Close

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്

കേരള സർക്കാരിൻറെ ഊർജ്ജ വകുപ്പിന് കിഴിലാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്  വകുപ്പ് പ്രവർത്തിച്ചു വരുന്നത്.സ.ഉ. (എം.എസ്) നമ്പർ 28/68/പി.ഡബ്ള്യു. എന്ന നമ്പറായി 20/10/1968 തിയ്യതിയായുള്ള സർക്കാർ ഉത്തരവ് വഴിയാണ് വകുപ്പ് രുപീക്യതമായത്.ചിഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ടു ഗവൺമെൻറ് ഓഫ് കേരള ആണ് വകുപ്പ്  തലവൻ. വകുപ്പിൻറെ സംസ്ഥാനതല ഓഫിസ് തിരുവനന്തപുരത്തും ജില്ലകളിൽ ജില്ലാതല ഓഫിസുകളും പ്രവർത്തിച്ചുവരുന്നു. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ ഡെപ്യുട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറും മറ്റ് ജില്ലകളിൽ  ഇലക്ട്രിക്കൽ ഇൻസ്പെക്ടറുമാണ്  ജില്ലാ ഓഫിസ് തലവൻമാർ.

കണ്ണൂർ എസ്.എൻ. പാർക്ക് റോഡിലുള്ള യുനിറ്റി കോംപ്ലെക്സ്‌ എന്ന സ്വകാര്യ കെട്ടിടത്തിന്റെ നാലാം  നിലയിലാണ് കണ്ണൂർ ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം പ്രവർത്തിക്കുന്നത്.വൈദ്യുതി നിയമം ലെ സെക്ഷൻ 53 അനുസരിച്ച് പ്രതിഷ്ഠാപനങ്ങളിലെ വൈദ്യുത സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് വകുപ്പിൻറെ പ്രധാന ചുമതല. ഇതിന്റെ ഭാഗമായി സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി (മെഷേർസ് റിലേറ്റിംഗ് റ്റു സേഫ്റ്റി എന്റ് ഇലക്ട്രിക് സപ്ലൈ) റഗുലേഷൻസ്, 2010 ലേയും കേരള ലിഫ്റ്റ് ആൻറ് എസ്‌കലേറ്റർ റൂൾസ്, 2013 ലേയും വിവിധ വകുപ്പുകളനുസരിച്ചുള്ള പരിശോധകളും നടപടികളും വകുപ്പ് നടപ്പിലാക്കിവരുന്നു. വൈദ്യുത നിയമം 2003 ലെ ചട്ടം 161 അനുസരിച്ച് വൈദ്യുതി സംബന്ധമായ അപകടങ്ങളുടെ അന്വേഷണ ചുമതല ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കാണ്.

എല്ലാ ഇ.എച്ച്.ടി, എച്ച്.ടി പ്രതിഷ്ഠാപനങ്ങൾ, എക്സ് റേ, നിയോൺ ബോർഡ്, പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ, ലിഫ്റ്റ്/എസ്‌കലേറ്റർ, 10 കെ.വി.എ മുതൽ ശേഷിയുള്ള ജനറേറ്ററുകളുടെയും സോളാർ  പ്രതിഷ്ഠാപനങ്ങളുടെയും, താത്‌കാലിക വൈദ്യുത പ്രതിഷ്ഠാപനങ്ങൾ, സിനിമാ തിയേറ്റർ എന്നിവക്ക് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്.

കേരള സ്റ്റേറ്റ്‌ ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ബോർഡ് ഓഫ് എക്‌സാമിനേഴ്‌സ് ഫോർ സിനിമ എന്നീ രണ്ട് ബോർഡുകൾ വകുപ്പിൻറെ ഭാഗമായി പ്രവൃത്തിച്ചുവരുന്നു. വൈദ്യുത നിയമം അനുശാസിക്കുന്ന പ്രകാരം വിവിധ വൈദ്യുത ജോലികൾ ഏറ്റെടുത്ത് ചെയ്യുന്നതിനാവശ്യമായ വയർമാൻ പെർമിറ്റ്, സൂപ്പർവൈസർ പെർമിറ്റ്, വിവിധ തരം കോൺട്രാക്ടർ ലൈസൻസ്, സിനിമാ ഓപ്പറേറ്റേഴ്‌സ് ലൈസൻസ് എന്നിവ നൽകുന്നത് ഈ  ബോർഡുകളുടെ ചുമതലയാണ്.

