Close

മട്ടന്നൂർ നഗരസഭ

54.05 ച.കി.മീ വിസതൃതിയിലുള്ള മട്ടന്നൂര്‍ നഗരസഭ രൂപീകൃതമായത് 1990 ലാണ്. ജില്ലാ ആസ്ഥാനത്ത് നിന്നും 25 കി.മീ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മട്ടന്നൂര്‍ പട്ടണം ഇരിട്ടി,കണ്ണൂര്‍,തലശ്ശേരി എന്നീ നഗരങ്ങള്ക്കിയടയിലായി സ്ഥിതി ചെയ്യുന്നു. കണ്ണൂര്‍ അന്താരാഷ്ട് വിമാനത്താവളത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന പട്ടണമാണ് മട്ടന്നൂര്‍. കൂടുതല്‍ വിവരങ്ങള്‍ www.mattannurmunicipality.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

വിവരാവകാശനിയമം 2005
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍                               – ശ്രീമതി.നിഷ പി വി,സൂപ്രണ്ട്, 0490- 2471226
അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍       -ശ്രീമതി.ദീപ സി,ഹെഡ് ക്ലാര്‍ക്ക് .- 0490-2471226
അപ്പീല്അധികാരി                                                             – ശ്രീ.അനീഷ് പി എന്‍, നഗരസഭാ സെക്രട്ടറി, 0490-2471226

മട്ടന്നൂര്‍ നഗരസഭയില്‍ നിന്നും നല്‍കിവരുന്ന സേവനങ്ങളും വിശദവിവരങ്ങളും
ക്രമ നമ്പര്‍ സേവനങ്ങള്‍ സമയ പരിധി സേവനങ്ങള്‍ക്കായുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ നിയുക്ത ഉദ്യോഗസ്ഥന്‍, പേര് ഫോണ്‍ നമ്പര്‍ ഇമെയില്‍ വിലാസം ആവശ്യമായ ഫീസ് 1-ാം അപ്പീല്‍ അധികാരി 2-ാം അപ്പീല്‍ അധികാരി
1 2 3 4 5 6 7 8 9 10
1 കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് 5 ദിവസം അപേക്ഷകന്‍റെ പേര്, വീട്ട് പേര്, വാര്‍ഡ് നമ്പര്‍, വീട്ടു നമ്പര്‍ എന്നിവ വെളളക്കടലാസില്‍ കൃത്യമായി എഴുതി 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷ സമര്‍പ്പിക്കണം, നികുതി കുടിശ്ശിക പാടില്ല സൂപ്രണ്ട്,  0490-2471226 munofmtnr@gmail.com 10/ മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
2 റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് 5 ദിവസം സര്‍ട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്ന് വ്യക്തമാക്കിക്കൊണ്ട് വെള്ളക്കടലാസില്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷിക്കേണ്ടതാണ്. കെട്ടിട ഉടമയുടെ പേര്, താമസക്കാരന്‍റെ പേര്, വീട്ടു നമ്പര്‍, വാര്‍ഡ് നമ്പര്‍ (പുതിയ നമ്പര്‍ പ്രാബല്യത്തില്‍ വരുന്നതുവരെ പഴയത് എഴുതേണ്ടതാണ്) ഇവ കാണിച്ചിരിക്കണം, നികുതി കുടിശ്ശിക പാടില്ല വാടകക്ക് താമസിക്കുന്ന ആളാണ് അപേക്ഷകനെങ്കില്‍ കെട്ടിട ഉടമയുടെ സമ്മതപത്രം/വാടക ചീട്ടിന്‍റെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. റവന്യു ഇന്‍സ്പെക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. സൂപ്രണ്ട്,  0490-2471227 munofmtnr@gmail.com 10/ മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
3 കെട്ടിട നിര്‍മ്മാണത്തിന് ശേഷം കരം നിശ്ചയിച്ചു നല്‍കുന്നതിനും ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 15 ദിവസം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുകയോ, താമസമാവുകയോ ചെയ്ത് കഴിഞ്ഞാലുടന്‍ 15 ദിവസത്തിനകം കെ.എം.ബി.ആര്‍ 1999 ല്‍ പറയുന്ന പ്രകാരം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും പ്ലാനിന്‍റെ 3 കോപ്പികള്‍ സഹിതം അസസ്സ്മെന്‍റ് അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. സൂപ്രണ്ട്,  0490-2471228 munofmtnr@gmail.com ഫീസില്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
