സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്
സംസ്ഥാന സർക്കാരിന്റെ പ്രധാന ശ്രോതസ്സായ നികുതി വകുപ്പില്‍ നിന്നാണ് വരുമാനത്തിന്റെ മുക്കാല്‍ പങ്കും ലഭിക്കുന്നത്. സുതാര്യമായതും ലഘൂകരിച്ചതുമായ നടപടികളിലൂടെ സ്വമേധയാ ഉള്ള നികുതി അനുശാസനം ഉറപ്പാക്കുകയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. നികുതി സമാഹരണം, വ്യാപാരികളുടെ രജിസ്ട്രേഷന്‍, നികുതി കുടിശ്ശിക പിരിച്ചെടുക്കുക, നികുതി വെട്ടിപ്പ് കണ്ടെത്തുകയും തടയുകയും ചെയ്യുക മുതലായവയാണ് നികുതി വകുപ്പിന്റെ പ്രധാന പ്രവർത്തനങ്ങള്‍. നികതി റിട്ടേണ്‍ സമർപ്പണം, നികുതി അടയ്ക്കല്‍, നിയമപ്രകാരമുള്ള ഫാറങ്ങളുടെ വിതരണം, ചരക്കുകളെ സംബന്ധിച്ച പ്രഖ്യാപനം മുതലായ ഡിപ്പാർട്ട്മെന്റിന്റെ സുപ്രധാന ചുമതലകള്‍ ഇപ്പോള്‍ പൂർണ്ണമായും ഓട്ടോമേറ്റഡാണ്.
സേവനങ്ങള്‍ :-
സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ പ്രധാന സേവനം വ്യാപാരികളുടെ രജിസ്ട്രേഷനും അതുമായി ബന്ധപ്പെട്ട മറ്റു ജോലികളുമാണ്. നിലവില്‍ ജി എസ് ടി യുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. വ്യാപാരികള്‍ക്കും ബിസിനസ്സുകാർക്കും ജി എസ് ടി രജിസ്ട്രേഷനും, മറ്റു അനുബന്ധസേവനങ്ങള്‍ക്കും അപേക്ഷ ഫീസ് കൂടാതെ തന്നെ നേരിട്ട് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിനെക്കുറിച്ചും അവ നല്‍കുന്ന സേവനങ്ങളെക്കുറിച്ചുമുള്ള വിശദമായ വിവരങ്ങള്‍ താഴെ കൊടുത്ത പോർട്ടലില്‍ നിന്നും ലഭ്യമാണ്.
പ്രവർത്തനങ്ങള്‍ – നികുതി പിരിച്ചെടുക്കുന്നതിനും നികുതി വെട്ടിപ്പ് കണ്ടെത്തുകയും തടയുകയും ചെയ്യുന്നതിനു വേണ്ടി സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്‍ കീഴില്‍ ഡെപ്യൂട്ടി കമ്മീഷണർ മേധാവിയായി ജില്ലാ ഓഫീസും, വിവിധ സർക്കിള്‍ ഓഫീസുകളും, ഇന്റലിജന്‍സ് വിഭാഗവും പ്രവർത്തിച്ചു വരുന്നുണ്ട്.
സംസ്ഥാനചരക്കു സേവന നികുതി വകുപ്പിന്റെ ജില്ലാ കാര്യാലയത്തിന്റെയും മറ്റു ഉപകാര്യാലയങ്ങളുടെയും വിലാസങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
ജില്ലാ കാര്യാലയം – ഡെപ്യൂട്ടി കമ്മീഷണര്‍
സിവില്‍ ലൈന്‍, കണ്ണൂര്‍ -2
ഫോണ്‍ : 0497 2700863
ഇമെയില്‍ : knrdc.ctd@kerala.gov.in
ഉപകാര്യാലയങ്ങള്‍
സീരിയല്‍ നമ്പർ |
ഓഫീസിന്റെ പേര് |
ഫോണ്‍ നമ്പർ |
ഇ-മെയില്‍ വിലാസം |
1. |
അസിസ്റ്റന്റ് കമ്മീഷണര്‍, കണ്ണൂര്‍ |
0497 – 2761161 |
|
2. |
അസിസ്റ്റന്റ് കമ്മീഷണര്‍ (സ്പെഷ്യല്‍ സര്‍ക്കിള്‍) കണ്ണൂര്‍ |
0497 – 2700381 |
|
3. |
അസിസ്റ്റന്റ് കമ്മീഷണര്‍ (ഇന്റലിജന്‍സ്), കണ്ണൂര്‍ |
0497 – 2700691 |
|
4. |
സ്റ്റേറ്റ് ടാക്സ് ഓഫീസര്‍, ഒന്നാം സര്‍ക്കിള്‍, കണ്ണൂര്‍ |
0497 – 2769831 |
|
5. |
സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ രണ്ടാം സര്‍ക്കിള്‍, കണ്ണൂര്‍ |
0497 – 2705092 |
|
6. |
സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ മൂന്നാം സര്‍ക്കിള്‍,കണ്ണൂര്‍ |
0497 -2712960 |
|
7. |
സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ ഒന്നാം സര്‍ക്കിള്‍, തലശ്ശേരി |
0490 – 2320559 |
|
8. |
സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ രണ്ടാം സര്‍ക്കിള്‍, തലശ്ശേരി |
0490 – 2321246 |
|
9. |
സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ പയ്യന്നൂര്‍ |
04985 – 202166 |
|
10. |
സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ തളിപ്പറമ്പ |
0460 – 2202560 |
|
11. |
സ്റ്റേറ്റ് ടാക്സ് ഓഫീസർ കൂത്തുപ്പറമ്പ |
0490 – 2363250 |
|
12. |
സ്റ്റേറ്റ് ടാക്സ് ഓഫീസർ (വർക്സ് കോണ്‍ട്രാക്ട് & ലക്ഷ്വറി ടാക്സ്) കണ്ണൂർ |
0497 – 2717360 |
|
13. |
സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ (ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച്), കണ്ണൂര്‍ |
0497 – 2725388 |
|
14. |
സ്റ്റേറ്റ് ടാക്സ് ഓഫീസര്‍ (ഇന്‍റലിജന്‍സ്), തലശ്ശേരി |
0490 – 2341122 |