Close

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെ എസ് എഫ് ഇ)

കെ എസ് എഫ് ഇ

1969നവമ്പർ മാസം ആറാം തീയ്യതി രണ്ടു ലക്ഷം രൂപമൂലധനവും 45ജീവനക്കാരുമായി ആരംഭിച്ചു. ഇന്ന് 13 മേഖല ഓഫീസുകളും 600ശാഖകളും 6782 ജീവനക്കാരും കെ എസ് എഫ് ഇക്കുണ്ട്. പൂർണമായും സംസ്ഥാന സർക്കാർ ഉടമയിലുള്ള സ്ഥാപനമാണ്. ചിട്ടിയാണ് പ്രധാന ബിസിനസ്സ് .കൂടാതെ ജനങ്ങളിൽനിന്നും നിക്ഷേപം സ്വീകരിച്ചുകൊണ്ട് വിവിധ ലോണുകൾ നൽകുകയും ചെയ്തുവരുന്നു. സ്ഥാപനത്തിന്റെ ആസ്ഥാനം തൃശൂരാണ് .കണ്ണൂർ മേഖലക്ക് കീഴിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 46 ശാഖകൾ പ്രവർത്തിച്ചുവരുന്നു. അസ്സിസ്റ്റന്റ് ജനറൽ മാനേജർ (റീജിയൻ) ആണ് മേഖലയുടെ ചുമതല വഹിക്കുന്നത്. വിവരാവകാശ നിയമം/ സേവനാവകാശ നിയമം എന്നിവയുടെ അപ്പീൽ അധികാരി അസ്സിസ്റ്റന്റ് ജനറൽ മാനേജരാണ്.

വിലാസം :കെ എസ് എഫ് ഇ റീജിയണൽ ഓഫീസ്
ഹസ്സൻ ആർക്കേഡ്
സിവിൽസ്റ്റേഷനു എതിർവശം
കണ്ണൂർ പി ഒ -670002
ഫോൺ നമ്പർ 04972767566
ഇ-മെയിൽ വിലാസം roknr@ksfe.com
വെബ് സൈറ്റ് 

http://www.ksfe.com