ജില്ലാ സാമൂഹ്യ നീതി ഓഫീസ്
ജില്ലാ സാമൂഹ്യ നീതി ഓഫീസ്, കണ്ണൂർ
സ്ഥാപന മേധാവി : ജില്ലാസാമൂഹ്യ നീതി ഓഫീസർ
ജില്ലാ സാമൂഹ്യ നീതി ഓഫീസ്
സിവിൽ സ്റ്റേഷൻ എഫ് ബ്ലോക്ക്
കണ്ണൂർ , 670002, ഫോൺ 0497 2712255
emailid : dswoknrswd@gmail.com
സാമൂഹ്യ നീതി വകുപ്പിൽ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാന്ർസ്ജെൻറേർസ് എന്നിവർക്ക് ലഭ്യമാകുന്ന സേവനങ്ങൾ
ക്രമ നമ്പർ |
ലഭ്യമാകുന്ന സേവനങ്ങളുടെ വിവരം |
അപേക്ഷകൻ പാലിക്കേണ്ട നിബന്ധനകൾ |
സേവനം ലഭിക്കുന്നതിനുള സമയപരിധി |
അടയ്ക്കേണ്ട ഫീസ് |
സ്റ്റേറ്റ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസ൪ |
അപ്പലേറ്റ് അതോറിറ്റി |
1 |
അനാഥ മന്ദിരങ്ങൾ, വൃദ്ധ മന്ദിരങ്ങൾ എന്നിവയ്ക്ക് ഗ്രാൻറ് നകുന്നത് |
ഓ൪ഫനേജ് കൺട്രോൾ ബോ൪ഡിൻറെ അംഗീകാരമുളള സ്ഥാപനങ്ങൾ ഗ്രാൻറ് ലഭിക്കുന്നതിനുളള അംഗീകാരത്തിന് അപേക്ഷ രേഖകൾ സഹിതം സാമൂഹ്യ നീതി ഡയറക്ടർക്ക് സമ൪പ്പിക്കണം. ഗ്രാൻറ് ലഭിക്കുന്നതിന് അംഗീകാരം ലഭിച്ച ശേഷം എല്ലാ വർഷവും ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. |
വർഷം തോറും അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കും |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
2 |
വികലാംഗരായ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് |
വാർഷിക വരുമാനം 36000/-, ഒന്നാം സ്റ്റാൻഡേർഡ് മുതൽ പ്രൊഫഷണൽ/ ബിരുദാനന്തര ബിരുദം വരെ, മുൻ വാർഷിക പരീക്ഷയിൽ 40% മാർക്ക് ലഭിച്ചിരിക്കണം.നിർദ്ദിഷ്ടപ്രൊഫോർമയിൽ സ്കൂൾ/കോളേജ് അധികൃതർ മുഖേന വികലാംഗ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് നൽകണം. അദ്ധ്യയന വർഷം ആരംഭിച്ച് 3 മാസത്തിനുളളിൽ സമർപ്പിക്കണം |
വർഷം തോറും അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കും |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
3 |
വിദ്യാകിരണം (ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക്) |
ഒന്നാം സ്റ്റാൻഡേർഡ് മുതൽ പ്രൊഫഷണൽ/ ബിരുദാനന്തര ബിരുദം വരെ,നിർദ്ദിഷ്ട പ്രൊഫോർമയിൽ അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് നൽകണം. അവസാന വർഷം ആരംഭിച്ച് 2 മാസത്തിനുളളിൽ സമർപ്പിക്കണം. |
വർഷം തോറും അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കും |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
4 |
വിദ്യാജ്യോതി (ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് |
ഗവ/എയ്ഡഡ് സ്ഥാപനങ്ങളിൽ ഒമ്പതാം ക്ലാസ്സ് മുതൽ പി.ജി കോഴ്സ് വരെ പഠിക്കുന്ന 40%മോ അതിൽ കൂടുതലോ ഭിന്നശേഷിയുളള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ വാങ്ങുന്നതിനുളള ധനസഹായം. നിർദ്ദിഷ്ട പ്രൊഫോർമയിൽ അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് നൽകണം. അദ്ധ്യയന വർഷം ആരംഭിച്ച് 2 മാസത്തിനുളളിൽ സമർപ്പിക്കണം |
വർഷം തോറും അപേക്ഷയുടെ അടിസ്ഥാനത്തിൽ ലഭിക്കും |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
5 |
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് തുല്യതാ പരീക്ഷ എഴുതുന്നതിനുളള ധനസഹായ പദ്ധതി |
