Close

പ്രോജക്ട് ഓഫീസ് (കയര്‍)കണ്ണൂര്‍

3ാം നില, സിവില്‍ സ്റ്റേഷന്‍ അനക്സ്
കണ്ണൂര്‍ – 670002,
ഫോണ്‍ 0497 270 5034
മെയില്‍ pocoirkannur@gmail.com

സബ് ഓഫീസുകള്‍

1)കണ്ണൂര്‍ 1 സര്‍ക്കിള്‍ കയര്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം,
3ാം നില, സിവില്‍ സ്റ്റേഷന്‍ അനക്സ്
കണ്ണൂര്‍ – 670002
മെയില്‍:coirinspectorkannur1@gmail.com

2)കാഞ്ഞങ്ങാട് സര്‍ക്കിള്‍ കയര്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം
മിനിസിവില്‍ സ്റ്റേഷന്‍
കാഞ്ഞങ്ങാട്
മെയില്‍: coirinspectorkanhangad@gmail.

സേവനങ്ങള്‍
1.1969 ലെ കേരള സഹകരണ നിയമം അനുസരിച്ച് കയര്‍ സഹകരണ സംഘം രജിസ്ട്രേഷന്‍, പ്രൈവറ്റ് യൂണിറ്റ്രജിസ്ട്രേഷന്‍ എന്നിവ
2.വരുമാനം ഉറപ്പാക്കല്‍ പദ്ധതി.
കയര്‍പിരി മേഖലയിലെ പരമ്പരാഗത റാട്ടിലും ഇലക്ട്രോണിക് റാട്ടിലും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് നിശ്ചയിച്ച പ്രതിദിന വേതനത്തിന്റെ ഒരു വിഹിതം പരമാവധി 110/- രൂപ ഒരു ദിവസം സര്‍ക്കാര്‍ നല്‍കുന്നു.തൊഴിലാളികള്‍ ക്ഷേമനിധി ബോര്‍ഡില്‍അംഗത്വമുള്ളവരും പ്രോജക്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവരുംആയിരിക്കണം.
3.ഉല്‍പാദനവിപണന ധനസഹായ പദ്ധതി(പി.എം.ഐ)
കയറിന്‍റേയും കയര്‍ ഉല്‍പ്പനങ്ങളുടേയും ഉല്പാദനവും വിപണനവും പ്രോല്‍സാഹിപ്പിക്കുന്നതിനായി നടത്തിവരുന്ന പദ്ധതിയാണ് ഉല്‍പാദനവിപണന ധനസഹായ പദ്ധതി(പി.എം.ഐ)പ്രാഥമിക കയര്‍പിരി ഉല്പാദക സഹകരണ സംഘങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ആനുകൂല്യത്തിന് അപേക്ഷിക്കുന്ന വര്‍ഷത്തിന് തൊട്ടുമുമ്പത്തെ വര്‍ഷത്തെകയര്‍ ഫെഡിന് വില്‍പ്പന നടത്തിയ തുകയുടെ 10% തുക ഗ്രാന്‍റായി നല്‍കുന്നു.
4.അടിസ്ഥാന സൌകര്യവികസനം
കയര്‍ ‍സഹകരണ സംഘങ്ങളില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ യന്ത്രസാമഗ്രികള്‍, കെട്ടിട സൌകര്യങ്ങള്‍, തൊഴിലാളികളുടെപ്രാഥമികാവശ്യങ്ങള്‍ക്കായുള്ള സൌകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിന്ആവശ്യമായ തുക പ്രൊജക്ടിന്റെ ഫിസിബിലിറ്റി അനിവാര്യത തുടങ്ങിയവ പരിശോധിച്ച് സര്‍ക്കാരില്‍ നിന്നും അനുവദിച്ചു നല്‍കുന്നു.
5 ഡിഫൈബറിംഗ് മെഷിന്‍ സ്ഥാപിക്കുന്നത്
സ്വകാര്യ സംരംഭകര്‍ക്ക് പ്രോജക്ട് ചെലവിന്‍റെ 50% സബ്സിഡിയോടൂകൂടി പരമാവധി 25 ലക്ഷം രൂപ ഡി.എഫ് മെഷിന്‍ സ്ഥാപിക്കാനായി നല്‍കിവരുന്നു.
6.തൊണ്ട് സംഭരണവും ചകിരി ഉല്‍പാദനവും
കയര്‍ മേഖലയിലെ സഹകരണ സംഘങ്ങള്‍ക്ക് റിവോള്‍വിംഗ് ഫണ്ടിനത്തില്‍ പരമാവധി 2 ലക്ഷം രൂപ വരെ പ്രവര്‍ത്തന മൂല ധനമായി അനുവദിക്കുന്നു.

7 സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം
സംഘം ബൈലോയില്‍ സര്‍ക്കാറിന് അംഗത്വം വ്യവസ്ഥ ചെയ്തതും 1969 ലെ കേരള സഹകരണ നിയമ പ്രകാരം കയര്‍ വികസനവകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ എല്ലാ വിധ ചകിരി കയര്‍ , കയര്‍ ഉല്പനന്ന നിര്‍മ്മാണ സഹകരണ സംഘങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.
8.മാനേജീരിയല്‍ സബ്സിഡി
പ്രാഥമിക കയര്‍പിരി സംഘങ്ങളിലെയും ചകിരി ഉല്‍പാദക സംഘങ്ങളിലെയും മാറ്റ്സ് & മാറ്റിങ്സ് സംഘങ്ങളിലെയും സെക്രട്ടറി,ബിസിനസ്സ് മാനേജര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിലേക്കായി മാസം 5000/- രൂപ വീതം മാനേജീരിയല്‍ സബ്സിഡി ഇനത്തില്‍ സംഘത്തിന് നല്‍കുന്ന പദ്ധതിയാണ്.ഉല്‍പാദനം ,തൊഴില്‍ ദിനങ്ങള്‍ ,തൊഴിലാളികളുടെ എണ്ണം എന്നിവ സംബന്ധിച്ച പൊതുമാനദണ്ഡ പ്രകാരം തുക അനുവദിക്കുന്നു.
9.കയര്‍ ഉദ്യമി യോജന(സി.യു.ഐ)
ചകിരി/കയര്‍ ഉല്‍പ്പന്നങ്ങള്‍ ഇവയുടെ ഉല്‍പാദനത്തിനാണ് ഇത് പ്രകാരം ധനസഹായംലഭിക്കുന്നത്. വ്യക്തികള്‍, സഹകരണ സംഘങ്ങള്‍, സ്വയം സഹായ ഗ്രൂപ്പുകള്‍ എന്നീവയ്ക്ക് ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും.
10.ക്ളസ്റ്റര്‍ പദ്ധതി(എസ്.എഫ്.യു.ആര്‍.ടി.ഐ)
സ്ഥായിയായ തൊഴില്‍ അവസരം സൃഷ്ടിക്കുക ,ഉല്‍പ്പന്നങ്ങളുടെ വിപണന പ്രകിയ വര്‍ദ്ധിപ്പിക്കുക, തൊഴിലെടുക്കുന്നവരുടെ പ്രവീണ്യം വര്‍ദ്ധിപ്പിക്കുക, പൊതു സംവിധാനങ്ങള്‍ക്ക് സാഹചര്യം ഉണ്ടാക്കുക ഉന്നത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ടുക : coir.kerala.gov.in
ഫോണ്‍: 0471-23222046, 0471-2322287
ഇമെയില്‍ : coirdirector@yahoo.com