4 ഉടമസ്ഥാവകാശം മാറ്റല്‍ (എസ്-240) 15 ദിവസം വസ്തു (കെട്ടിടം) കൈമാറ്റം ചെയ്ത് 3 മാസത്തിനകം ഉടമസ്ഥാവകാശം മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം ആധാരത്തിന്‍റെ അസ്സലും പകര്‍പ്പും, ഫോറം നമ്പര്‍ 59 (സബ്ബ് രജിസ്ട്രാറില്‍ നിന്ന് ലഭിക്കുന്നത്) ഉം, അപേക്ഷ സമര്‍പ്പിച്ച തീയതിവരെയുള്ള ഭൂനികുതി അടച്ച രശീതും ഹാജരാക്കണം. കെട്ടിട ഉമെ മരണപ്പെട്ടാല്‍ അനന്തരാവകാശികളുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റുന്നതിന് മരണസര്‍ട്ടിഫിക്കറ്റും, പിന്‍തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. ഒസ്യത്ത് പ്രകാരമാണെങ്കില്‍ ഒസ്യത്തിന്‍റെ അസ്സല്‍, ഒസ്യത്തുകാരന്‍റെ മരണ സര്‍ട്ടിഫിക്കറ്റ്, 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച വെള്ളക്കടലാസിലുള്ള അപേക്ഷ എന്നിവ ഹാജരാക്കണം. ഉടമ മരണപ്പെട്ട് ഒരു വര്‍ഷത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. സമയപരിധി കഴിഞ്ഞതാണെങ്കില്‍ അപേക്ഷയോടൊപ്പം 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് മാപ്പപേക്ഷ സമര്‍പ്പിക്കേണ്ടതും സെക്രട്ടറി നിശ്ചയിക്കുന്ന നിയമാനുസൃത പിഴയും ഒടുക്കേണ്ടതാണ്. സൂപ്രണ്ട്,  0490-2471229 munofmtnr@gmail.com 10 വസ്തു (കെട്ടിടം) കൈമാറ്റം ചെയ്ത് 3 മാസവും ഉടമ മരണപ്പെട്ട് ഒരുവര്‍ഷവുംകഴിഞ്ഞാല്‍ ്സെക്രട്ടറി നിശ്ചയിക്കുന്ന നിയമാനുസൃത പിഴയും ഒടുക്കേണ്ടതാണ്. മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
5 കെട്ടിടത്തിന്‍റെ ഏജ് സര്‍ട്ടിഫിക്കറ്റ് 7 ദിവസം വെള്ളക്കടലാസില്‍ വീട്ടു നമ്പര്‍ സൂചിപ്പിച്ച് 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ നിശ്ചിത ഫീസ് അവൊക്കി അപേക്ഷിക്കുന്നതുവരെയുള്ള നികുതി അടച്ച രശീതിയും സമര്‍പ്പിക്കണം. സൂപ്രണ്ട്,  0490-2471230 munofmtnr@gmail.com 100 മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
6 നികുതി ഒഴിവാക്കല്‍ (എ) ഒഴിഞ്ഞു കിടക്കുന്നതുമൂലം വസ്തുനികുതി ഇളവ് ചെയ്യല്‍ ബി) വിമുക്തഭടന്‍മാര്‍ക്ക് അവരുടെ പേരിലുള്ള വാസഗൃഹങ്ങള്‍ക്ക് നികുതി ഒഴിവാക്കല്‍ അര്‍ദ്ധവര്‍ഷം കഴിഞ്ഞ് 30 ദിവസത്തിനകം എ)വെള്ളക്കടലാസില്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയോടൊപ്പം അപേക്ഷിക്കുന്ന സമയംവരെയുള്ള വസ്തുനികുതി അടവാക്കിയ രശീതും ഹാജരാക്കണം. ബി)വെള്ളക്കടലാസില്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയോടൊപ്പം അപേക്ഷിക്കുന്ന സമയം വരെയുള്ള വസ്തുനികുതി അടവാക്കിയ രശീതും ഹാജരാക്കണം. ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, എക്സ് സര്‍വ്വീസ്മാന്‍ ഐഡന്‍റിറ്റികാര്‍ഡ് പകര്‍പ്പുകളും നോട്ടറി സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം സൂപ്രണ്ട്,  0490-2471231 munofmtnr@gmail.com ഫീസില്ല മുനിസിപ്പല്‍ സെക്രട്ടറി ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
7 പൊളിച്ചുമാറ്റിയ കെട്ടിടത്തിന്‍റെ നികുതി ഒഴിവാക്കല്‍ 7 ദിവസം കെട്ടിട നമ്പര്‍ കാണിച്ച് വെള്ളക്കടലാസില്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയോടൊപ്പം അപേക്ഷിക്കുന്ന സമയം വരെയുള്ള വസ്തുനികുതി അടവാക്കിയ രശീതും ഹാജരാക്കണം സൂപ്രണ്ട്,  0490-2471232 munofmtnr@gmail.com ഫീസില്ല മുനിസിപ്പല്‍ സെക്രട്ടറി ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
