മാസം   വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ  5790/- ജില്ലാഓഫീസർ
4 ജല ലഭ്യത -അളന്ന് പരിശോധന ശ്രീജിത്ത്. എ . പി  ജൂനിയർ ഹൈഡ്രോജിയോളജിസ്റ്റ് 9497151390    (gwdknr@gmail.com) 6-മാസം   വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ  7190/- ജില്ലാഓഫീസർ
5 വകുപ്പ് കൈവശമുള്ള   ഹൈഡ്രോളജി പ്രോജക്ടിന്റെ ഡാറ്റ  പ്രദിപ് ബി  ഹൈഡ്രോജിയോളജിസ്റ്റ് 949534 7740 (gwdknr@gmail.com) 1-ആഴ്‌ച   വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ    ജില്ലാഓഫീസർ
  എ) കിണറുകളുടെ  ജലനിരപ്പ് ഡാറ്റ (ബ്ലോക്ക്  അടിസ്ഥാനത്തിൽ ) 695/-
  ബി) കിണറുകളുടെ  ജലനിരപ്പ്  ഡാറ്റ (പഞ്ചായത്ത്  അടിസ്ഥാനത്തിൽ ) 415/-
  സി) ജലത്തിന്റെ ഗുണ നിലവാര ഡാറ്റ  695/-