ഹാർബർ എഞ്ചിനയറിംഗ് വകുപ്പ്
ഹാർബർ എഞ്ചിനയറിംഗ് വകുപ്പ്
തീരദേശ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ആസൂത്രണവും, നിര്‍വ്വഹണവും തുടര്‍പരിപാലനവും നിര്‍വ്വഹിക്കുന്ന ഈ വകുപ്പ്ഫിഷറീസ് , തുറമുഖം, ടൂറിസം എന്നീ വകുപ്പുകളുടെ സേവന വകുപ്പായി പ്രവര്‍ത്തിച്ചുവരുന്നു. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളായ ഫിഷിംഗ് ഹാര്‍ബറുകള്‍, മത്സ്യം കയറ്റിറക്ക് കേന്ദ്രങ്ങള്‍, നാവിഗേഷന്‍ ചാനലുകള്‍, ഹാച്ചറികള്‍, മത്സ്യ ഫാമുകള്‍, ഫിഷറീസ് സ്കൂളുകള്‍, ഓഫീസ് കെട്ടിടങ്ങള്‍, ജലവിതരണ പദ്ധതികള്‍, തീരദേശ റോഡുകള്‍ എന്നിവയും തുറമുഖ മേഖലയുമായി ബന്ധപ്പെട്ട ചെറുകിട തുറമുഖങ്ങളുടെ വികസനവും സാങ്കേതിക അറ്റകുറ്റപ്പണികളും വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു. ടൂറിസം വകുപ്പിനു വേണ്ടി തീരദേശ വിനോദ സഞ്ചാര പശ്ചാത്തല വികസന പദ്ധതികളും ഈ വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കി വരുന്നു.
സമുദ്രമേഖലയുമായി ബന്ധപ്പെട്ട വികസന പദ്ധതികളില്‍ വകുപ്പീന്റെ വൈദഗ്ദ്യം പരിഗണിച്ച് മറ്റ് സംസ്ഥാനങ്ങളിലെ സമാന പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള കണ്‍സല്‍ട്ടന്‍സി സ്ഥാപനമായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതാണ്.
പദ്ധതികള്‍:
I.മത്സ്യബന്ധന മേഖല:
എ) മത്സ്യബന്ധന തുറമുഖങ്ങള്‍: ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കണ്ണൂര്‍ ഡിവിഷന്റെ കീഴില്‍ താഴെ പറയുന്ന 3 മത്സ്യബന്ധന തുറമുഖങ്ങള്‍ ഉണ്ട്.
- മാപ്പിളബേ ഫിഷറി ഹാര്‍ബര്‍
- അഴീക്കല്‍ ഫിഷറി ഹാര്‍ബര്‍
- തലായ് ഫിഷറി ഹാര്‍ബര്‍
ഈ ഹാര്‍ബറുകളില്‍ എല്ലാം മത്സ്യത്തൊഴിലാളികള്‍ക്ക്, പിടിച്ച മത്സ്യം ആരോഗ്യകരമായ സാഹചര്യത്തില്‍ ഇറക്കുന്നതിനും അവ വില്‍പ്പന നടത്തുന്നതിനുമുള്ള സൗകര്യം, മത്സ്യബന്ധന ഉപാധികള്‍ സൂക്ഷിക്കുന്നതിനും, മത്സ്യബന്ധന വലകള്‍ കേടുപാടുകള്‍ തീര്‍ക്കുന്നതിനും സൗകര്യം ലഭിക്കുന്നു.
ഈ ഹാര്‍ബറുകളില്‍ എല്ലാം തന്നെ ശുദ്ധജല സംവിധാനം, ഹാര്‍ബറുകളെ പൊതുഗതാഗതവുമായി ബന്ധിപ്പിക്കുന്ന ഇന്റേണല്‍ റോഡുകള്‍, ഗിയര്‍ ഷെഡ്, പാര്‍ക്കിംഗ് ഏരിയ, ലോഡിംഗ് ഏരിയ എന്നീ സൗകര്യങ്ങള്‍ ഉള്ളവയാണ്. ഈ പ്രവൃത്തികള്‍ എല്ലാം തന്നെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഏറ്റെടുത്ത് നടപ്പീലാക്കി വരുന്നവയാണ്.
നാലാമതൊരു ഹാര്‍ബര്‍ പുതിയങ്ങാടിയില്‍ നീര്‍മ്മിക്കുന്നതിനുള്ള നിരീക്ഷണങ്ങളും മാതൃകാ പഠനവും പുരോഗമിച്ചു വരുന്നു.
ഫിഷ് ലാന്റിംഗ് സെന്ററുകള്‍ (FLC)
താഴെ പറയുന്ന മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങള്‍ ഈ വകുപ്പ് നടപ്പിലാക്കിയവയാണ്.
- ന്യൂമാഹി
- ചാലില്‍ ഗോപാലപേട്ട
- ധര്‍മ്മടം
- പാലക്കോട്
തീരദേശ റോഡുകള്‍:
ഫിഷറീസ് വകുപ്പിന്റെ “തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍” എന്ന പദ്ധതിയിലുള്‍പ്പെടുത്തി, തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വകുപ്പിന്റെ നേതൃത്വത്തില്‍ തീരപ്രദേശങ്ങളില്‍ റോഡുകള്‍ നിര്‍മ്മിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ കൈമാറിയിട്ടുള്ളതും ചിലത് പുരോഗമിക്കുന്നുമുണ്ട്.