8 തൊഴില്‍ നികുതി നിശ്ചയിച്ചതിന്‍മേലുള്ള ഹരജി 15 ദിവസം മുന്‍ അര്‍ദ്ധവര്‍ഷത്തെ നികുതി അടവാക്കിയ രശീതിയും 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും സൂപ്രണ്ട്,  0490-2471233 munofmtnr@gmail.com ഫീസില്ല മുനിസിപ്പല്‍ സെക്രട്ടറി ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
9 ബാനറുകളും പരസ്യ ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് 30 ദിവസം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യം സംബന്ധിച്ച് പ്ലാനുകള്‍ സഹിതം 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ. സൂപ്രണ്ട്,  0490-2471234 munofmtnr@gmail.com നഗരസഭാ ബൈലോ പ്രകാരം മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
10 ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ 15 ദിവസം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥലത്തിന്‍റെ സ്ഥാപനത്തിന്‍റെയും ഉടമസ്ഥത തെളിയിക്കുന്ന രേഖ സഹിതം 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 0490-2471235 munofmtnr@gmail.com 300/ മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
11 നിലവിലുള്ള ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ 7 ദിവസം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥലത്തിന്‍റെ സ്ഥാപനത്തിന്‍റെയും ഉടമസ്ഥത തെളിയിക്കുന്ന രേഖ സഹിതം 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 0490-2471236 munofmtnr@gmail.com 100/ മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
12 വാര്‍ദ്ധക്യകാല പെന്‍ഷന്‍  40 ദിവസം നിശ്ചിത ഫോറത്തില്‍ ഫോട്ടോ പതിച്ച അപേക്ഷ ,സത്യപ്രസ്താവന, വയസ് തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് ഭൂനികുതി രശിതി ,ബാങ്ക് പാസ് ബുക്ക്(അക്കൗണ്ട് മുഖേന ആണെങ്കില്‍) എന്നിവയുടെ പകര്‍പ്പ്,വരുമാന സര്‍ട്ടിഫിക്കറ്റ്(6 മാസത്തിനുള്ളില്‍ ലഭിച്ചത്) പകര്‍പ്പ്, റവന്യു ഇന്‍സ്പെക്ടര്‍ 0490-2471237 munofmtnr@gmail.com ഫീസില്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
13 വിധവ പെന്‍ഷന്‍  40 ദിവസം നിശ്ചിത ഫോറത്തില്‍ ഫോട്ടോ പതിച്ച അപേക്ഷ ,സത്യപ്രസ്താവന, വയസ് തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് ഭൂനികുതി രശിതി ,ബാങ്ക് പാസ് ബുക്ക്(അക്കൗണ്ട് മുഖേന ആണെങ്കില്‍) എന്നിവയുടെ പകര്‍പ്പ്,വരുമാന സര്‍ട്ടിഫിക്കറ്റ്(6 മാസത്തിനുള്ളില്‍ ലഭിച്ചത്) പകര്‍പ്പ്,ഭര്‍ത്താവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് വിവാഹമോചനം നേടിയതിന്‍റെ രേഖ/7 വര്‍ഷമായി ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, പുനര്‍ വിവാഹം ചെയ്തിട്ടില്ലെന്നുള്ളതും നഗര പരിധിയില്‍ സ്ഥിരതാമസമാണെന്നും തെളിയിക്കുന്ന ചെയര്‍മാന്‍റെ സാക്ഷ്യപത്രം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ 0490-2471238 munofmtnr@gmail.com ഫീസില്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