മേൽപറഞ്ഞത് കൂടാതെ എനർജി മീറ്റർ, കറണ്ട് ട്രാൻസ്‌ഫോർമർ, വിവിധതരം റിലേകൾ, മൾട്ടിമീറ്റർ, ഇൻസുലേഷൻ ടെസ്റ്റർ, എർത്ത് ടെസ്റ്റർ തുടങ്ങിയ ഉപകരണങ്ങൾ  പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന മീറ്റർ ടെസ്റ്റിംഗ് ലബോറട്ടറിയും കാര്യാലയത്തിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.

ജില്ലാ ഓഫിസുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ

പൊതുവായ സേവനങ്ങൾ

  1. സ്‌കീം അപ്രൂവൽ

ആവശ്യമുള്ള വിഭാഗം പ്രതിഷ്ഠാപനങ്ങൾ

എല്ലാ ഇ.എച്ച്.ടി, എച്ച്.ടി പ്രതിഷ്ഠാപനങ്ങൾ, എക്സ് റേ, നിയോൺ ബോർഡ്, പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ,  10കെ.വി.എ മുതൽ ശേഷിയുള്ള ജനറേറ്റർ സോളാർ  പ്രതിഷ്ഠാപനങ്ങൾ, സിനിമാ തിയേറ്ററുകൾ  

ആവശ്യമായ രേഖകൾ

  • അംഗീക്യത ഇലക്ട്രിക്കൽ കോൺട്രാക്ടർ തയ്യാറാക്കിയ സ്‌കീം
  • ഡിക്ലറേഷൻ
  • പ്രതിഷ്ഠാപനത്തിന്റെ കണക്ടഡ് ലോഡ്/തരം അനുസരിച്ച് ആവശ്യമായ രേഖകൾ
  • സ്‌ക്രൂട്ടിനി ഫീസ് അടച്ചതിന്റെ അസ്സൽ രസീതി

ഫീസ്

പ്രതിഷ്ഠാപനത്തിലെ ഉപകരണങ്ങൾക്ക് അനുസരിച്ച് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ എച്ച്1/4738/2019/സി.ഇ.ഐ എന്ന നമ്പറായി 27/03/2019 തിയ്യതിയായുള്ള ഉത്തരവ് പ്രകാരം

ഫീസ് അടക്കേണ്ടുന്ന ശീർഷകം – 0043-00-102-99

സാധുതാ കാലയളവ്

രണ്ട് വർഷം

2.ഊർജീകരണ അനുമതി

ആവശ്യമുള്ള വിഭാഗം പ്രതിഷ്ഠാപനങ്ങൾ

എല്ലാ ഇ.എച്ച്.ടി, എച്ച്.ടി പ്രതിഷ്ഠാപനങ്ങൾ, എക്സ് റേ, നിയോൺ ബോർഡ്, പതിനഞ്ച് മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾ,  10കെ.വി.എ മുതൽ ശേഷിയുള്ള ജനറേറ്റർ സോളാർ  പ്രതിഷ്ഠാപനങ്ങൾ, സിനിമാ തിയേറ്ററുകൾ  

ആവശ്യമായ രേഖകൾ

  • അംഗീക്യത കോൺട്രാക്ടർ വഴിയുള്ള പൂർത്തികരണ റിപ്പോർട്ട്
  • പരിശോധനാ ഫീസ് അടച്ചതിന്റെ അസ്സൽ രസീതി

ഫീസ്

പ്രതിഷ്ഠാപനത്തിലെ ഉപകരണങ്ങൾക്ക് അനുസരിച്ച് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ എച്ച്1/4738/2019/സി.ഇ.ഐ എന്ന നമ്പറായി 27/03/2019 തിയ്യതിയായുള്ള ഉത്തരവ് പ്രകാരം

ഫീസ് അടക്കേണ്ടുന്ന ശീർഷകം – 0043-00-102-99

സാധുതാ കാലയളവ്

ബാധകമല്ല

3.ലിഫ്റ്റ് പെർമിഷൻ

ആവശ്യമുള്ള വിഭാഗം പ്രതിഷ്ഠാപനങ്ങൾ

എല്ലാ ലിഫ്റ്റ് എസ്കലേറ്റർ  പ്രതിഷ്ഠാപനങ്ങൾ

ആവശ്യമായ രേഖകൾ

  • ഫോറം എ യിലുള്ള അപേക്ഷ
  • അംഗീക്യത ലിഫ്റ്റ് നിർമ്മാതാവ് തയ്യാറാക്കിയ സ്‌കീം
  • ഡിക്ലറേഷൻ
  • തദ്ദേശ സ്വയം ഭരണ സ്ഥാപനം അംഗീകരിച്ച കെട്ടിടത്തിന്റെ പ്ലാൻ
  • കെട്ടിടത്തിൻറെ പ്രധാന വൈദ്യുതികരണത്തിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറിൽ നിന്ന് ലഭിച്ച സ്‌കീം അപ്രൂവൽ
  • സ്‌ക്രൂട്ടിനി ഫീസ് അടച്ചതിന്റെ അസ്സൽ രസീതി