എസ്എസ്എൽസി, പ്ലസ് ടു തുല്യതാ പരീക്ഷ എഴുതുന്നതിനുളള കോഴ്സ് / പരീക്ഷ ഫീസ് നൽകുന്ന പദ്ധതി. 40%മോ അതിൽ കൂടുതലോ ഭിന്നശേഷിയുളള വിദ്യാർത്ഥികൾക്ക് വരുമാന പദ്ധതി 10000/- |
അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
6 |
ഭിന്നശേഷിക്കാർക്ക് വിദൂര വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പ് |
വരുമാന പരിധി 100000/- ധനസഹായം പരമാവധി 10000/- രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരുകളുടെ മറ്റേതെങ്കിലും പദ്ധതിയിൽപ്പെടുന്ന ധനസഹായം ലഭിക്കുന്നവ൪ക്ക് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുകയില്ല. |
അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
7 |
ദാരിദ്ര രേഖയ്ക്ക് താഴെയുളള ശാരീരിക മാനസിക വെല്ലുവളി നേരിടുന്ന പെൺകുട്ടികക്കും ശാരീരിക വെല്ലുവിളി നേരിടുന്ന മാതാപിതാക്കളുടെ പെൺകുട്ടികൾക്കും ഉളള ധനസഹായം |
വരുമാന പരിധി 100000/- , നിർദ്ദിഷ്ട പ്രൊഫോർമയിൽ വികലാംഗത്വം, വിവാഹം തീരുമാനിച്ചതിൻറെ തെളിവ് സഹിതം അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് നൽകണം. 30,000/- രൂപ ധനസഹായം |
വിവാഹത്തിന് ഒരു മാസം മുമ്പ് |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
8 |
മിശ്ര വിവാഹിതർക്ക് ധനസഹായം |
വരുമാന പരിധി 1,00,000/-ത്തിൽ താഴെയുളള മിശ്ര വിവാഹിതർക്ക് (എസ്.സി, എസ്.ടി ഒഴികെ) 30,000/- രൂപ ധനസഹായം നിർദ്ദിഷ്ട പ്രൊഫോർമയിൽ ജാതി, വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ഈ ഓഫീസിൽ നൽകണം. |
വിവാഹം കഴിഞ്ഞ് 1 വർഷത്തിനു ശേഷം 2 വർഷത്തിനുളളിൽ അപേക്ഷിക്കണം |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
9 |
വികലാംഗർക്ക് ചികിത്സാ ധനസഹായം (വികലാംഗ ദുരിതാശ്വാസ നിധി) |
വരുമാനപരിധി 20,000/. നിർദ്ദിഷ്ട പ്രൊഫോർമയിൽ വികലാംഗത്വം തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ ഈ ഓഫീസില്ർ നൽകണം. |
ആശുപത്രിയിൽ അഡ്മിറ്റ്/ഡിസ്ചാർജ്ജ് സർട്ടിഫിക്കറ്റ് ( 3 മാസത്തിനകം അപേക്ഷിക്കണം) |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
10 |
ശാരീരീക വെല്ലുവിളികൾ/കാഴ്ചപരമായവെല്ലുവിളികൾ നേരിടുന്ന അഭിഭാഷകർക്ക് എക്സ്ഗ്രേഷ്യോ, റീഡേഴ്സ് അലവൻസ് എന്നിവനൽകുന്ന ദ്ധതി |
അഭിഭാഷകർക്ക് നിയമ പുസ്തകം, പ്രൊഫഷണൽ സ്യൂട്ട് വാങ്ങുന്നതിലേക്ക് ഒറ്റതവണ 3000/- രൂപ ധനസഹായം. റീഡേഴ്സ് അലവൻസ് 4000/- പ്രതിമാസം |
അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
11 |
സ്നേഹസ്പർശം |
ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയിൽ അമ്മമാരാകുന്ന അഗതികൾക്ക് പ്രതിമാസ ധനസഹായം |
വ൪ഷം തോറും അപേക്ഷയുടെ അടിസ്ഥാനത്തിൽ |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
12 |
തീവ്ര ശാരീരീക മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളെ സംരക്ഷിക്കുന്ന ബി.പി.എൽ കുടുംബത്തിൽപ്പെട്ട മാതാവിന്/രക്ഷക൪ത്താവിന് (സ്ത്രീ ആയിരിക്കണം) സ്വയം തൊഴില്ർ ആരംഭിക്കുന്നതിന് ഒറ്റത്തവണ ധനസഹായം (സ്വാശ്രയ പദ്ധതി) |
ഒറ്റത്തവണ ധനസഹായമായി 35000/- രൂപ അനുവദിക്കുന്നതാണ്. ശാരീരീക മാനസിക വെല്ലുവിളി 70% അതില്ർ കൂടുതലോ ഉളളവർക്ക് മുൻഗണന |
അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