14 ശാരീരിക മാനസിക വെല്ലുവിളി നേരിടുനേനവര്‍ക്കുള്ള  പെന്‍ഷന്‍ 60 ദിവസം നിശ്ചിത ഫോറത്തില്‍ ഫോട്ടോ പതിച്ച അപേക്ഷ ,സത്യപ്രസ്താവന, റേഷന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് ,ബാങ്ക് പാസ് ബുക്ക്(അക്കൗണ്ട് മുഖേന ആണെങ്കില്‍) എന്നിവയുടെ പകര്‍പ്പ്,വരുമാന സര്‍ട്ടിഫിക്കറ്റ്(6 മാസത്തിനുള്ളില്‍ ലഭിച്ചത്) പകര്‍പ്പ്,വൈകല്യം സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 0490-2471239 munofmtnr@gmail.com ഫീസില്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
15 കര്‍ഷകതൊഴിലാളി പെന്‍ഷന്‍ 60 ദിവസം നിശ്ചിത അപേക്ഷ ഫോറത്തില്‍ ഫോട്ടോ പതിച്ച അപേക്ഷ 2 എണ്ണം, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധിയില്‍ അംഗമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്. കൃഷി ഓഫീസര്‍ 0490-2471240 munofmtnr@gmail.com ഫീസില്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
16 50 വയസ്സ് കഴിഞ്ഞ അവിവാഹിതകളായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ 60 ദിവസം നിശ്ചിത ഫോറത്തില്‍ ഫോട്ടോ പതിച്ച അപേക്ഷ ,സത്യപ്രസ്താവന, വയസ് തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ് ഭൂനികുതി രശിതി ,ബാങ്ക് പാസ് ബുക്ക്(അക്കൗണ്ട് മുഖേന ആണെങ്കില്‍) എന്നിവയുടെ പകര്‍പ്പ്,വരുമാന സര്‍ട്ടിഫിക്കറ്റ്(6 മാസത്തിനുള്ളില്‍ ലഭിച്ചത്) പകര്‍പ്പ്,അവിവാഹിതയൈണെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം റവന്യു ഇന്‍സ്പെക്ടര്‍ 0490-2471241 munofmtnr@gmail.com ഫീസില്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
17 തൊഴില്‍ രഹിത വേതനം 60 ദിവസം നിശ്ചിത അപേക്ഷ ഫോറത്തില്‍ ഫോട്ടോ പതിച്ച അപേക്ഷ 2 എണ്ണം, സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ കാര്‍ഡിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റേഷന്‍കാര്‍ഡിന്‍റെ സാക്ഷ്യപ്പെടിത്തിയ പകര്‍പ്പ്, വാര്‍ഡ് കൗണ്‍സിലറുടെ സാക്ഷ്യപത്രം റവന്യു ഇന്‍സ്പെക്ടര്‍ 0490-2471242 munofmtnr@gmail.com ഫീസില്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
18 സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹധനസഹായം 60 ദിവസം നിശ്ചിത അപേക്ഷ 2 എണ്ണം, വധൂവരന്‍മാരുടെ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഭര്‍ത്താവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റ്,വരുമാന സര്‍ട്ടിഫിക്കറ്റ്(6 മാസത്തിനുള്ളില്‍ ലഭിച്ചത്)  പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന വാര്‍ഡ് കൗണ്‍സിലറുടെ സാക്ഷ്യപത്രം, റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷയോടൊപ്പം 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച മാപ്പപേക്ഷ കൂടി സമര്‍പ്പിക്കേണ്ടതാണ്. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ 0490-2471243 munofmtnr@gmail.com ^oknñ ap\nkn¸ð sk{I«dn ap\nkn¸ð Iu¬knð
19 കെട്ടിട നിര്‍മ്മാണം പെര്‍മിറ്റ് (കോമ്പൗണ്ട് വാള്‍, കിണര്‍, ടെലികോം ടവര്‍ എന്നിവയ്ക്കും ബാധകമാണ്) 15 ദിവസം 150m2  വരെ വാസഗൃഹം 3.5/sq.m. above 150m2 7/sq.m commercial building 10/sq.m 150m2 നിശ്ചിത ഫോറത്തില്‍ 5 രൂപ കോട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷയും പ്ലാനും, അപേക്ഷയോടൊപ്പം വസ്തുവിന്‍റെ അസ്സല്‍ ആധാരവും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം. ഭൂനികുതി രശീതും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ലൈസന്‍സിയും അപേക്ഷകനും പ്ലാനിലും അപേക്ഷയിലും ഒപ്പുവെച്ചിരിക്കണം. അസ്സല്‍ ആധാരം പണയപ്പെടുത്തിയിരിക്കുകയാണെങ്കില്‍ പ്രസ്തുത സ്ഥാപനത്തിന്‍റെ മേലധികാരി സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. കെ.