Close

ജില്ലാ സപ്ലൈ ഓഫീസ്

സംസ്ഥാന സർക്കാരിന്റെ സിവിൽ സപ്ലൈസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാതല ഓഫീസാണ് ജില്ലാ സപ്ലൈ ഓഫീസ്. 2013-ലെ ദേശിയ ഭക്ഷ്യ ഭദ്രതാ നിയമം അനുശാസിക്കുന്നത് പ്രകാരം എല്ലാ ഗുണഭോക്താക്കൾക്കും കൃത്യമായ അളവിലും തൂക്കത്തിലും ഓരോ റേഷൻ കാർഡുടമയ്ക്കും അർഹതപ്പെട്ട റേഷൻ സാധനങ്ങൾ ലഭ്യമാവുന്നുണ്ടെന്നു ഉറപ്പു വരുത്തുകയും ആയത് സംബന്ധിച്ചു ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ്. ജില്ലാ സപ്ലൈ ഓഫീസിനു കീഴിൽ കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ, ഇരിട്ടി എന്നിങ്ങനെ നാലു താലൂക് സപ്ലൈ ഓഫീസുകളും ജില്ലയിൽ നിലവിൽ പ്രവർത്തിച്ചു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക് civilsupplieskerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ്.