13 |
മന്ദഹാസം |
60 വയസ്സ് പൂർത്തിയായ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കൃത്രിമ പല്ല് വെക്കുന്നതിന് ധനസഹായം (മുഴുവൻന്ർ പല്ലും പോയവർക്ക് മാത്രം) |
അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
14 |
കാഴ്ച വൈകല്യമുളള അമ്മമാർക്ക് പ്രസവാനന്തര സാമ്പത്തിക ധനസഹായം (മാതൃജ്യോതി) |
പ്രസവത്തിന് ശേഷം 24 മാസം 2000/- രൂപ പ്രകാരം, വരുമാനപരിധി 1,00,000/- |
അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
15 |
വയോമധുരം പദ്ധതി |
ബി.പി.എൽ വിഭാഗത്തിൽപ്പെട്ട 60 വയസ്സ് കഴിഞ്ഞ മുതിര്ർന്ന പൌരൻമാ൪ക്ക് രക്തത്തിലെ ഗ്ലൂക്കോസിൻറെ അളവ് കൃത്യമായും,പതിവായും നിരീക്ഷിക്കുന്നതിന് ഗ്ലൂക്കോമീറ്റർ സൌജന്യമായി നൽകുന്ന പദ്ധതി |
അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
16 |
അടിയന്തിര സാഹചര്യങ്ങൾ നേരിടേണ്ടി വരുന്ന അംഗപരിമിതർക്ക് സഹായം നൽകുന്നതിനുളള പരിരക്ഷ പദ്ധതി |
അപകടങ്ങൾ/ആക്രമങ്ങൾ/ പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇരയാകുന്ന അംഗപരിമിതരാണ് ഗുണഭോക്താക്കൾ. വരുമാന പരിധി ഒഴിവാക്കിയിട്ടുണ്ട്. 25000/- രൂപ വരെ ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് വിനിയോഗിക്കാവുന്നതാണ്. |
|
|
|
|
17 |
അംഗപരിമിതരുടെ കൃത്യ നിർവഹണത്തിന് തടസ്സമാകുന്ന വൈകല്യം മറികടക്കാനുതകുന്ന സഹായ ഉപകരണങ്ങൾ നൽകുന്ന പദ്ധതി |
വരുമാന പരിധി 100000/- രൂപ. അപേക്ഷകൻ ആവശ്യപ്പെടുന്ന സഹായ ഉപകരണം ഉപയോഗിക്കുന്നതിന് അപേക്ഷകന് പ്രാപ്തിയുണ്ടെന്നുളള മെഡിക്കല്ർ ഓഫീസറുടെ സാക്ഷ്യപത്രം |
അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക |
ഇല്ല |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
18 |
ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് വിതരണം |
നിലവിൽ ഓൺലൈൻ സംവിധാനത്തിലൂടെ തിരിച്ചറിയൽ കാർഡ് നൽകി വരുന്നത് |
|
|
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
19 |
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഡ്രൈവിംഗ് പരിശീലനം |
|
|
|
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ |
അവാർഡുകൾ
1 |
വയോശ്രേഷ്ഠ സമ്മാൻ |
വയോജന ക്ഷേമ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുളള വയോജനങ്ങളായ വ്യക്തികൾക്കും, വയോജനങ്ങളുടെ വിവിധ പ്രശ്നങ്ങളിൽ ഇടപെട്ട് ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സംഘടന,പഞ്ചായത്ത് എന്നിവർക്ക് ദേശീയ തലത്തിൽ നൽകി വരുന്നു. 10 അവാർഡ് |
വിജ്ഞാന പ്രകാരം ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിക്കുക |
ഇല്ല |
|
|
2 |
സംസ്ഥാന വികലാംഗ അവാർഡ് |
കേന്ദ്ര സംസ്ഥാന ഗവൺമെൻറ് സ്ഥാപനങ്ങളിലും, പൊതു മേഖലാ സ്ഥാപനങ്ങളിലും, സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന വികലാംഗരായ ഉദ്യോഗസ്ഥർ, വികലാംഗ ജീവനക്കാർക്കുമുളള അവാർഡ് |
വിജ്ഞാന പ്രകാരം ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിക്കുക |
ഇല്ല |
|
|
3 |
ദേശീയ വികലാംഗ അവാർഡ് |
