സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ്
കണ്ണൂർ ജില്ലയിലെ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ പ്രവർത്തനങ്ങൾ
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതി ആസൂത്രണത്തിനാവശ്യമായ അടിസ്ഥാന സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുന്ന നോഡൽ ഏജൻസിയാണ് സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ്. വെബ്സൈറ് അഡ്രസ്സ് www.ecostatkerala.gov.in
വകുപ്പിന് ഡയറക്ടറേറ്റ് കൂടാതെ 14 ജില്ലാതല ആഫീസുകളും 61 താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആഫീസുകളും നിലവിൽ പ്രവർത്തിക്കുന്നു. ജില്ലാ ഓഫീസുകളുടെ ചുമതല ഡെപ്യൂട്ടി ഡയറക്ടർമാരും താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആഫീസുകളുടെ ചുമതല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ആഫീസർമാരും നിർവ്വഹിക്കുന്നു. കണ്ണൂർ ജില്ലയിൽ സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പിന്റെ ജില്ലാ ഓഫീസിനു പുറമെ 3 താലൂക്ക് ഓഫീസുകളും (കണ്ണൂർ, തളിപ്പറമ്പ, തലശ്ശേരി) പ്രവർത്തിക്കുന്നു.
വിവരാവകാശ നിയമം
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. ജി.എ സ് .രജത്ത്
(ഡപ്യൂട്ടി ഡയറക്ടർ , സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ,കണ്ണൂർ )
ഫോൺ :0497 -2700405 ഇമെയിൽ : ecostatknr@gmail.com
സ്റ്റേറ്റ് അസിസ്റ്റൻറ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ശ്രീ. പ്രവീൺ. എം. പി
(റിസർച്ച് അസിസ്റ്റൻറ് ജനറൽ)
ഫോൺ :0497 -2700405 ഇമെയിൽ : ecostatknr@gmail.com
ഈ വകുപ്പ് ശേഖരിക്കുന്ന സ്ഥിതി വിവരകണക്കുകൾ ലഭിക്കുന്നതിന് ശ്രീ. പ്രവീൺ. എം. പി (റിസർച്ച് അസിസ്റ്റൻറ് ജനറൽ) മായി ബന്ധപ്പെടാവുന്നതാണ്.