Close

സര്‍വ്വെ & ലാൻഡ് റെക്കോർഡ്‌സ് വകുപ്പ്

 

കേരള സംസ്ഥാനത്ത് ഏറ്റവും പുരാതനമായ വകുപ്പുകളിലൊന്നാണ് സര്‍വ്വെയും ഭൂരേഖയും വകുപ്പ്. സംസ്ഥാനത്തിന്റെ ഒറിജിനല്‍ സര്‍വ്വെ നടത്തിയത് 1883-1928 കാലഘട്ടത്തിലാണ്. ട്രാവന്‍കൂര്‍, കൊച്ചിന്‍, മലബാര്‍ എന്നീ മേഖലകളില്‍ വ്യത്യസ്ത കാലയളവില്‍ വെവ്വേറെ സര്‍വ്വെ നടത്തുകയുണ്ടായി. റവന്യൂ ഭരണത്തിനു വേണ്ടിയുള്ള റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്ന, സാങ്കേതിക പരിജ്ഞാനവും പ്രയത്നവും ഏറെ ആവശ്യമുള്ള ജോലിയാണ് സര്‍വ്വെ. സര്‍വ്വെ ജോലികള്‍ക്കും ബന്ധപ്പെട്ട സ്ക്കെച്ചുകള്‍ തയ്യാറാക്കുന്നതിനുമായി ആധുനിക സര്‍വ്വെ ഉപകരണങ്ങളായ ജി.പി.എസ്, ഇ.ടി.എസ് എന്നിവയും CAD സോഫ്റ്റ് വെയറും വകുപ്പ് സമീപകാലങ്ങളിലായി ഉപയോഗിച്ചുവരുന്നുണ്ട്. 

സര്‍വ്വെ അതിരടയാള നിയമ പ്രകാരമാണ് സര്‍വ്വെ ജോലികള്‍ നടത്തപ്പെടുന്നത്.

ക്രമ നം

തസ്തിക

അധികാര പരിധി

1

ഡെപ്യൂട്ടി ഡയരക്ടര്‍

ജില്ലയിലെ മുഴുവന്‍ സര്‍വ്വെ ഓഫീസുകളിലേയും റീസര്‍വ്വെ, സ്പെഷ്യല്‍ സര്‍വ്വെ സംബന്ധമായ ജോലിയുടെയും  പൂര്‍ണ്ണമായ ചുമതല ജില്ലാ മേധാവിയായ  ഡെപ്യൂട്ടി ഡയരക്ടറില്‍ നിക്ഷിപ്തമാണ്.

2

അസിസ്റ്റന്റ് ഡയരക്ടര്‍

റീസര്‍വ്വെ സംബന്ധമായ മുഴുവന്‍ ജോലിയുടേയും  ഏകോപന ചുമതല അസിസ്റ്റന്റ് ഡയരക്ടറില്‍ നിക്ഷിപ്തമാണ്. ജോലികളുടെ മേല്‍ പരിശോധനയോടൊപ്പം  സര്‍വ്വെ അതതിരടയാള നിയമ പ്രകാരം 9(2) വിജ്ഞാപനത്തിന്റെ പൂര്‍ണ്ണ അധികാരവും  അസിസ്റ്റന്റ് ഡയരക്ടറില്‍ നിക്ഷിപ്തമാണ്.

3

സര്‍വ്വെ സൂപ്രണ്ട്

മേഖലയിലെ ഫീല്‍ഡിലെ സര്‍വ്വെ സംബന്ധമായ ജോലികളുടെ  മേല്‍നോട്ടവും ഏകോപനവും പരിശോധനയും സൂപ്രണ്ട്  നിര്‍വ്വഹിക്കുന്നു.

4

ടെക്നിക്കല്‍ അസിസ്റ്റന്റ്

ഓഫീസ് സാങ്കേതിക വിഭാഗം ജീവനക്കാരുടെ നിയന്ത്രണം, ഏകോപനം,  ജോലിവിതരണം, മേല്‍ പരിശോധന എന്നിവ  ടെക്നിക്കല്‍ അസിസ്റ്റന്റിന്റെ  ചുമതലയില്‍പ്പെട്ടതാണ്.

5

ഹെഡ് സര്‍വ്വെയര്‍

സര്‍വ്വെയര്‍മാരുടെ ജോലി പരിശോധനയും പരാതികള്‍ പരിഹരിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതും ഹെഡ് സര്‍വ്വെയറുടെ ചുമതലയാണ്.

6

ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍

ഡ്രാഫ്റ്സ്മാന്‍മാര്‍ തയ്യാറാക്കുന്ന റിക്കാര്‍ഡുകളുടെ മേല്‍പരിശോധനയും  മേല്‍നോട്ടവും ഹെഡ് ഡ്രാഫ്റ്റ്സ്മാന്റെ ചുമതലയാണ്.

7

സര്‍വ്വെയര്‍

സര്‍വ്വെ ഫീല്‍ഡ് ജോലിയുടെ ഭാഗമായ ഡീമാര്‍ക്കേഷന്‍, അളവുകള്‍, ഭൂരേഖകള്‍ തയ്യാറാക്കല്‍ എന്നിവ സര്‍വ്വെയറുടെ ചുമതലയാണ്.

8

ഡ്രാഫ്റ്റ്സ്മാന്‍

ഫീല്‍ഡ് ഡാറ്റ പ്രകാരം റിക്കാര്‍ഡുകള്‍ പരിശോധിക്കുന്നതും വിസ്തീര്‍ണ്ണം കണക്കാക്കുന്നതും മേപ്പുകള്‍ തയ്യാറാക്കുന്നതും  ഡ്രാഫ്റ്റ്സ്മാന്റെ ചുമതലയാണ്.