ഫീസ്

2205രൂപ

ഫീസ് അടക്കേണ്ടുന്ന ശീർഷകം – 0043-00-102-99

സാധുതാ കാലയളവ്

ഒരു വർഷം

4.ലിഫ്റ്റ് ലൈസൻസ്

ആവശ്യമുള്ള വിഭാഗം പ്രതിഷ്ഠാപനങ്ങൾ

എല്ലാ ലിഫ്റ്റ് എസ്കലേറ്റർ  പ്രതിഷ്ഠാപനങ്ങൾ

ആവശ്യമായ രേഖകൾ

  • ഫോറം ബി യിലുള്ള അപേക്ഷ
  • അംഗീക്യത അംഗീക്യത ലിഫ്റ്റ് നിർമ്മാതാവ് വഴിയുള്ള പൂർത്തികരണ റിപ്പോർട്ട്
  • പരിശോധനാ ഫീസ് അടച്ചതിന്റെ അസ്സൽ രസീതി

ഫീസ്

4410രൂപ

ഫീസ് അടക്കേണ്ടുന്ന ശീർഷകം – 0043-00-102-99

സാധുതാ കാലയളവ്

മൂന്ന് വർഷം

5.കേബിൾ ടി.വി നെറ്റ് വർക്ക് പരിശോധന

ആവശ്യമായ രേഖകൾ

  • അഞ്ചു രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം
  • കേബിൾ ടി.വി നെറ്റ്‌വർക്കിന്റെ കെ.എസ.ഐ.ബി സാക്ഷ്യപ്പെടുത്തിയ റൂട്ട് മാപ്പ്
  • കെ.എസ്.ഇ.ബി യുമായി ഉണ്ടാക്കിയ കരാറിന്റെ പകർപ്പ്
  • പോസ്റ്റ് ഓഫിസിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ്
  • പരിശോധനാ ഫീസ് അടച്ചതിന്റെ അസ്സൽ രസീതി

ഫീസ്

ഒരു പോസ്റ്റിന് 15 രൂപ നിരക്കിൽ. കുറഞ്ഞ ഫീസ് 555രൂപ

സാധുതാ കാലയളവ്

ഒരു വർഷം

6.വൈദ്യുത ലൈനിനടിയിലുള്ള കെട്ടിട നിർമ്മാണം

ആവശ്യമുള്ള വിഭാഗം പ്രതിഷ്ഠാപനങ്ങൾ

വൈദ്യുത ലൈനിന്റെ റൈറ്റ് ഓഫ് വേയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന  കെട്ടിടങ്ങൾ

ആവശ്യമായ രേഖകൾ

  • നിർമ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടവും വൈദ്യുത ലൈനുമായുള്ള ബാധകമായ അകലം അടയാളപ്പെടുത്തി ബന്ധപ്പെട്ട വൈദ്യുത ബോർഡ് അധികാരിയുടെ സാക്ഷ്യപെടുത്തലോടുകൂടിയ  രൂപരേഖ (4 സെറ്റ്)
  • ലൊക്കേഷൻ സ്കെച്ച് (പകർപ്പ്)
  • കൈവശാവകാശ സർട്ടിഫിക്കറ്റ്/ ഏറ്റവും പുതിയ നികുതി രസീത് (പകർപ്പ്)
  • പരിശോധനാ ഫീസ് അടച്ചതിന്റെ അസ്സൽ രസീതി
  • ഫീസ് അനുകൂല്യത്തിന് അർഹതയുള്ളവർ അതിലേക്കായുള്ള സർട്ടിഫിക്കറ്റ്

ഫീസ്

ജനറൽ വിഭാഗം 1105രൂപ

മുൻഗണനാ  വിഭാഗം 115 രൂപ

ഫീസ് അടക്കേണ്ടുന്ന ശീർഷകം – 0043-00-102-99

സാധുതാ കാലയളവ്

മൂന്ന് വർഷം

7.വാലുവേഷൻ

8.കൺസൾട്ടൻസി

ലൈസൻസിംഗ് ബോർഡ് സേവനങ്ങൾ

  1. വയർമാൻ പെർമിറ്റ് പുതുക്കൽ

ആവശ്യമായ രേഖകൾ

  • അഞ്ചു രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം
  • 0043-800-99 എന്ന ശീർഷകത്തിൽ 555 രൂപ അടച്ച അസ്സൽ രസീത്
  • അസ്സൽ വയർമാൻ പെർമ്മിറ്റ്‌
  • ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപെടുത്തിയ രണ്ട് ഫോട്ടോ
  • ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപെടുത്തിയ രണ്ട് മാത്യകാ ഒപ്പ്
  • സ്വന്തം മേൽ വിലാസമെഴുതി സ്റ്റാമ്പ് (രജിസ്റ്റേർഡ് നിരക്കിൽ) പതിച്ച കവർ