എം.ബി.ആര്‍ റൂള്‍ ഷീറ്റും സര്‍വ്വെ സ്കെച്ചും 300 ച.മീ. വരെയുള്ള പ്ലാനുകള്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ 0490-2471244 munofmtnr@gmail.com 7.5രൂപ/എം2 മുനിസിപ്പല്‍ സെക്രട്ടറി നഗരകാര്യ റീജിയണല്‍ ജോയിന്‍റ് ഡയറക്ടര്‍
301 ച.മീ. മുതലുള്ള പ്ലാനുകള്‍ മുനിസിപ്പല്‍ സെക്രട്ടറി,  0490-2471245 munofmtnr@gmail.com 7.5രൂപ/എം2 മുനിസിപ്പല്‍ സെക്രട്ടറി നഗരകാര്യ റീജിയണല്‍ ജോയിന്‍റ് ഡയറക്ടര്‍
20 പൂര്‍ത്തിയാക്കിയ നിര്‍മ്മാണങ്ങള്‍ക്ക് ഒക്കുപ്പന്‍സി നല്‍കല്‍ 15 ദിവസം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുകയോ, താമസമാവുകയോ ചെയ്ത് കഴിഞ്ഞാലുടന്‍ 15 ദിവസത്തിനകം കെ.എം.ബി.ആര്‍ 1999 ല്‍ പറയുന്ന പ്രകാരം കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും പ്ലാനിന്‍റെ 3 കോപ്പികള്‍ സഹിതം അസസ്സ്മെന്‍റ് അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കേണ്ടതാണ്. 300 ച.മീ. വരെയുള്ള പ്ലാനുകള്‍ മുനിസിപ്പല്‍ എഞ്ചിനീയര്‍ 0490-2471246 munofmtnr@gmail.com ഫീസില്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
301 ച.മീ. മുതലുള്ള പ്ലാനുകള്‍ മുനിസിപ്പല്‍ സെക്രട്ടറി,  0490-2471247 munofmtnr@gmail.com   മുനിസിപ്പല്‍ കൗണ്‍സില്‍ നഗരകാര്യ ഡയരക്ടര്‍
21 നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി പുതുക്കല്‍ 15 ദിവസം വെള്ളക്കടലാസില്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ. അപേക്ഷയോടൊപ്പം മുമ്പ് നല്‍കിയ പ്ലാനും പെര്‍മിറ്റും, ടി സ്ഥലത്തിന്‍റെ കൈവശ സര്‍ട്ടിഫിക്കറ്റും നിര്‍മ്മാണത്തിന്‍റെ സ്റ്റേജ് രേഖപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷയും മുനിസിപ്പല്‍ എഞ്ചിനീയര്‍ 0490-2471248 munofmtnr@gmail.com കാലാവധിക്കുള്ളില്‍ പെര്‍മിറ്റ് ഫീസിന്‍റെ 10%, കാലാവധി കഴിഞ്ഞ് 1 വര്‍ഷത്തി നുള്ളില്‍ പെര്‍മിറ്റ് ഫീസിന്‍റെ 50% മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
22 കമാനങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുന്നതിന് അനുമതി നല്‍കല്‍ 30 ദിവസം 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ, പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിന്‍റെ വിശദാംശങ്ങള്‍ അടങ്ങിയ പ്ലാന്‍, സ്റ്റബിലിറ്റി സര്‍ട്ടിഫിക്കറ്റ് മുനിസിപ്പല്‍ എഞ്ചിനീയര്‍ 0490-2471249 munofmtnr@gmail.com കൗണ്‍സില്‍ തീരുമാന പ്രകാരം മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
23 സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍ 15 ദിവസം 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, കെട്ടിട ഉടമയുടെ സമ്മതപത്രം, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിപത്രം. നികുതി കുടിശ്ശിക അടവാക്കിയ രശീത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 0490-2471250 munofmtnr@gmail.com 300/ മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ സെക്രട്ടറി