കാഴ്ചക്കുറവ്, കേൾവിക്കുറവ്, അസ്ഥി സംബന്ധമായ വൈകല്യം, സി.പി, ബുദ്ധിമാന്ദ്യം, അന്ധത,മെൻറൽ ഇൽനസ്സ്,ഓട്ടിസം, മൾട്ടിപ്പിൾ ഡിസെബിറ്റി, ലെപ്രസി ക്യൂവേർസ് എന്നീ വൈകല്യമുളള സർക്കാർ / പൊതുമേഖലാ / സ്വകാര്യ മേഖലയിൽ ജെലി ചെയ്യുന്നവര്ർക്കും സ്വയം തൊഴിൽ കണ്ടത്തുന്നവർക്കുമാണ് അവാർഡ്
|
വിജ്ഞാന പ്രകാരം ജില്ലാ സാമൂഹ്യ നീതി ഓഫീസർക്ക് സമർപ്പിക്കുക |
ഇല്ല |
|
|
4 |
പരസഹായം ആവശ്യമായ 40%നു മുകളിൽ വൈകല്യമുളള കുട്ടികളെ പഠനത്തിനും മറ്റ് കാര്യ നിർവ്വഹണങ്ങളിലും സഹായിക്കുന്ന/ പ്രത്സാഹിപ്പിക്കുന്ന സഹചാരി പദ്ധതി |
ജില്ലയിൽ നിന്നും മികച്ച മൂന്ന് യൂണിറ്റിനാണ് അവാർഡ് നൽകുന്നത്. ഗവ/എയ്ഡഡ്/പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുന്ന യൂണിറ്റിനെ ആണ് ആദരിക്കുന്നത് |
അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക |
ഇല്ല |
|
|
5 |
ഡിഗ്രി/പി.ജി/പ്രൊഫഷണൽ കോഴ്സ് എന്നീ തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ ക്യാഷ് അവാർഡ് നൽകുന്ന പദ്ധതി ( വിജയാമൃതം) |
ഡിഗ്രി തലത്തിൽ ആർട്സ് വിശയങ്ങളിൽ 60% വും, സയന്ർസ് വിഷയങ്ങളിൽ 80% വും അതിൽ കുടുതലോ, പി.ജി/പ്രൊഫഷണൽ കോഴ്സുകൾക്ക് 60% മോ അതിൽ കൂടുതലോ മാർക്ക് കരസ്ഥമാക്കണം |
ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ സമർപ്പിക്കുക |
|
|
|
കണ്ണൂർ ജില്ലയിൽ നിന്നും സാമൂഹ്യ നീതി സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ വിവരങ്ങൾ
പദ്ധതിയുടെ പേര് |
ലഭ്യമാകുന്ന സേവനം |
ലഭിക്കാനുളള നിബന്ധനകൾ |
സ്റ്റേറ്റ് പബ്ലിക്ക് ഇന്ർഫർമേഷൻ ഓഫീസർ |
അപ്പലേറ്റ് അതോറിറ്റി |
|||
ക്ഷേമ പ്രവര്ർത്തനങ്ങൾ |
|||||||
1 |
ഗവ.വൃദ്ധസദനം, ചാൽ, അഴീക്കോട്.പി.ഒ,കണ്ണൂർ പിൻ 670009 ഫോൺ നം.04972771300 ഇമെയിൽ gohkswj@gmail.com |
50 വയസ്സ് കഴിഞ്ഞ അനാഥരും ആലംബഹീനരുമായവർക്ക് സംരക്ഷണം നൽകുക |
സ്ഥാപനമേധാവിക്ക് അപേക്ഷ നല്ർകണം |
സൂപ്രണ്ട്, ഗവ.വൃദ്ധ സദനം |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ |
||
2 |
ജില്ലാ പ്രൊബേഷൻ ഓഫീസ് തലശ്ശേരി കോടതിക്ക് സമീപം, കണ്ണൂർ, ഫോൺ നം.04902344433 ഇമെയിൽ dpotly@gmail.com |
നല്ല നടത്തിപ്പിന് ശിക്ഷിക്കുന്നവരെയും പരോളിൽ വിടുന്നവരെയും നിരീക്ഷിച്ച് റിപ്പോർട്ട് നൽകുക. തടവുകാർക്ക് പരോൾ അനുവദിക്കുന്നതിന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക. ശിക്ഷ കഴിഞ്ഞവരെയും അതിക്രമത്തിന് ഇരയായവരുടെ ആശ്രിതർക്കും പുനരധിവാസത്തിന് സഹായിക്കുക. ഗാർഹിക പീഢന നിരോധനം,ദത്തെടുക്കൽ തുടങ്ങിയവയ്ക്ക് നേതൃത്വവും മാർഗ്ഗ നിർദ്ദേശവും നൽകുക തുടങ്ങിയവ |
ജില്ലാ പ്രൊബേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം |
ജില്ലാ പ്രൊബേഷൻ ഓഫീസർ |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ
|
||
3 |
ജയിൽ തടവുകാരുടെ ആശ്രിതർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുളള ധനസഹായ പദ്ധതി |
അപേക്ഷകൻ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടണം. അഞ്ചു വർഷമോ അതിൽ കൂടുതലോ കാലം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞുവരുന്ന വ്യക്തികളുടെ ആശ്രിത൪ക്കാണ് ധനസഹായത്തിനുള അർഹത |
ജില്ലാ പ്രൊബേഷൻ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം |
ജില്ലാ പ്രൊബേഷൻ ഓഫീസർ |
ജില്ലാ സാമൂഹ്യ നീതി ഓഫീസർ
|