    2.സി ക്ലാസ് ലൈസൻസ് പുതുക്കൽ

ആവശ്യമായ രേഖകൾ

  • അഞ്ചു രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം
  • 0043-800-99 എന്ന ശീർഷകത്തിൽ 1110 രൂപ അടച്ച അസ്സൽ രസീത്  (6 വർഷത്തേക്ക്)
  • അസ്സൽ കോൺട്രാക്ടർ ലൈസൻസ്,
  • വയർമാൻ പെർമ്മിറ്റിൻറെ പകർപ്പ്
  • ഇൻസുലേഷൻ ടെസ്റ്റർ, എർത്ത് ടെസ്റ്റർ, മൾട്ടി മീറ്റർ എന്നിവ ടെസ്റ്റ് ചെയ്തതിന്റെ സർട്ടിഫിക്കറ്റ്
  • ക്രിംമ്പിംഗ് ടൂൾ, നിയോൺ ടെസ്റ്റർ എന്നിവ കൈവശമുണ്ടെന്നതിനുള്ള സാക്ഷ്യപത്രം
  • ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപെടുത്തിയ രണ്ട് ഫോട്ടോ
  • ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപെടുത്തിയ രണ്ട് മാത്യകാ ഒപ്പ്
  • സ്വന്തം മേൽ വിലാസമെഴുതി സ്റ്റാമ്പ് (രജിസ്റ്റേർഡ് നിരക്കിൽ) പതിച്ച കവർ

     3. സി ക്ലാസ് ലൈസൻസിനുള്ള കുടിക്കാഴ്‌ച

ആവശ്യമായ രേഖകൾ

  • അഞ്ചു രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം
  • 0043-800-99 എന്ന ശീർഷകത്തിൽ 1110 രൂപ അടച്ച അസ്സൽ രസീത്
  • പരിചയ സർട്ടിഫിക്കറ്റ്
  • സ്വന്തം മേൽ വിലാസമെഴുതി 5 രൂപ സ്റ്റാമ്പ് പതിച്ച കവർ

 മീറ്റർ ടെസ്റ്റിംഗ്

 ആവശ്യമായ രേഖകൾ

  • അഞ്ചു രൂപ കോർട്ട് ഫീസ് സ്റ്റാമ്പ് പതിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം
  • ടെസ്റ്റിംഗ് ഫീസ് അടച്ചതിന്റെ അസ്സൽ രസീതി

ഫീസ് * (അടക്കേണ്ടുന്ന ശീർഷകം – 0043-00-800-98)

എനർജി മീറ്റർ സിങ്കിൾ ഫേസ്

 345

എനർജി മീറ്റർ ത്രീ  ഫേസ്

 555

കറണ്ട് ട്രാൻസ്ഫോർമർ

 225

ഇൻസുലേഷൻ ടെസ്റ്റർ 500 വോൾട്ട്

 115/റേഞ്ച്

ഇൻസുലേഷൻ ടെസ്റ്റർ 1000 വോൾട്ട്

225/റേഞ്ച്

ഇൻസുലേഷൻ ടെസ്റ്റർ 5000 വോൾട്ട്

1105/റേഞ്ച്

എർത്ത് ടെസ്റ്റർ

 115/റേഞ്ച്

മൾട്ടി മീറ്റർ

 225

ഫേസ് സീക്വൻസ്‌ മീറ്റർ

115

പവർ ഫാക്ടർ മീറ്റർ  സിങ്കിൾ ഫേസ് 

345

പവർ ഫാക്ടർ മീറ്റർ  ത്രീ ഫേസ് 

555

ഫ്രിക്വൻസി മീറ്റർ

555

* മറ്റ് ഉപകാരണങ്ങളുടേതിന് ബന്ധപ്പെട്ട ഉത്തരവ് നോക്കുക

ഡിപ്പാർട്ട്മെൻറ് വെബ് സൈറ്റ് – http://ceikerala.gov.in/

ഓഫിസ് ഇമെയിൽ ഐ.ഡി – eikannur@gmail.com

ഫോൺ നമ്പർ – 0497 2700882