24 സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍/ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് രജിസ്ട്രേഷന്‍ പുതുക്കല്‍ 15 ദിവസം 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, കെട്ടിട ഉടമയുടെ സമ്മതപത്രം, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുള്ള അനുമതിപത്രം. നികുതി കുടിശ്ശിക അടവാക്കിയ രശീത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 0490-2471251 munofmtnr@gmail.com 50/ മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ സെക്രട്ടറി
25 സ്വകാര്യ ആശുപത്രികളുടെയും പാരാമെഡിക്കല്‍ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന്‍ സംബന്ധിച്ച അപ്പീല്‍ 60 ദിവസം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 0490-2471252 munofmtnr@gmail.com ഇല്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
26 വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ലൈസന്‍സ് (ഡി.ആന്‍റ്.ഒ ലൈസന്‍സ്/ലൈസന്‍സ് പുതുക്കല്‍)  30 ദിവസം ഡി & ഒ ലൈസന്‍സ് – 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, കെട്ടിട ഉടമയുടെ സമ്മതപത്രം (200 രൂപയുടെ മുദ്രപത്രത്തില്‍), ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാക്കേണ്ടുന്ന അനുമതിപത്രം, അപേക്ഷന്‍റെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, നികുതി കുടിശ്ശിക അടവാക്കിയ രശീത്, 40 മൈക്രോണില്‍ താഴെ ഉള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കില്ലെന്ന സാക്ഷ്യപത്രം                             ലൈസന്‍സ് പുതുക്കല്‍ – 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാക്കേണ്ടുന്ന അനുമതിപത്രം, അപേക്ഷകന്‍റെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, നികുതി കുടിശ്ശിക അടവാക്കിയ രശീത്, നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കില്ലെന്ന സാക്ഷ്യപത്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 0490-2471253 munofmtnr@gmail.com ഷെഡ്യൂള്‍ പ്രകാരം മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
27 ആവിശക്തിയോ മറ്റേതെങ്കിലും ശക്തിയോ ഉപയോഗി ക്കപ്പെടേണ്ട ഫാക്ടറിയോ വര്‍ക്ക് ഷോപ്പോ ജോലി സ്ഥലമോ നിര്‍മ്മിക്കാനോ സ്ഥാപിക്കാനോ ഉള്ള അനുവാദം നല്‍കല്‍ 45 ദിവസം നിര്‍ദ്ദിഷ്ട ഫോറത്തില്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ. 100 മീ. ചുറ്റളവിലുള്ള താമസക്കാരുടെ വിശദാംശങ്ങള്‍ കാണിക്കുന്ന സൈറ്റ് പ്ലാന്‍, ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാക്കേണ്ട സാക്ഷ്യപത്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 0490-2471254 munofmtnr@gmail.com മോട്ടോര്‍ എച്ച്.പി. പ്രകാരം മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
28 അപകടകരമായ വൃക്ഷങ്ങളെ കുറിച്ചുള്ള പരാതികള്‍ ആദ്യ നോട്ടീസ് 7 ദിവസ ത്തിനകം 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 0490-2471255 munofmtnr@gmail.com ഇല്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
29 ശല്യങ്ങള്‍സംബന്ധിച്ച പരാതികള്‍ (മലിന ജലം, പുകശല്യം, മാലിന്യശല്യം, ശബ്ദ ശല്യം കുടിവെള്ളം മലിനപ്പെടല്‍) ആദ്യ നോട്ടീസ് 7 ദിവസ ത്തിനകം 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 0490-2471256 munofmtnr@gmail.com ഇല്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
