Close

ഇൻലാന്റ് നാവിഗേഷൻ ഡിവിഷൻ

                       ജലപാതയുടെ നിർമ്മാണം, സംരക്ഷണം, നവീകരണം, വികസനം, അറ്റകുറ്റപ്പണികൾ, ആഴം കൂട്ടൽ പ്രവൃത്തികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട 1 കോടി വരെയുള്ള അടങ്കൽ തുക വരുന്ന വിവിധ പ്രവൃത്തികൾക്ക് ഈ കാര്യാലയത്തിൽ നിന്നും സാങ്കേതികാനുമതി നൽകുകയും, ദർഘാസുകൾ ക്ഷണിക്കുകയും ചെയ്തു വരുന്നു. പ്രസ്തുത ദർഘാസ് സമർപ്പിക്കുന്നതിന് ഫീസ് താഴെ പറയും പ്രകാരം നിശ്ചയിച്ചിരിക്കുന്നു.

    1. 50000/- വരെ  -300+10% സർവ്വീസ് ടാക്സ് + 18% GST + 1% പ്രളയ സെസ്സ്

    2. 50000/- മുതൽ 10 ലക്ഷം വരെ  -അടങ്കൽ തുകയുടെ 0.2%(ചുരുങ്ങിയത് 500 പരമാവധി 2000/-)    +10% സർവ്വീസ് ടാക്സ് + 18%GST + 1% പ്രളയ സെസ്സ്

    3. 10 ലക്ഷം മുതൽ 1 കോടി വരെ  – 2500 +10%  സർവ്വീസ് ടാക്സ് + 18%GST + 1% പ്രളയ സെസ്സ്

          അടങ്കൽ തുകയുടെ 2.5%(പരമാവധി 50000/-) നിരതദ്രവ്യം ആയി ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാരൻ തദവസരത്തിൽ തന്നെ ഓൺലൈനായി ഒടുക്കേണ്ടതാണ്. പ്രവൃത്തിയുടെ അടങ്കൽ തുക അനുസരിച്ച് വിവിധ കാറ്റഗറിയിലുള്ള കരാറുകാർക്ക് ദർഘാസിൽ പങ്കെടുക്കാവുന്നതാണ്.

         ഈ കാര്യാലയത്തിന്റെ കീഴിൽ ‘സി’ ക്ലാസ് കോൺട്രാക്ടേഴ്സ് രജിസ്ട്രേഷൻ  നൽകി വരുന്നു. 25 ലക്ഷം രൂപ അടങ്കൽ തുക വരുന്ന ഒറ്റ പ്രവൃത്തിയോ, 10 ലക്ഷം രൂപയുടെ 5 പ്രവൃത്തികളോ സൂപ്പർവൈസ് ചെയ്തതായ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ 2500+10% സർവ്വീസ് ടാക്സ്+ പ്രളയ സെസ് 1 % ട്രഷറിയിൽ ഒടുക്കിയ ചെലാന്റെ അസ്സൽ രസീത്, 10 ലക്ഷം രൂപയുടെ ഷെഡ്യൂൾസ് ബാങ്കിൽ നിന്ന് ലഭിച്ച ഫിനാൻഷ്യൽ കാപ്പബിലിറ്റി സർട്ടിഫിക്കറ്റ് 50000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ പേരിൽ pledge ചെയതത് (ചുരുങ്ങിയത് 25000/- രൂപ) ട്രഷറി സേവിംഗ്സ് ഡെപ്പോസിറ്റ് നിർബന്ധമാണ്. പാൻകാർഡ്, ആധാർ കാർഡ്, Form 16 (ഇൻകം ടാക്സ് അഡ്രസ് റിട്ടേൺ ഫയൽ ചെയ്തതിന്റെ അക്നോലെഡ്ജ്മെന്റ്),2 ഫോട്ടോസ് (വ്യക്തികൾക്ക്), അഡ്രസ്സ് പ്രൂഫ്, ഡേറ്റ് ഓഫ് ബർത്ത് പ്രൂഫ്, അറ്റസ്റ്റ്ഡ് കോപ്പി ഓഫ് സീഡ് (for limited company), (E-tender) ചെയ്യുന്നതിനുള്ള ഓഫീസും അനുബന്ധ സൗകര്യങ്ങളും ഉണ്ടെന്നുള്ള സത്യവാങ്മൂലം തുടങ്ങിയവ അപേക്ഷയോടൊപ്പം ഈ കാര്യാലയത്തിൽ സമർപ്പിച്ചു കഴിഞ്ഞാൽ 10 പ്രവൃത്തി ദിവസത്തിനകം രജിസ്ട്രേഷൻ അനുവദിക്കാവുന്നതാണ്. ഇപ്രകാരം അനുവദിക്കുന്ന കരാർ രജിസ്ട്രേഷനുകൾ ഓരോ മൂന്നു വർഷം കഴിയുന്തോറും നിയമാനുസൃതം പുതുക്കി നൽകുന്നതുമാണ്.