പയ്യാമ്പലം ബീച്
ദിശവിഭാഗം പ്രകൃതിദത്തമായ / മനോഹരമായ സൗന്ദര്യം, വിനോദം
കണ്ണൂരിലെ പയ്യമ്പലം ബീച്ച് നല്ല നിലയിൽ പരിപാലിക്കുന്ന ഒരു സ്ഥലമാണ്. ഈ സ്ഥലം കുടുംബ പിക്നിക് ആസ്വദിക്കാനോ വിശ്രമിക്കാനോ പറ്റിയ സ്ഥലമാണ് . ചെറിയ സാഹസികത ആഗ്രഹിക്കുന്നവർക്ക് സർഫിങ്, നീന്തൽ സൗകര്യം ലഭ്യമാണ്. കണ്ണൂരിലെ ഏറ്റവും അടുത്തുള്ള ടൂറിസ്റ്റ് കേന്ദ്രം ആയതു കൊണ്ട് വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു.
ചിത്രസഞ്ചയം
എങ്ങിനെ എത്താം:
വായു മാര്‍ഗ്ഗം
ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ്. എത്തിച്ചേരാനുള്ള ദൂരം 32 കിലോമീറ്ററാണ്.
ട്രെയിന്‍ മാര്‍ഗ്ഗം
സമീപ റെയിൽവേ സ്റ്റേഷൻ കണ്ണൂർ റെയിൽവേ സ്റ്റേഷനാണ്. റെഡ് ക്രോസ് റോഡ് വഴി 2.7 കിലോമീറ്റർ ദൂരെയുള്ള യാത്രാ ദൂരം
റോഡ് മാര്‍ഗ്ഗം
കണ്ണൂർ താവക്കര ടൗൺ ബസ് സ്റ്റാന്റിൽ നിന്ന് 2.9 കി.മീ. പിന്നിട്ടാണ് പയ്യാമ്പലം ബീച്ചിലെത്തുന്നത്.