30 വളര്‍ത്തുനായ്ക്കള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പും, ഹെല്‍ത്ത് കാര്‍ഡും അന്നേ ദിവസം വളര്‍ത്തുനായയെ ആശുപത്രിയില്‍ ഹാജരാക്കേണ്ടതാണ് സീനിയര്‍ വെറ്റിനറി സര്‍ജ്ജന്‍ 0490-2471257 munofmtnr@gmail.com 500/ മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
31 തെരുവ് നായ്ക്കളുടെ നിയന്ത്രണം 5 ദിവസം 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ. സീനിയര്‍ വെറ്റിനറി സര്‍ജ്ജന്‍ 0490-2471258 munofmtnr@gmail.com ഇല്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ കൗണ്‍സില്‍
32 ഹോട്ടല്‍ പരിശോധന (പരാതിയിന്‍മേല്‍) അന്നേ ദിവസം വെള്ളക്കടലാസിലുള്ള അപേക്ഷ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ 0490-2471259 munofmtnr@gmail.com ഇല്ല മുനിസിപ്പല്‍ സെക്രട്ടറി മുനിസിപ്പല്‍ സെക്രട്ടറി
33 ജനന മരണം, നിര്‍ജ്ജീവ ജനനം രജിസ്ട്രേഷന്‍ 1)കിയോസ്ക് വഴിയുള്ളത് 1 ദിവസം, 2)മറ്റുള്ളവ 5 ദിവസം നിശ്ചിത മാതൃകയിലുള്ള റിപ്പോര്‍ട്ട് സബ്ബ് രജിസ്ട്രാര്‍ 0490-2471260 munofmtnr@gmail.com ഇല്ല മുനിസിപ്പല്‍ സെക്രട്ടറി നഗരകാര്യ മേഖലാ ജോയിന്‍റ് ഡയരക്ടര്‍
34 ജനന മരണ രജിസ്ട്രേഷന്‍ ആക്റ്റിലെ സെക്ഷന്‍ 12 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് 7 ദിവസം അപേക്ഷ ആവശ്യമില്ല രജിസ്ട്രാര്‍ 0490-2471261 munofmtnr@gmail.com ഇല്ല മുനിസിപ്പല്‍ സെക്രട്ടറി നഗരകാര്യ മേഖലാ ജോയിന്‍റ് ഡയരക്ടര്‍
35 ദത്തെടുത്ത കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് 7 ദിവസം നിശ്ചിത ഫോറത്തില്‍ 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ രജിസ്ട്രാര്‍ 0490-2471262 munofmtnr@gmail.com 7/- മുനിസിപ്പല്‍ സെക്രട്ടറി നഗരകാര്യ മേഖലാ ജോയിന്‍റ് ഡയരക്ടര്‍
36 ജനന രജിസ്റ്ററില്‍ കുട്ടിയുടെ പേര് ചേര്‍ക്കുന്നതിന് 5 ദിവസം 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിശ്ചിത ഫോറത്തില്‍ മാതാപിതാക്കളുടെ സംയുക്ത അപേക്ഷ. മാതാപിതാക്കളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്. 6 വയസിന് മേല്‍ പ്രായമുള്ളവരുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കുമ്പോള്‍ പേര്, ജനന തീയതി, ജനന ക്രമ സ്റ്റേറ്റ്മെന്‍റ് എന്നിവ കാണിക്കുന്ന രേഖയും ഹാജരാക്കണം. സ്കൂളില്‍ ചേര്‍ത്ത കുട്ടികളുടെ കാര്യത്തില്‍ സ്കൂള്‍ അധികൃതരില്‍ നിന്നുള്ള പേരും ജനന തീയതിയും കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം രജിസ്ട്രാര്‍ 0490-2471263 munofmtnr@gmail.com ഒരു വയസിന് ശേഷം 5/- മുനിസിപ്പല്‍ സെക്രട്ടറി നഗരകാര്യ മേഖലാ ജോയിന്‍റ് ഡയരക്ടര്‍
37 ജനന-മരണ രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തുന്നതിന് 15 ദിവസം 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച നിശ്ചിത ഫോറത്തില്‍ മാതാപിതാക്കളുടെ സംയുക്ത അപേക്ഷ. മാതാപിതാക്കളുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്‍റെ പകര്‍പ്പ്. പേര് തെളിയിക്കുന്ന സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ കോപ്പി, രണ്ട് വിശ്വസനീയ വ്യക്തികളുടെ ഡിക്ലറേഷന്‍, പേരില്‍ വ്യത്യാസമുണ്ടെങ്കിലും അഡ്രരു് തിരുത്തല്‍ വരുത്തുന്നതിനും വില്ലേജ് ഓഫീസറുടെ രണ്ടു പേരും ഒരാളാണെന്ന്/ശരിയായ അഡ്രസ്സ് കാണിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണം രജിസ്ട്രാര്‍ 0490-2471264 munofmtnr@gmail.com 50/ മുനിസിപ്പല്‍ സെക്രട്ടറി നഗരകാര്യ മേഖലാ ജോയിന്‍റ് ഡയരക്ടര്‍
