Close

മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്

                     മണ്ണ് ,ജലം, ജൈവസമ്പത്ത്  എന്നീ വിഭവത്രയങ്ങളുടെ സംരക്ഷണവും, ശാസ്ത്രീയമായ വിവര ശേഖരണത്തിന്‍റെ അടിസ്ഥാനത്തിൽ അവയുടെ പരിപാലനവും വികസനവും ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് 1963 ൽ ഒരു സ്വതന്ത്ര വകുപ്പായി രൂപം കൊണ്ടതാണ്. വകുപ്പിനുകീഴിൽ മണ്ണ് സംരക്ഷണം, മണ്ണ് പര്യവേക്ഷണം എന്നീ രണ്ട് വിഭാഗങ്ങളിലായി വിവിധ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. തൽസ്ഥല ജലപരിപാലനത്തിനൂന്നൽ നൽകികൊണ്ടുള്ള പരിസ്ഥിതി സൌഹാർദ്ദപരവും ചെലവുകുറഞ്ഞതുമായ മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾവഴി ഭൂഗർഭജലവിതാനം പരിപോഷിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് പ്രധാനമായും നടപ്പലാക്കി വരുന്നത്.

   G.O(MS) NO.134/12/AD 31.05.2012 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ്. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് പൂർണ്ണമായും ഒരു സ്വതന്ത്രവകുപ്പായി ഇന്നത്തെ നിലയിൽ രൂപം കൊണ്ടിരിക്കുന്നത്.സംസ്ഥാനത്ത് മണ്ണ് ജല സംരക്ഷണവും പരിപാലനവും നടപ്പിലാക്കുവാൻ വകുപ്പ് പ്രതിഞ്ജാബദ്ധമാണ്. സമഗ്രമായ മണ്ണ് പര്യവേക്ഷണ പഠനങ്ങൾ വഴി മണ്ണിനങ്ങൾ സംബന്ധിച്ച് വിശദമായ ഡാറ്റാ ബേസ് തയ്യാറാക്കുകയും ആയതിന്‍റെ അടിസ്ഥാനത്തിൽ സുസ്ഥിരമായ വികസന കാഴ്ചപ്പാടോടെ ഓരോ പ്രദേശത്തിനും അനുയോജ്യമായ വികസന പ്രവർത്തനങ്ങൾ വകുപ്പ് ആസൂത്രണം ചെയ്തുവരുന്നു.

    കാർഷിക ഉന്നമനവും സൌഹാർദ്ദപരമായ പരിസ്ഥിതിയും സമ്യദ്ധമായ ജലസമ്പത്തും എന്ന ലക്ഷ്യത്തോടെ വിവിധ സംസ്ഥാന/കേന്ദ്രാവിഷ്ക്യത പദ്ധതികൾ വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.

വകുപ്പിന്‍റെ പ്രവർത്തനങ്ങൾ

  • ഭൂവിഭവ സംരക്ഷണം ലക്ഷ്യമാക്കി പൊതുജന പങ്കാളിത്തത്തോടെയുള്ള നീർത്തടാധിഷ്ഠിതവികസന പദ്ധതിയുടെ മേൽനോട്ടവും നടത്തിപ്പും.
  • പ്രക്യതി വിഭവ സംരക്ഷണത്തെക്കുറിച്ചുള്ള അറിവിന്‍റെയും പ്രായോഗിക പരിജ്ഞാനത്തിന്‍റെയും വ്യാപനം.
  • ആധുനിക സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാനമൊട്ടാകെയുള്ള മണ്ണ്, ഭുവിഭവങ്ങളടെ വിവരശേഖരണവും വിജ്ഞാന വ്യാപനവും.
  • ഓരോ പ്രദേശത്തിനും അനുയോജ്യമായ ഭൂവിനിയോഗ നിർണ്ണയം .
  • മണ്ണിന്‍റെ ആരോഗ്യപരിപാലന സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിജ്ഞാനവ്യാപനം.
  • മണ്ണിന്‍റെ പ്രാധാന്യത്തെക്കുറിച്ചും, മനുഷ്യന് മണ്ണ് നൽകുന്ന സേവനങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുക.വിശദ മണ്ണ് പര്യവേക്ഷണപ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തിന്‍റെ സുസ്ഥിര കാർഷിക വികസനത്തിനുതകുന്ന ഭുവിജ്ഞാന വിവര ശേഖരണവും വ്യാപനവും.
  • ഓരോ പ്രദേശത്തിന്‍റെയും സമഗ്രവികസനത്തിനുവേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉതകുന്ന അടിസ്ഥാന രേഖയായ പഞ്ചായത്തുതല വിശദ മണ്ണ് ഭൂവിഭവ റിപ്പോർട്ടുകളുടേയും ഭൂപടങ്ങളുടേയും പ്രസിദ്ധീകരണം.
  • ഫലഭൂയിഷ്ടമായ മേൽമണ്ണ് സംരക്ഷണത്തിലൂടെയുള്ള കാർഷിക ഉൽപാദന വർദ്ധനവ്.
  • തൽസ്ഥല ജലസംരക്ഷണത്തിലൂടെ വരൾച്ചയുടെ കാഠിന്യം കുറയ്ക്കുക.
  • മണ്ണ് ജല സംരക്ഷണത്തിലൂടെയുള്ള കാർഷിക ഉൽപാദന വർദ്ധനവ്.
  • ജലവിതരണ പദ്ധതി റിസർവോയറുകളിലെ എക്കൽ അടിയുന്നത് കുറയ്ക്കാൻ വ്യഷ്ടി പ്രദേശങ്ങളിലെ മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങളുടെ നടത്തിപ്പ്.
  • മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള/ ഉണ്ടായ പ്രദേശങ്ങളുടെ ബലപ്പെടുത്തൽ.

