പഴശ്ശി ജലസേചന പദ്ധതി
കണ്ണൂർ ജില്ലയിൽ വളപട്ടണം പുഴക്ക് കുറുകെ കുയിലൂരിൽ അണകെട്ടി (ബാരേജ്) ജലനിരപ്പ് ഉയർത്തി പുഴവെള്ളം കനാലുകൾ വഴി വയലുകളിൽ എത്തിക്കുകയാണ് 1979 ൽ ഭാഗികമായി പൂർത്തീകരിച്ച ഉത്തര കേരളത്തിലെ ആദ്യത്തെ വൻകിട ജലസേചന പദ്ധതിയായ പഴശ്ശി ജലസേചന പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് .കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ, കണ്ണൂർ, തലശ്ശേരി എന്നീ താലൂക്കുകളിലായി 46.26 കിലോമീറ്റർ പ്രധാന കനാലും, 78.824 കിലോമീറ്റർ ശാഖകനാലും, 142.039 കിലോമീറ്റർ വിതരണകനാലും, 150 കിലോമീറ്റർ നീർചാലുകളുമായി ആകെ 413.123 കിലോമീറ്റർ നീളത്തിൽ പഴശ്ശി പദ്ധതി വ്യാപിച്ചുകിടക്കുകയാണ്. ജില്ലയിലെ 11525 ഹെക്ടർ സ്ഥലത്തു രണ്ടും മൂന്നും വിളകൾക്ക് ജലസേചനം നല്കുന്നതിനു വേണ്ടിയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിട്ടുള്ളത്.കേരള വാട്ടർ അതോറിറ്റി കണ്ണൂർ ജില്ലയുടെ കുടിവെള്ള സ്രോതസ്സിനായി ആശ്രയിക്കുന്നത് പഴശ്ശി പദ്ധതിയെയാണ്. കൂടാതെ ജപ്പാൻ കുടിവെള്ള പദ്ധതിയും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും പഴശ്ശി ജലമാണ് വിനിയോഗിക്കുന്നത്. ഇതിനു പുറമെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ഈ പദ്ധതിയിലെ വെള്ളത്തെ വിനിയോഗിച്ച് ചെറുകിട ജലവൈദുത പദ്ധതിയും വിഭാവനം ചെയ്തിരിക്കുന്നു. ഇതിൻറെ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്
ഓഫീസ് വിവരങ്ങള്‍ ( കണ്ണൂര്‍ ജില്ല )
ഓഫീസ് ( മേല്‍ വിലാസം ഉള്‍പ്പെടെ ) |
ഫോണ്‍ നമ്പര്‍ |
ഇ-മെയില്‍ അഡ്രസ്സ് |
ചീഫ് എഞ്ചിനീയര്‍, പ്രോജക്ട് 1, കാവേരി സെല്‍, വെസ്റ്റ് ഹില്‍, കോഴിക്കോട് – 673005 |
04952385595 |
|
ചീഫ് എഞ്ചിനീയര്‍, ജലസേചനവും ഭരണവും, തിരുവനന്തപുരം – 695033 |
04712322927 |
|
സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, പ്രോജക്ട് സര്‍ക്കിള്‍, കണ്ണൂര്‍ – 670002 |
04972700328 |
sepcknr@gmail.com |
എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പഴശ്ശി ഇറിഗേഷന്‍ ഡിവിഷന്‍, കണ്ണൂര്‍ – 670002 |
04972700487 |
|
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പഴശ്ശി ഇറിഗേഷന്‍ സബ് ഡിവിഷന്‍, മട്ടന്നൂര്‍ വെളിയമ്പ്ര – 670702 |
|
pyipsubdivisionmattannur@gmail.com |
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പഴശ്ശി ഇറിഗേഷന്‍ സെക്ഷ ന്‍ 1, വെളിയമ്പ്ര |
|
aepazhassi@gmail.com |
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പഴശ്ശി ഇറിഗേഷന്‍ സെക്ഷ ന്‍ 2, മട്ടന്നൂര്‍ |
|
pyipmattannursection@gmail.com |
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പഴശ്ശി ഇറിഗേഷന്‍ സെക്ഷ ന്‍ 3, കൂത്തുപറമ്പ |
|
pyipsection3kuthuparamba@gmail.com |
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പഴശ്ശി ഇറിഗേഷന്‍ സെക്ഷ ന്‍ 2/3, കൂടാളി – 670592 |
|
aepyipkoodali@gmail.com |
സേവനാവകാശ നിയമപ്രകാരം പ്രൊജക്ട് സർക്കിൾ കണ്ണൂരിന്റെ കീഴില്‍ നല്കി വരുന്ന സേവനങ്ങള്‍
ക്രമ നമ്പര്‍ |
സേവനം |
സമയ പരിധി ( ദിവസം) |
നിയുക്ത ഉദ്യോഗസ്ഥന്‍ |
ഒന്നാം അപ്പീല്‍ അധികാരി |
രണ്ടാം അപ്പീല്‍ അധികാരി |
1 |
കരാറുകാർക്കുള്ള ലൈസൻസ് നൽകലും പുതുക്കലും |
10 |
സൂപ്രണ്ടിംഗ് എഞ്ചിനീയര്‍/ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍/ അസി.എക്സി.എഞ്ചിനീയര് |
സൂപ്രണ്ടിംഗ് എഞ്ചിനീയര്‍/ ചീഫ് എഞ്ചിനീയര്‍ |
ജല വിഭവ സെക്രട്ടറി |
2 |
കനാലുകള്‍ ക്രോസ് ചെയ്ത് പാലം. നടപ്പാത,ഇലക്ട്രിക്ക് ലൈന് എന്നിവ അപേക്ഷകരുടെ സ്വന്തം ചെലവിൽ പ്രവർത്തി നടത്താനുള്ള NOC |
30 |
ചീഫ് എഞ്ചിനീയര്‍ |
ജല വിഭവ സെക്രട്ടറി |
|
കരാറുകാർക്കുള്ള ലൈസൻസ് നൽകലും പുതുക്കലും
സർക്കിൾ ഓഫീസ് – എ, ബി ക്ലാസ് ലൈസൻസ്
ഡിവിഷന്‍ ഓഫീസ് – സി ക്ലാസ് ലൈസൻസ്
സബ് ഡിവിഷന്‍ ഓഫീസ് – ഡി ക്ലാസ് ലൈസൻസ്
അപേക്ഷയുടെ കൂടെ പി.ഡബ്ല്യൂ.ഡി.മാന്വൽ റൂള് പ്രകാരം സമർപ്പിക്കേണ്ട രേഖകൾ
1 .അപേക്ഷ ഫോര്മാറ്റ് 1900 ബി യിൽ നൽകേണ്ടതാണ്.
2.പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് സബ്റൂള് 1907 പ്രകാരം
3.സാമ്പത്തിക ഭദ്രത സർട്ടിഫിക്കറ്റ് സബ് റൂള് 1906 പ്രകാരം
4.മുന് വര്ഷത്തെ ഇകംടാക്സ് റിട്ടേണ് ഫയൽ ചെയ്ത രശീതി
5.പാൻകാർഡ് കോപ്പി
6.അപേക്ഷകന്റെ പേരും മേല് വിലാസവും തെളിയിക്കുന്ന രേഖ
7.ജനനതീയതി തെളിയിക്കുന്ന രേഖകള്
8.പ്രൈവറ്റ്/പബ്ലിക്ക് കമ്പനികള്ക്ക് അവരുടെ രജിസ്ട്രേഷന് ഉടന്പടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പ്.
ഫീസ് നിരക്ക്.
എ ക്ലാസ് – 5000 രൂപ + നികുതി
ബി ക്ലാസ് – 3000 രൂപ + നികുതി
സി ക്ലാസ് – 2000 രൂപ + നികുതി
ഡി ക്ലാസ് – 1000 രൂപ + നികുതി
സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക
എ ക്ലാസ് – 2 ലക്ഷം രൂപ
ബി ക്ലാസ് – 1 ലക്ഷം രൂപ
സി ക്ലാസ് – 50,000/- രൂപ
ഡി ക്സാസ് – 25,000/-രൂപ
സാമ്പത്തിക ഭദ്രത സംബന്ധിച്ച സർട്ടിഫിക്കറ്റ് ദേശസാത്കൃത ബാങ്ക്/ഷെഡ്യൂള്ഡ് ബാങ്ക് എന്നിവയില് നിന്ന് ലഭ്യമാക്കേണ്ടതാണ്.