38 സെക്ഷന്‍ 17 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് 15 ദിവസം നിശ്ചിത മാതൃകയില്‍ 5/- രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ രജിസ്ട്രാര്‍ 0490-2471265 munofmtnr@gmail.com 7/ മുനിസിപ്പല്‍ സെക്രട്ടറി നഗരകാര്യ മേഖലാ ജോയിന്‍റ് ഡയരക്ടര്‍
39 വിവാഹ രജിസ്ട്രേഷന്‍ (Common marriage) 7 ദിവസം 2 സെറ്റ് മെമ്മോറാണ്ടം, വിവാഹ നടന്ന സ്ഥലം സംബന്ധിച്ച സാക്ഷ്യപത്രം, ക്ഷണക്കത്ത്, വരന്‍റെയും വധുവിന്‍റെയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, 3 പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ. വിവാഹം ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് വെബ് വഴി വിവാഹം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വെബ് വഴി വിവാഹം റിപ്പോര്‍ട്ട് ചെയ്ത് മേല്‍പറഞ്ഞ രേഖകളും അക്നോളജ്മെന്‍റ് നമ്പര്‍ സഹിതം ഭാര്യാഭര്‍ത്താക്കന്‍ രജിസ്ട്രാര്‍ മുമ്പാകെ നേരിട്ട് ഹാജരാകണം രജിസ്ട്രാര്‍ 0490-2471266 munofmtnr@gmail.com 100/ മുനിസിപ്പല്‍ സെക്രട്ടറി നഗരകാര്യ മേഖലാ ജോയിന്‍റ് ഡയരക്ടര്‍
40 വിവാഹ രജിസ്ട്രേഷന്‍ (ഒരു വര്‍ഷത്തിന് ശേഷം അപേക്ഷ നല്‍കിയാല്‍) രജിസ്ട്രാര്‍ ജനറലിന്‍റെ അനുമതി ലഭിച്ച ശേഷം 7 ദിവസം നിശ്ചിത മാതൃകയിലുള്ള 5 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയോടൊപ്പം 3 സെറ്റ് മെമ്മോറാണ്ടം, വിവാഹം നടന്ന സ്ഥലം സംബന്ധിച്ച സാക്ഷ്യപത്രം, ക്ഷണക്കത്ത്, വരന്‍റെയും, വധുവിന്‍റെയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (2 സെറ്റ് വീതം), ന പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ. കൂടാതെ മാപ്പപേക്ഷയും സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ടതാണ്. രജിസ്ട്രാര്‍ 0490-2471267 munofmtnr@gmail.com 200/ മുനിസിപ്പല്‍ സെക്രട്ടറി നഗരകാര്യ മേഖലാ ജോയിന്‍റ് ഡയരക്ടര്‍
41 വിവാഹ സര്‍ട്ടിഫിക്കറ്റ് 7 ദിവസം നിശ്ചിത മാതൃകയില്‍ 5/- രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷ. മുദ്രപത്രത്തില്‍ ആവശ്യമുള്ളവര്‍ 10 രൂപയുടെ മുദ്രപത്രം ഹാജരാക്കേണ്ടതാണ്. രജിസ്ട്രാര്‍ 0490-2471268 munofmtnr@gmail.com 25/ മുനിസിപ്പല്‍ സെക്രട്ടറി നഗരകാര്യ മേഖലാ ജോയിന്‍റ് ഡയരക്ടര്‍

 

കുറിപ്പ്:- ) 1 .ഓരോ സേവനവും ലഭിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും സഹിതം എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണമായ അപേക്ഷ സമര്‍പ്പിക്കുന്ന തീയതി മുതലാണ് നിശ്ചിത സമയ പരിധി കണക്കാക്കുക

                      2 . ഓരോ സേവനവും ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍/ഫീസ് എന്നിവ നഗരസഭയുടെ പൗരാവകാശരേഖയില്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രകാരമായിരിക്കും

                       3.നിയുക്ത ഉദ്യോഗസ്ഥന്‍ എന്നത് ഓരോ നഗരസഭയിലേയും സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് 5-ാം കോളത്തില്‍ പ്രസ്താവിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍ ആണ്.