പി.ഡബ്ല്യു.ഡി മെക്കാനിക്കല്‍ സബ് ഡിവിഷന്
പ്രവര്‍ത്തന പരിധി – കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകള്‍
മാതൃ വകുപ്പ് – ജലസേചനം
ഓഫീസ് മേധാവി – അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍
മേല്‍വിലാസം – പി.ഡബ്ല്യു.ഡി കോംപ്ലക്സ്, പ്രൊജക്ട് സര്‍ക്കിള്‍ ബില്‍ഡിംഗ്
ഒന്നാംനില,കണ്ണൂര്‍-670002
ഫോണ്‍ നം. – 0497 2706725
ഇ. മെയില്‍ ഐ.ഡി aeemechpwdknr@gmail.com
വെബ് സൈറ്റ് മാതൃ വകുപ്പ് www.irrigation.gov.in
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍
അസിസ്റ്റന്റ് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ – അസിസ്റ്റന്റ് എഞ്ചിനീയര്‍, സെക്ഷന്‍ നം. 2
ലഭ്യമാകുന്ന സേവനങ്ങള്‍
- സര്‍ക്കാര്‍ വകുപ്പുകളുടേയും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടേയും അധീനതയിലുള്ള വാഹനങ്ങളുടേയും യന്ത്ര സാമഗ്രികളുടേയും ഇന്ധനക്ഷമത പരിശോധിക്കുകയും സാക്ഷ്യപത്രം നല്‍കുകയും ചെയ്യുന്നു.
- സമാന രീതിയിലുള്ള വാഹനങ്ങളുടേയും യന്ത്ര സാമഗ്രികളുടേയും അറ്റകുറ്റപണികള്‍ക്കായുള്ള ആവശ്യകതാ സാക്ഷ്യപത്രം അനുവദിക്കുന്നു.
- എം.പി മാരുടേയും എ.എല്‍.എ മാരുടേയും പ്രാദേശിക വികസനനിധി ഉപയോഗിച്ചുകൊണ്ട് പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വേണ്ടി ജില്ലാഭരണകൂടം രൂപീകരിക്കുന്ന വിദഗ്ദ്ധ സമിതികളില്‍ സാങ്കേതിക അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു.
- സര്‍ക്കാര്‍ രൂപീകരിക്കുന്ന നിരാകരണ കമ്മറ്റിയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു.
- സര്‍ക്കാര്‍ വാഹനങ്ങളുടേയും യന്ത്ര സാമഗ്രികളുടേയും അറ്റകുറ്റപണികള്‍ നടത്തുന്നതിന് സ്വകാര്യ വര്‍ക് ഷോപ്പുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്കുന്നു.
- വിവധ സര്‍ക്കാര്‍ വകുപ്പുകളുടേയും സ്വയംഭരണ സ്ഥാപനങ്ങളുടേയും അധീനതയിലുള്ള വാഹനങ്ങളുടേയും യന്ത്ര സാമഗ്രികളുടേയും വിലനിര്‍ണ്ണയം നടത്തുന്നു. സമാനരീതിയിലുള്ള ഉപയോഗപ്രദമല്ലാത്ത വാഹനങ്ങളുടേയും യന്ത്ര സാമഗ്രികളുടേയും വിലനിര്‍ണ്ണയം നടത്തുന്നു.
- വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് കൂലിയിനത്തില്‍ ചെലവാകുന്ന ബില്ലുകള്‍ സൂക്ഷ്മ പരിശോധന നടത്തി അനുവദിക്കാവുന്ന തുകയ്ക്ക് അംഗീകാരം നല്കുന്നു.
ഒരു വാഹനത്തിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ അടക്കേണ്ട പരിശോധന ഫീസ്
സര്‍ക്കാര്‍ വകുപ്പുകളിലെ വാഹനങ്ങള്‍ക്ക് – ഇല്ല
മറ്റ് സ്വയംഭരണ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് – 1105/- രൂപ (എല്ലാവിധ നികുതികളും ഉള്‍പ്പെടെ)
ശീര്‍ഷകം – 1054-00-800-97