ഇത്തരം റോഡുകളുടെ തുടര്‍ പരിപാലനം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാണ്. ചില തീരദേശ റോഡുകളുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് നിര്‍മ്മാണവും മെയിന്റനന്‍സും വകുപ്പ് തന്നെ ചെയ്തു വരുന്നുമുണ്ട്.
II.തുറമുഖ മേഖല :
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, കണ്ണുര്‍ ജില്ലയില്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ പ്രധാനപ്പെട്ട തുറമുഖ പദ്ധതിയാണ് അഴീക്കല്‍ പോര്‍ട്ട് ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം, വാര്‍ഫ്, പോര്‍ട്ട് യാര്‍ഡ്, നാവിഗേഷണല്‍ ചാനല്‍ എന്നിവ പ്രസ്തുത പദ്ധതിയില്‍ വരുന്നവയാണ്.
III.ടൂറിസം മേഖല :
ടുറിസം വകുപ്പിന്റെ ഡെപ്പോസിറ്റ് പ്രവൃത്തിയായ “പയ്യമ്പലം ബീച്ചിന്റെ നടപ്പാത വികസനം” എന്ന പ്രവൃത്തി ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.
IV.മറ്റ് പ്രവര്‍ത്തനങ്ങള്‍:
- മറ്റു വകുപ്പുകള്‍ക്കു വേണ്ടി താഴെ പറയുന്ന പദ്ധതികള്‍ ഈ വകുപ്പ് മുഖാന്തിരം നടപ്പീലാക്കി വരുന്നു.
- വ്യവസായ വകുപ്പ്:
ആന്തൂര്‍ വ്യവസായ പ്ലോട്ടിലെ റോഡുകളുടെ നിര്‍മ്മാണം.
- കണ്ണുര്‍ കോര്‍പ്പറേഷന്‍::
അമൃത് പദ്ധതിയുടെ ഭാഗമായ പയ്യാമ്പലം, നീര്‍ച്ചാല്‍ ഔട്ട് ലെറ്റുകളില്‍ ഗ്രോയിന്‍ നിര്‍മ്മാണം.
- ഇതോടൊപ്പം ഹാര്‍ബറുകളുടെ സമീപ ഭാഗത്ത് ആവശ്യമായി വരുന്ന സമുദ്രതീര സംരക്ഷണ പ്രവൃത്തികളും വകുപ്പ് നടത്തി വരുന്നു.KIIFBയുടെ ധനസഹായത്തോടെ തലായി ഹാര്‍ബറിന്റെ തെക്ക് ഭാഗത്ത് ഗ്രോയിനുകളുടെ നിര്‍മ്മാണം നടന്നു വരുന്നു.
ഓഫീസുകള്‍ :
ഈ വകുപ്പിന് കണ്ണുര്‍ ജില്ലയില്‍ 4 ഓഫീസുകള്‍ ഉണ്ട്. അവയുടെ വിലാസം, ഓഫീസ് തലവന്മാരുടെ പേരു വിവരങ്ങള്‍, വിവരാവകാശ ഓഫീസര്‍, അപ്പീല്‍ അധികാരി എന്നിവരുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ജീല്ലാതല ഓഫീസ്
മേല്‍വിലാസം : ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിവിഷന്‍
മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്
കണ്ണുര്‍- 670 017.
ഫോണ്‍ : 0497 2732161
ഇ.മെയില്‍ :eeknr.hed@kerala.gov.in
ഓഫീസ് തലവന്‍ &സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ |
അപ്പീല്‍ അധികാരി : |
ശ്രീ.ബാലകൃണഷ്ണന്‍.ടി.വി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഫോണ്‍ :9961945566.
|
ശ്രീ. പി.കെ. അനില്‍കുമാര്‍ ചീഫ് എഞ്ചിനീയര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കമലേശ്വരം, മണക്കാട്.പി.ഒ. തിരുവനന്തപുരം 695 009 ഫോണ്‍ 0471 22459159 ഇ.മെയില്‍ :ce.hed@kerala.gov.in |
സബ് ഡിവിഷനുകള്‍:
- മാപ്പിളബേ സബ് ഡിവിഷന്‍
മേല്‍വിലാസം : ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍
ആയിക്കര, കണ്ണൂര്‍
ഫോണ്‍ : 0497 2731766
ഇ.മെയില്‍ : aeempby.hed@kerala.gov.in
ഓഫീസ് തലവന്‍ &സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍: ശ്രീ. സുനില്‍ സാമുവല്‍
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
ഫോണ്‍ :9496433268.
- അഴീക്കല്‍ സബ് ഡിവിഷന്‍
മേല്‍വിലാസം : ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍
ബോട്ടുപാലം.പി.ഒ., അഴീക്കല്‍
കണ്ണുര്‍ – 670 009
ഫോണ്‍ :0497 277117
ഇ.മെയില്‍ : aeeazhkl.hed@kerala.gov.in
ഓഫീസ് തലവന്‍&സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ : ശ്രീ. മുഹമ്മദ് അഷ്റഫ്.എ
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
ഫോണ്‍ :9847387120
- തലായ് സബ് ഡിവിഷന്‍
മേല്‍വിലാസം : ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍
ടെമ്പിള്‍ ഗേറ്റ്.പി.ഒ
തലശ്ശേരി – 670 002.
ഫോണ്‍ :0490 2325580
ഇ.മെയില്‍: aeethli.hed@kerala.gov.in
ഓഫീസ് തലവന്‍&സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍: ശ്രീ. അബ്ദുള്‍ ജബ്ബാര്‍.കെ
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍
ഫോണ്‍ :9388546586