എ ക്ലാസ് – 1 കോടി രൂപ
ബി ക്ലാസ് – 50 ലക്ഷം രൂപ
സി ക്ലാസ് – 10 ലക്ഷം രൂപ
ഡി ക്സാസ് – 1.2 ലക്ഷം രൂപ
കരാറുകാരനറെ ലൈസന്സ് പുതുക്കുന്നത് സംബന്ധിച്ച്.
1)ഒറിജിനല് രജിസ്ട്രേഷന് കാര്ഡ്/ വര്ക്ക് രജിസ്റ്റര്/ 5 ടെണ്ടറില് പങ്കെടുത്തതിന്റെ രേഖകള്
2) ആദായനികുതി റിട്ടേണിന്റെ രശീതി
3) സാമ്പത്തിക ഭദ്രതയെ സംബന്ധിച്ച് ദേശസാത്കൃത ബാങ്ക്/ഷെഡ്യൂള്ഡ് ബാങ്ക് നല്കുന്നത്
സംബന്ധിച്ച്.
4) ഫീസ് എ ക്ലാസ് 3000 രൂപ + നികുതി
ബി ക്ലാസ് 2000 രൂപ + നികുതി
സി ക്ലാസ് – 1500 രൂപ + നികുതി
ഡി ക്സാസ് – 1000 രൂപ + നികുതി
കനാലുകള്‍ ക്രോസ് ചെയ്ത് പാലം, നടപ്പാത, ഇലക്ട്രിക്ക് ലൈന് എന്നിവ അപേക്ഷകരുടെ സ്വന്തം ചെലവിൽ പ്രവർത്തി നടത്താനുള്ള NOC
- അപേക്ഷ
- തിരിച്ചറിയലൽ രേഖ
- കൈവശാവകാശ രേഖ സർട്ടിഫിക്കറ്റ്
- എഞ്ചിനീയര് സാക്ഷ്യപ്പെടുത്തിയ എസ്റ്റിമേറ്റ്, ലൊക്കേഷന്‍ മാപ്പ്, ക്രോസ് സെക്ഷന്, ഡ്രോയിങ്സ്
- കനാൽ സുരക്ഷാസർട്ടിഫിക്കറ്റ് എന്നിവ എഞ്ചിനീയര് സാക്ഷ്യപ്പെടുത്തിയിരിക്കണം.
വിവരാവകാശ നിയമം – ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ |
പ്രേമകുമാർ കൊയോൻ, ഹെഡ് ഡ്രാഫ്ട്സ്മാൻ – 9446951100 |
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ |
വിനോദ് കുമാർ ജൂനിയർ സൂപ്രണ്ട് (അക്കൌണ്ട്സ്) – 9446521104 |
അപ്പലെറ്റ് അതോറിറ്റി |
രമാദേവി , സൂപ്രണ്ടിങ് എഞ്ചിനീയർ (ഇന്‍ ചാര്‍ജ് ) – 9895934898 |
ഇ ടെണ്ടര്‍
പരിധി ( ലക്ഷത്തില്‍ ) |
സാങ്കേതികാനുമതി നല്‍കാന്‍ അധികാരമുള്ള ഓഫീസ് |
15 വരെ |
സബ് ഡിവിഷന്‍ ഓഫീസ് |
15-100 |
ഡിവിഷന്‍ ഓഫീസ് |
100-250 |
സര്‍ക്കിള്‍ ഓഫീസ് |
250 ന് മുകളില്‍ |
ചീഫ് എഞ്ചിനീയര്‍, പ്രോജക്ട് 1, കാവേരി സെല്‍, വെസ്റ്റ് ഹില്‍, കോഴിക്കോട് |
കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.irrigation.kerala.gov.in/