    തിരുവനന്തപുരത്ത് വഴുതക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്‍റെ കീഴിൽ മണ്ണ് പര്യവേക്ഷണ വിഭാഗവും മണ്ണ് സംരക്ഷണ വിഭാഗവും പ്രവർത്തിക്കുന്നു. ഡയറക്ടറാണ് വകുപ്പിന്‍റെ തലവൻ. ഡയറക്ടറുടെ ഓഫീസിൽ ഓരോ വിഭാഗത്തിനും അഡീഷണൽ ഡയറക്ടർ ഉണ്ട്. മണ്ണ് സംരക്ഷണ വിഭാഗത്തിൽ 14 ജില്ലകളിലും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസുകളുണ്ട്. അതിന് കീഴിൽ രണ്ട് മണ്ണ് സംരക്ഷണ ഓഫീസുകളുണ്ട്.

സംഘടനാ സംവിധാനം(കണ്ണൂർ) 

ക്രമ നമ്പർ

ഓഫീസിന്‍റെ പേര്

വിലാസം

ഫോൺ നമ്പർ

ഇമെയിൽ

1

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, കണ്ണൂർ

സിവിൽ സ്റ്റേഷൻ ബി ബ്ലോക്ക്, കണ്ണൂർ,670002

04972768260

dscoknr@gmail.com

2

മണ്ണ് സംരക്ഷണ ഓഫീസ്, തലശ്ശേരി

സിൻഡിക്കേറ്റ് ബാങ്ക് ബിൽഡിംഗ് നാരങ്ങാപ്പുറം, തലശ്ശേരി

0490-2341560

tlysco@gmail.com

3

മണ്ണ് സംരക്ഷണ ഓഫീസ്, തളിപ്പറമ്പ്

മിനി സിവിൽ സ്റ്റേഷൻ, തളിപ്പറമ്പ്

0460-200058

scothaliparamba@gmail.com

 

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ്, കണ്ണൂരിന്‍റെ കീഴിലുള്ള മണ്ണു സംരക്ഷണ പദ്ധതികൾ

  • നീർത്തടാടിസ്ഥാനത്തിലുള്ള മണ്ണ് ജല സംരക്ഷണ പദ്ധതി((ആർ.ഐ.ഡി.എഫ്).
  • പ്രധാനമന്ത്രി ക്യഷി സഞ്ചായേ യോജന (പി.എം.കെ.എസ്.വൈ)
  • തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ സമ്യദ്ധി പ്രൊജക്ടിന്‍റെ ഭാഗമായി നീർത്തടാധിഷ്ഠിത മണ്ണ് സംരക്ഷണ പ്രവ്യത്തികൾ.
  • കുളങ്ങളുടെ പുനരുദ്ധാരണ പ്രവ്യത്തികൾ.
  • തോട് സംരക്ഷണവും വെള്ളപ്പൊക്ക നിവാരണവും.
  • കിണർ റീച്ചാർജ്ജ്
  • പുഴ സംരക്ഷണം.
  • കർഷകർ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കുള്ള പരിശീലന പരിപാടികൾ.
  • സെമിനാറുകൾ, പ്രദർശനങ്ങൾ മുതലായവ