Close

ജില്ലാ പ്ലാനിംഗ് ഓഫീസ്

ജില്ലാ പ്ലാനിംഗ് ഓഫീസ്,

ജില്ലാ ആസൂത്രണ സമിതി മന്ദിരം,

സിവിൽ സ്റ്റേഷൻ അനക്സ്,കണ്ണൂർ

പിൻ-670002.

ഫോൺ           :0497 2700765

ഇ-മെയിൽ      : dpokannur@gmail.com

വെബ്സൈറ്റ്  : http://spb.kerala.gov.in/index.php/kannur.html

ജില്ലയിലെ മുഴുവൻ വികസന പ്രവർത്തനങ്ങളെയും ക്രോഡീകരിക്കുകയും നേതൃത്വം നൽകുകയും ചെയ്യുന്ന ഓഫീസാണ് ജില്ലാ പ്ലാനിംഗ് ഓഫീസുകൾ.സംസ്ഥാന ആസൂത്രണബോർഡിന്റെ ജില്ലാ ഓഫീസുകൾ എന്ന നിലയിൽ സംസ്ഥാന-ജില്ലാതല പദ്ധതികളെ ഏകോപിപ്പിക്കുന്നതിൽ ജില്ലാ പ്ലാനിംഗ് ഓഫീസ് മുഖ്യപങ്ക് വഹിക്കുന്നു.ജില്ലയിലെ വികസന വകുപ്പുകളും തദ്ദേശഭരണസ്ഥാപനങ്ങളും നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങൾ കൃത്യമായും ഫലപ്രദമായും പ്രയോഗത്തിൽ വരുത്തുന്നതിനാവശ്യമായ പിന്തുണയും മാർഗനിർദ്ദേശങ്ങളും ജില്ലാ പ്ലാനിംഗ് ഓഫീസ് നൽകിവരുന്നു.ജില്ലാ പ്ലാനിംഗ് ഓഫീസിന് മറ്റ് കീഴ്ഘടക ഓഫീസുകളില്ല.

പ്രധാനകർത്തവ്യങ്ങൾ

ജില്ലാ ആസൂത്രണസമിതി

            ഭരണഘടനയുടെ 243ZD ആർട്ടിക്കിൾ അനുസരിച്ച് രൂപീകരിക്കപ്പെട്ട ജില്ലാ ആസൂത്രണസമിതിയുടെ സെക്രട്ടറിയേറ്റായി ജില്ലാ പ്ലാനിംഗ് ഓഫീസ് പ്രവർത്തിക്കുന്നു.തദ്ദേശസ്ഥാപനങ്ങൾ തയ്യാറാക്കുന്ന പദ്ധതികളുടെ പരിശോധനയും അംഗീകാരവും ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള ജില്ലാപദ്ധതി തയ്യാറാക്കലും ജില്ലാ ആസൂത്രണസമിതിയുടെ ചുമതലയാണ്.ജില്ലാ ആസൂത്രണസമിതിയുടെ ജോയിന്റ് സെക്രട്ടറി(കോ-ഓർഡിനേഷൻ) എന്ന ചുമതല ജില്ലാ പ്ലാനിംഗ് ഓഫീസർക്കാണ്.ജില്ലാ കളക്ടർ മെമ്പർസെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനുമാണ്.

ജില്ലയിലെ നതദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപുരോഗതി ‘സുലേഖ’ എന്ന സോഫ്റ്റ് വെയർ മുഖേന ജില്ലാ പ്ലാനിംഗ് ഓഫീസ് നിരീക്ഷിച്ചുവരുന്നു.

ജില്ലാ വികസനസമിതി

ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനും, പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനുള്ള ഒരു സ്ഥിരം സമിതിയാണിത്.എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച യോഗം ചേരുന്നു.ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ പ്ലാനിംഗ് ഓഫീസർ സെക്രട്ടറിയുമാണ്.ജില്ലയിലെവികസന വകുപ്പുകളുടെ പദ്ധതി പുരോഗതി ‘പ്ലാൻസ്പേസ്’എന്ന സോഫ്റ്റ് വെയർ വഴി അവലോകനം ചെയ്തു വരുന്നു.

എം.പി മാരുടെ പ്രാദേശികവികസന ഫണ്ട്

ബഹുമാനപ്പെട്ട എം.പിമാർക്ക് പ്രാദേശികവികസന പ്രവർത്തനങ്ങൾക്കായി പ്രതിവർഷം 5.00 കോടി രൂപയുടെ പദ്ധതികൾ നിർദ്ദേശിക്കുവാൻ സാധിക്കും.ജില്ലാ കളക്ടർക്ക് വേണ്ടി എം.പി ഫണ്ട് പ്രവൃത്തികളുടെ ജില്ലയിലെ നോഡൽ ഓഫീസായി ജില്ലാ പ്ലാനിംഗ് ഓഫീസ് പ്രവർത്തിക്കുന്നു.

പട്ടികജാതി – പട്ടികവർഗ്ഗ വികസനത്തിനായുള്ള ജില്ലാതല കമ്മിറ്റി

പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികളായ എസ്.സി.എ.റ്റു.എസ്.സി.എസ്.പി, എസ്.സി.എ.റ്റു.ടി.എസ്.പി, കോർപ്പസ് ഫണ്ട് മുതലായവയ്ക്ക  അനുമതി നൽകുന്നതിനും പ്രവർത്തനം മോണിട്ടർ ചെയ്യുന്നതിനുമുള്ള ജില്ലാതലസമിതിയുടെ കൺവീനറാണ് ജില്ലാ പ്ലാനിംഗ് ഓഫീസർ.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഈ സമിതിയുടെ ചെയർമാനും ജില്ലാ കളക്ടർ സെക്രട്ടറിയുമാണ്.

പശ്ചിമഘട്ട വികസന പദ്ധതിക്കായുള്ള ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി

            പശ്ചിമഘട്ട വികസന പദ്ധതിയിലെ പ്രോജജക്ടുകൾക്ക് അംഗീകാരം നൽകുന്നതിനും മോണിറ്റർ ചെയ്യുന്നതിനുമുള്ള ജില്ലാതല സമിതിയാണ് ജില്ലാതല കോ-ഓർഡിനേഷൻ കമ്മിറ്റി.ജില്ലാ പ്ലാനിംഗ് ഓഫീസ് പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. ജില്ലാ പ്ലാനിംഗ് ഓഫീസർ കമ്മിറ്റിയുടെ കൺവീനറും ജില്ലാ കളക്ടർ ചെയർമാനുമാണ്.

എം.പി.ലാഡ്സ് ഫെസിലിറ്റേഷൻ സെന്റർ

എം.പി.ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ പുരോഗതി വിവരങ്ങൾ ബഹുമാനപ്പെട്ട എം.പിമാർക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കുന്നു.

വിവരാവകാശ നിയമം

സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ:

ശ്രീമതി ശാന്ത.പി(ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ)

അസിസ്റ്റന്റ്സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ:

1.ശ്രീമതി നിഷ(റിസർച്ച് ഓഫീസർ)

2.ശ്രീ ദിനേശ്.ഇ(ജൂനിയർ സൂപ്രണ്ട്)

അപ്പീൽ അധികാരി :ശ്രീ.പ്രകാശൻ.കെ(ജില്ലാ പ്ലാനിംഗ് ഓഫീസർ)